Friday, June 12, 2015

ഉമ്മ ..

പിച്ചവെക്കുമ്പോൾ തന്നെ വിട്ടു പോയി എൻ ഉപ്പാപ്പ 
എല്ലാ ലാളനയും തന്നു ഓമനിച്ചു വളർത്തി എൻ കെട്ടുമ്മാ 
സ്നേഹ വാത്സല്യം തന്നു എൻ കൂടെപിറപ്പുകൾ 
സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച എൻ പൊന്നുമ്മ 
ജീവിതം പടിപ്പിച്ച എൻ പൊന്നുപ്പാ ..

Monday, June 8, 2015

നിൻ മുഖം

പണ്ട് എപ്പഴോ നീ പറഞ്ഞിരുന്നു എന്റെ മനസ്സ് സാഗരം പോലെ വിശാലമാണെന്ന് 
പക്ഷേ...,അന്നു ഞാൻ 
നിനച്ചിരുന്നില്ലാ എൻ മനം 
നി കവർന്നെടുക്കുമെന്ന് 
ഇന്നിപ്പോ എന്റെമനസ്സിലെ 
അടങ്ങാത്ത തിരമാലകളാണു നീ ..,
സഖി...,നി പറിച്ചെടുത്ത ഹ്യദയം തിരിച്ചു തരുമോ എനിക്ക്
ഓർമ്മകൾ ഓളങ്ങളാകുമ്പോൾ
ഓർത്തിരിക്കും നിൻ മുഖം ! 

Thursday, May 28, 2015

യാത്ര

യാത്രകൾ ഏതൊരു മനുഷ്യനും സന്തോഷവും സമാധാനവും തരുന്ന ഒന്നാണ് ~~~~~~~~~~~  പുതിയ ദേശങ്ങൾ, പുതിയ ഭാഷ,വിത്യസ്ത സംസ്കാരം,പുതിയ മുഖങ്ങൾ അങ്ങനെ കുറെ കാര്യം കാണാൻ കഴിയും.ആ യാത്ര കുട്ടാനാടിലൂടെ ആകുമ്പോൾ പിന്നെ പറഞ്ഞറിയിക്കാൻ സാധികുന്നില്ല ~~~~~സുന്ദരമായ പരന്നു കിടിക്കുന്ന പുഴയും,പച്ച പിടിച്ചു നില്ക്കുന്ന പാടങ്ങളും കണ്ണിനും മനസ്സിനും കുളിർമയെകുന്നു . പുഴയിൽ തത്തി കളിക്കുന്ന താറവിൻ കൂട്ടവും, കരയിൽ പറന്ന് നടക്കുന്ന കൊക്കുകളും,പൊൻ മൈനകളും എത്രെ സുന്ദരമായ കാഴ്ചകൾ. മൂളി പായുന്ന ചെറു വള്ളങ്ങളും,കാറ്റിനനുസരിച്ച് നീങ്ങുന്ന പായൽ വള്ളങ്ങളും,വലിയ ഹൌസ് ബോട്ടുകളും കുട്ടനാടിനെ കൂടുതൽ മനോഹരമാകുന്നു ~~~യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ശരീരം മാത്രം വിട പറയുമ്പോഴും മനസ്സിൽ ആ കായലോരം ചുറ്റി കളിച്ചു കൊണ്ടിരിക്കുന്നു........

മഴ

.
എന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളും 
ചിന്തകളും ഒരിക്കലും പെയ്തു തീരാത്ത
മഴ പോലെയാണ്.
ചില സമയങ്ങളില്‍ അത് എന്നെ
വല്ലാതെ നനച്ചു കളയും,
ആ മഴയില്‍ നനഞ്ഞു കുളിക്കണം എന്ന്
ആഗ്രഹിക്കുമ്പോള്‍ തകര്‍ത്തു പെയ്യാതെ
എന്നെ കൊതിപ്പിച്ചു എവിടെയ്കോ
മറയ്യുന്ന ചാറ്റല്‍ മഴ.
എങ്കിലും ഞാനെന്നും മഴയെ വല്ലാതെ
സ്നേഹിക്കുന്നു..
കാരണം മഴ എന്നില്‍ നിറച്ചത് ഒരു പാട്
നല്ല ഓര്‍മകളാണ്
അതോടൊപ്പം മറക്കാന്‍ ആഗ്രഹിക്കുന്ന ചില ഓര്‍മ്മകളും

നിന്നെ ഒന്ന് തൊടാൻ

അതീവമായ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആകാശമേ നിന്നെ അലങ്കരിക്കുന്ന ആകാശ ഗംഗയെ പറയാമോ നിന്നിൽ ഒളിഞ്ഞിരിപ്പുള്ള സത്യങ്ങളെ ,,,, ഗ്രഹങ്ങളും നക്ഷത്രങ്ങളും നീന്തിതുടിക്കുന്ന ആകാശം ,,, ,,എല്ലാം കൌതുകത്തോടെ ഒരു കൊച്ചു കുട്ടിയെപ്പോലെനോക്കി കാണുന്നു ഞാൻ ,,, എന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്ര കൂട്ടങ്ങളെ ,, ,, വരട്ടെ ഞാനും നിങ്ങളെ അടുത്തേക്ക് ,,? കുഞ്ഞു നാളിൽ എന്നെ കൊതിപ്പിച്ച പൂര്ണ ചന്ദനും ,,,, എല്ലാം ഇന്നും എന്റെ മോഹ വലയത്തിൽ കൌതുകത്തോടെ ,,,,,, മോഹിക്കുന്നു ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിന്നെ ഒന്ന് തൊടാൻ ...

വെറുതെ...


ഇനി ഞാൻ ഒന്ന് വിശ്രമിക്കട്ടെ ,,,,,
തളർന്നു ഞാൻ ... എന്റെ ബാല്യത്തിലും കൌമാരത്തിലും എന്നെ തൊട്ടുരുമ്മി വീർപ്പു മുട്ടിച്ചിരുന്ന എന്റെ കൂട്ടുകാരെ ,,,, നന്ദി യുണ്ട് നിങ്ങളോട് ഒരുപാട് ,,,,
ഈ വാർധക്യത്തിൽ ആരും തിരിഞ്ഞു നോക്കാതെ പെരുവഴിയിൽ എന്നെ ഉപേക്ഷിച്ചതിന് ,,,
വിരഹവും ഏകാന്തതയും മാത്രമാണ് ഇന്നെനിക്കു കൂട്ടിനുള്ളത് ,,,,
എന്റെ ജീവിത വസന്തത്തിൽ അഹങ്കരിച്ചിരുന്നു ഞാൻ ,,,, നിങ്ങളുടെ സ്നേഹവും സഹകരണവും സത്യമാണെന്ന് ഞാൻ കരുതി ,,,,
എന്റെ ചില്ലകളിൽ കൂട് കൂട്ടിയിരുന്ന മൈനകൾക്കു പോലും ഇന്നെന്നെ വേണ്ടാതായി ,,,
എന്നിലുള്ള പഴങ്ങളിലൂടെ വിശപ്പടക്കിയിരുന്ന എന്റെ കൂട്ടുകാരുടെ അഭാവം ഇന്നെനിക്കു താങ്ങാവുന്നതിലും അപ്പുറമാണ് ,,, എല്ലാവരെയും നിഷ്കളങ്കമായി സ്നേഹിച്ചതോ ഞാൻ ചെയ്ത തെറ്റ് ????
ഒന്നെനിക്ക് മനസ്സിലായി ,,
ജീവിതത്തിലെ വസന്തങ്ങളിൽ ആണ് പൂമ്പാറ്റ കളും കിളികളും വിരുന്നിനെത്തുന്നത്‌ ,നിറങ്ങൾ വിതാനിച്ച യുവത്തതിലാവും കാറ്റും കിളികളും ചേക്കേറുക ,,,,,
എന്നിലുള്ള കായും കനികളും ആവോളം ആസ്വദിച്ചു എന്റെ മനസ്സും ശരീരവും മുരടിക്കും വരെ ,,,,
ഇലകൾ കൊഴിഞ്ഞു ഈ മനോഹര തീരത്തിന് അപമാനമായി കഴിയാൻ വിധിക്കപ്പെട്ടു എന്റെ ജീവിതത്തിലെ ഈ സായം സന്ധ്യയിൽ ,,,
എങ്കിലും എനിക്ക് സംത്ര്പ്തിയുണ്ട് ,,
എന്റെ ഈ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ചതിൽ ,,,, സന്തോഷം ഉണ്ടെനിക്ക് അനേകം പേർക്ക് തണലായതിൽ ..... ഓർക്കുക നിങ്ങൾ ,,,,,
ഞാൻ കൊണ്ട മഴയും ഞാൻ കൊണ്ട വെയിലും എനിക്ക് വേണ്ടിയായിരുനില്ല....,
നിങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ,,,,
എന്നിലെ അവസാനത്തെ നീരും ഊറ്റിക്കുടിക്കുന്ന ഇത്തിക്കണ്ണി കളെ ,,,,, തരാൻ കഴിയുമോ എനിക്കല്പ്പം ആശ്വാസം ,,,
നിങ്ങൾ എന്നിലുള്ള ബാക്കിയും വലിച്ചു കുടിക്കുക ,,,,,, മെല്ലെ ,,,,, മെല്ലെ ,,,,, കാരണം എന്റെ നാശ ത്തോടെ നിങ്ങളും ഇല്ലാതാകും ,,,,
എങ്കിലും വെറുതെ ഞാൻ ഒന്നാഷിചോട്ടെ ?? എന്റെ വരണ്ടുണങ്ങിയ ശിഖരങ്ങളിൽ ഒരിക്കൽക്കൂടി ഇലകൾ തളിർക്കാൻ ,,,,, അങ്ങിനെ ഒരുവസന്തംകൂടി എന്നിൽ വിരിയാൻ ,,,,, മനം മടുപ്പിക്കുന ഏകാന്തതയിലും ആഗ്രഹിക്കുന്നു ഞാൻ ,,,,, വെറുതെ ,

ഹ്രദയം

എന്റെ ഒരു കൂട്ടുകാരി ഒരു യാത്രക്ക് പോകാന്‍ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. വീട് കുറച്ചു നാളത്തേക്ക് വിട്ടിട്ടു പോകുമ്പോള്‍ ചെയ്യേണ്ട എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും അവള്‍ ചെയ്തു വച്ചു. ഏറ്റവും നല്ല പൂട്ടിട്ടു അവള്‍ വീട് ലോക്ക് ചെയ്തു. ജനാലകളും. സന്തോഷത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.
തിരിച്ചെത്തിയപ്പോള്‍ പക്ഷെ കണ്ട കാഴ്ച അവരെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. വിലകൂടിയ പലതും മോഷ്ടിക്കപ്പെട്ടിരിക്കുന്നുന്ന. ഇത്രയധികം മുന്‍കരുതലുകള്‍ എടുത്തിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്ന് പറഞ്ഞു കൊണ്ട് അവള്‍ വാവിട്ടു കരഞ്ഞു.
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. പക്ഷെ ഞാവളോട് പറഞ്ഞു. ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍… നിശ്ചയമായും നാമെല്ലാം അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്.”

ആ സമയത്തെ വേദനയില്‍ അവളെ ആശ്വസിപ്പിക്കാന്‍ ആ വാക്യമല്ലാതെ ഒന്നും ഞാന്‍ കണ്ടില്ല. കഴിഞ്ഞുപോയതിനെപ്പറ്റി വിഷമിക്കാതെ കൂടുതല്‍ ഒന്നും സംഭവിക്കാത്തതില്‍ താനും തന്റെ കുടുംബവും സൌഖ്യമായിരിക്കുന്നതില്‍ അല്ലാഹുവിനോട് നന്ദി പറയാന്‍ ഞാനവളോട് പറഞ്ഞു. അല്ലാഹുവിനോട് അവള്‍ക്കും കുടുംബത്തിനും സമാധാനം നല്‍കണേ എന്നാ പ്രാര്‍ഥനയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി.
വീട്ടിലേക്ക് മടങ്ങവേ എന്റെ മനസ്സിലും ഉയര്‍ന്ന ചോദ്യം അത് തന്നെ ആയിരുന്നു. എങ്ങിനെയാണ് കള്ളനു ഇത്ര അടച്ചുറപ്പുണ്ടായിട്ടും ആ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ കഴിഞ്ഞത്?! ആ ചോദ്യമിങ്ങനെ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഏറ്റവും നല്ല ലോക്ക് വച്ചു അടച്ചിട്ടും അതൊക്കെ എങ്ങനെ തകര്‍ക്കാന്‍ കഴിഞ്ഞു?. …
പിന്നെ പിന്നെ,എന്റെ ഭാവന കാട് കയറാന്‍ തുടങ്ങി. അതി വിദഗ്ദമായി കള്ളന്മാര്‍ നടത്തിയ മോഷണത്തെ , ഒരു ഭാര്യ, തന്റെ ഭര്‍ത്താവിന്റെ കൊട്ടിയടച്ച ഹൃദയത്തിനുള്ളില്‍ കടന്നു കയറി അതിനെ സ്വന്തമാക്കാന്‍ പെടുന്ന കഷ്ടപ്പാടിനോട് ഉപമിക്കാന്‍ തുടങ്ങി. യാതൊരു വിധ നന്മയും ഇല്ലാത്ത ആ മോഷ്ടാക്കള്‍ക്ക്‌ ഇത്ര വലിയ പൂട്ടുകള്‍ തുറക്കാന്‍ ആകുന്ന ആ കള്ളന്മാര്‍ , എത്ര കഷ്ടപ്പെട്ടിട്ടും പതിവ്രത ആയിട്ടും തന്റെ ഭര്‍ത്താവിന്റെ ഹൃദയത്തില്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ഒരു ഭാര്യയെക്കാള്‍ കഴിവുറ്റവരാണോ!

ഒന്നാലോചിച്ചു നോക്കൂ, നമ്മള്‍ സ്ത്രീകള്‍ , ക്ഷമയോടും സഹാനത്തോടും തികഞ്ഞ ദൈവ ഭക്തിയോടും പ്രതീക്ഷയോടും ഈ ജീവിതം മുഴുവനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനു വേണ്ടിത്തന്നെ അല്ലെ? ഭര്‍ത്താവിന്റെ ഹൃദയത്തിന്റെ, സ്നേഹത്തിന്റെ ഉള്ളറകളുടെ താക്കോല്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അല്ലെ നമ്മള്‍ ജീവിക്കുന്നത്?എന്നിട്ടും എത്ര മാത്രം കഷ്ടപ്പെട്ടിട്ടും നമ്മളില്‍ പലര്‍ക്കും അതിനു കഴിയാതെ പോകാറുണ്ട് എന്നതാണ് സത്യം.

പല സ്ത്രീകളുടെയും ഒപ്പം ഭര്‍ത്താക്കന്മാര്‍ ജീവിക്കുന്നത് അവര്‍ വിവാഹം എന്ന ബന്ധനത്തില്‍ അകപ്പെട്ടു പോയതുകൊണ്ടോ, ശാരീരിക അടുപ്പം എന്ന ഒന്ന് മാത്രം ഉള്ളതുകൊണ്ടോ, കുട്ടികളുടെ കാര്യം ഓര്‍ത്തോ ആണ്. ആത്മാര്‍ഥമായ സ്നേഹം പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ല. പരസ്പരം അകലാന്‍ കഴിയാത്ത വിധം പ്രണയമോ സ്നേഹമോ അവര്‍ക്കിടയില്‍ ഇല്ല എന്ന് തന്നെ വേണം കരുതാന്‍. അവരുടെ ഹൃദയങ്ങള്‍ വെറും തരിശിടങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കും. പരസ്പരം പേര് കേള്‍ക്കുമ്പോള്‍ അടുക്കുമ്പോള്‍ ആര്‍ദ്രമാകുന്ന ഹൃദയ ബന്ധം അവരില്‍ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ടാകും. അന്യോന്യം കാണാന്‍ ഒരല്പം മാറി നിന്നാല്‍ അടുത്തെത്തിക്കിട്ടാന്‍ കൊതിക്കുന്ന രീതിയിലുള്ള പ്രണയം മരിച്ചുപോയിക്കാണും.
ഞാനും മറ്റെല്ലാ സ്ത്രീ പുരുഷന്മാരെയും പോലെ ഭര്‍ത്താവിന്റെ/ ഭാര്യയുടെ മനസ്സു സ്വന്തമാക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണെന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇത്ര നാളത്തെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും. നാം കരുതുന്നതില്‍ നിന്ന് എത്രയോ എളുപ്പകരമാണ് ആ ദൌത്യം എന്നത്. അതിനു ഈ സമവാക്യം ജീവിതത്തില്‍ പകര്‍ത്തുക എന്നു മാത്രം…. അതെന്താണെന്നല്ലേ?
സ്നേഹം+ക്ഷമ+സൂക്ഷ്മത=ഭൌതിക മോക്ഷം, അല്ലെങ്കില്‍ പാരത്രിക പ്രതിഫലം.

എല്ലാ സ്നേഹമയികളായ ഭാര്യമാരോടും ഈ വഴികളൊന്നു പരീക്ഷിച്ചു നോക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. ഗുണം കാണാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.
ഭര്‍ത്താവ് ദേഷ്യപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ചെറു പുഞ്ചിരിയോടെ അല്ലെങ്കില്‍ മൌനത്തോടെ മാത്രം മുന്‍പില്‍ പ്രത്യക്ഷപ്പെടുക. ഒരല്പം ശാന്തനാകുമ്പോള്‍, നിറഞ്ഞ വാത്സല്യത്തോടെ അയാളെ സമീപിക്കുക, എന്നിട്ട് വളരെ മൃദുവായി ചോദിക്കുക, എന്ത് പറ്റി എന്റെ പ്രിയപ്പെട്ടവന് എന്ന്.
ആരാധനാ കര്‍മ്മങ്ങളില്‍ വീഴ്ച്ച വരുത്തുമ്പോള്‍ , കടമകളില്‍ വീഴ്ച്ച വരുത്തുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ , നേരിട്ട് ഒച്ചവെച്ച് ദേഷ്യപ്പെട്ടു പറയാതെ പരോക്ഷമായി ഓര്‍മ്മപ്പെടുത്തുക. അതിനു സ്വീകരിക്കാവുന്ന ചില സംസാരങ്ങള്‍ നോക്കൂ..
1. കുറച്ച് ദിവസായിട്ട് രാത്രി നമസ്കരിക്കുന്നത് കാണുന്നില്ലല്ലോ? വയ്യായ്ക ഉണ്ടോ നിങ്ങള്ക്ക്?
2. “നിങ്ങള്‍ പള്ളിയില്‍ പോയി വരുന്നത് വരെ ഞാന്‍ കാത്തിരിക്കാം, എന്നിട്ട് നമുക്ക് സുന്നത്തുകള്‍ ഒരുമിച്ചു നമസ്കരിക്കാം. “
3. ” നമ്മള്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ ഒക്കെ ഒരുമിച്ചു ഖുറാന്‍ പാരായണം ചെയ്യുമായിരുന്നില്ലേ.അതൊക്കെ ഓര്‍ക്കുന്നില്ലേ? എത്ര നല്ല കാലമായിരുന്നു അത് അല്ലെ? എന്നാലും നിങ്ങളോടോത്തുള്ള ഓരോ നിമിഷവും എനിക്ക് അനുഗ്രഹമാണ് കേട്ടോ…”
4. ” ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ നമസ്കരിക്കാന്‍ വേണ്ടി പള്ളിയില്‍ പോകാന്‍ തിരക്ക് കൂട്ടുന്നത്‌ കാണുമ്പോള്‍ എനിക്കെന്തു സന്തോഷമാണന്ന് അറിയുമോ?”
5. ” അല്ലാഹു നമ്മളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.ഉറച്ച വിശ്വാസവും, സത്യസന്ധതയും അവന്‍ നമ്മളില്‍ നിറക്കട്ടെ”
-
ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്ന് നിങ്ങള്ക്ക് തോന്നുകയാണെങ്കില്‍ അതില്‍ ഭയപ്പെട്ടുകൊണ്ടോ ദേഷ്യപ്പെട്ടുകൊണ്ടോ അയാളോട് പെരുമാറാതിരിക്കുക. പകരം, സ്നേഹവായ്പോടെയും പുഞ്ചിരി മുഖത്തോടെയും കൂടെ ഭര്‍ത്താവിനെ തന്നോടടുപ്പിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുക. നിങ്ങളുടെ സ്വഭാവത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിക്കുന്നു എങ്കില്‍ അത് തിരുത്താനും ശ്രമിക്കുക. ഭംഗിയായി ഒരുങ്ങുകയും സ്വയം അലങ്കരിക്കുകയും അങ്ങിനെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
- ജോലി സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ അയാള്‍ അനുഭവിക്കുന്നു എങ്കില്‍ അയാളുടെ ആത്മ വിശ്വാസം ഉണര്‍ത്തുന്ന രീതിയില്‍ മാത്രം അയാളോട് പെരുമാറുക.അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക. അയാളുടെ കഴിവിനെ പുകഴ്ത്തി പറയുക. ആത്മാര്‍ത്ഥമായി മാത്രം.
-
നിങ്ങള്‍ രണ്ടുപേരും കുട്ടികള്‍ക്കൊപ്പം ഇരിക്കുകയാണെങ്കില്‍ കുട്ടികളില്‍ അവരുടെ ഉപ്പാനെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന, അവരില്‍ ബഹുമാനം ഉണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാം അയാള്‍ ആണെന്നുള്ള ബോധ്യം അയാള്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കുക. എന്തെങ്കിലും ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വരികയാണെങ്കില്‍ അത് ചെറുതോ വലുതോ ആവട്ടെ, കുട്ടികളെ വിളിച്ച് നോക്കൂ ഉപ്പ എന്താ കൊണ്ട് വന്നിരിക്കുന്നതെന്ന് സന്തോഷത്തോടെ വിളിച്ചു പറയുക. അയാള്‍ക്ക്‌ ആത്മാഭിമാനവും നിങ്ങളെ പ്രതി സ്നേഹം വര്‍ദ്ധിക്കുവാനും അത് സഹായിക്കും.
- ഭക്ഷണ മേശയില്‍ ആദ്യം വിളിച്ചിരുത്തേണ്ടത് ഭര്‍ത്താവിനെയാണ്. അതയാള്‍ക്ക്‌ വലിയ അംഗീകാരം തന്നെയായിരിക്കും.
-
അയാള്‍ക്ക്‌ വിശ്രമം ആവശ്യം വരുമ്പോള്‍ നിങ്ങള്‍ വീടിനെ ഒരു ശാന്തമായ ഒന്നാക്കി മാറ്റുക. കുട്ടികളെയും വിളിച്ചു മറ്റൊരു മുറിയിലേക്ക് പോവുക. അവരെ ഒച്ചയെടുക്കാന്‍ അനുവദിക്കാതെ എന്തെങ്കിലും ഏല്പിച്ചു കൊടുക്കുക. നിങ്ങളും അടുക്കളയിലോ മറ്റു ജോലികളിലോ ഏര്‍പ്പെടുമ്പോള്‍ ശബ്ദം ഉണ്ടാക്കാതെ കഴിവതും ശ്രമിക്കുക.
- ഭര്‍ത്താവിന്റെ കുടുംബക്കാരോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുക.
- നിങ്ങള്‍ രണ്ടു പേരും ഒറ്റയ്ക്കാവുമ്പോള്‍ സ്ത്രൈണതയുടെ മനോഹര ഭാവങ്ങള്‍ നിങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ സമര്‍പ്പിക്കണം . അയാളെ അങ്ങേയറ്റം സന്തോഷിപ്പിക്കണം.
-
അയാള്‍ സംസാരിക്കുമ്പോള്‍ ആകാംക്ഷാ പൂര്‍വ്വം കേള്‍ക്കണം. പുച്ഛത്തോടെ താല്പര്യക്കുറവോടെ അയാള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അയാളെ ദേഷ്യം പിടിപ്പിക്കരുത്.
നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു എങ്കില്‍ അയാളോടൊപ്പം ഈ ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അടഞ്ഞു പോകുന്ന എല്ലാ വാതിലുകളും ഓരോ സന്ദര്‍ഭത്തിലും എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ള അറിവ് നിങ്ങള്‍ക്കുണ്ടാകും. ആ കഴിവിനെ കഴിവതും പരിപോഷിപ്പിക്കണം. എത്ര കടുത്ത നിലപാടുകാരനാണെങ്കിലും അയാള്‍ നിങ്ങളെ ഇണയായി തിരഞ്ഞെടുത്തവനാണ്, ദൈവ വിശ്വാസം ഉള്ളവനാണ് അതുകൊണ്ട് തന്നെ മണിച്ചിത്രത്താഴിട്ടു പൂട്ടപ്പെട്ട എന്റെ കൂട്ടുകാരിയുടെ വീടിനേക്കാള്‍ ദൃഡമായിരിക്കില്ല ഒരിക്കലും നിങ്ങളുടെ പ്രിയപ്പെട്ടവന്റെ മനസ്സ്. അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്ക വേണ്ട. നിങ്ങളെക്കൊണ്ടാവും ആ ഹൃദയത്തില്‍ കയറിപ്പറ്റാന്‍.
എന്നിരുന്നാലും നിങ്ങള്‍ ഒരിക്കലും ഒരു മോഷ്ടാവല്ല, നിങ്ങളുടേതായ, നിങ്ങള്ക്ക് അര്‍ഹതപ്പെട്ട ഒന്ന് നേടിയെടുക്കാനാണ് നിങ്ങള്‍ അഹോരാത്രം കഷ്ടപ്പെടുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ ഹൃദയം നിങ്ങളല്ലാത്ത മറ്റൊരാളും കവര്‍ന്നുകൊണ്ട് പോകാതിരിക്കാന്‍…

Tuesday, May 26, 2015

കളി സ്ഥലം

  അവൻ നടന്നു നീങ്ങി ...... ആരെയും കാണാനില്ലാ ....... എവിടെ പോയി ചെങ്ങതിമാർ .... അവൻ എല്ലാം മറന്നിരിന്നു ..3 വർഷത്തിനുശേഷം പ്രവാസത്തിന്റെ ചൂടിൽ നിന്ന് നാടിന്റെ പച്ചമണത്തിലേക്ക് ! അങ്ങാടിയിൽ കുറച്ചാളുകൾ ചുമ്മാ വായി നോക്കി നിൽക്കുന്നുണ്ട് , ആരും ഒന്നും മിണ്ടുന്നില്ലാ .... ചായകടക്കാരൻ മനാഫ്ക്ക മാത്രം പഴയ മുഖമായി നിൽകുന്നു .....നാട് ശെരിക്കും മാറി .... അവൻ പഴയനാടിനെ ഓർത്തു .....നടവഴികൾ എല്ലാം മതിലുകൾ ഉയർന്നു .... നടന്നു നടന്നു പാടവരബിലെത്തി ...അവിടെ കുറെ കുട്ടി പട്ടാളത്തെ കണ്ടപ്പോൾ മനസ്സിലൊരു സുഖം തോന്നി ........ എന്റെ നാട്ടിൽ ഇത്രേ കുട്ടികൾ ഉണ്ടോന്നു അവൻ സംശയിച്ചുപോയി ............... കുട്ടികൾക്ക് പഴയ ഉഷാർ ഇല്ലെങ്കിലും കളി നല്ല ഉഷാറോടെ നടക്കുന്നുണ്ട് ..................... ഈ കളി സ്ഥലം ഈയടുത്താണ് ഉണ്ടാക്കിയത് ... നല്ല സ്ഥലം ...

Friday, May 22, 2015

നാട്ടിലെ പരദൂഷണം

 ഏതു നാട്ടിലും ഉണ്ടാകും അങ്ങാടിയിൽ പരദൂഷണം പറയാൻ മാത്രം ഒരു സംഘം .. ഒരാളെയെങ്കിലും ഒരുദിവസം കുറ്റം പറഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം കിട്ടില്ല.. ചായക്കടയിൽ പിന്നെ കുറെ കാരണവന്മാർ നാട്ടിലെ മൊത്തം കണക്കെടുക്കുന്നുണ്ടാകും. ഇവർക്ക് വേറെ പണി ഇല്ലാ അതാണ്‌ ഇങ്ങനെ പറഞ്ഞരിക്കുന്നത് ............ ജീവിതം അവസാനത്തിൽ എത്തുമ്പോൾ ഭൂരിഭാഗം കാരണവന്മാർക്കും ഈ അസുഖമുണ്ടാകും. എടാ ഷുക്കൂറെ നീ അറിഞ്ഞാ വർക്കിടെ മേള് ഒളിച്ചോടി... കാദർക്കാനെ പോലീസ് പിടിച്ചു... വടക്കെലെ രവിയെ കളവ് കേസിൽ പിടിച്ചു... കഞ്ചാവ് കേസിൽ ഷാജിയും പിടിയിൽ . നമ്മുടെ നാട് മോശമായി വരുന്നു ലെ ..... ഇതെക്കെ നീ എങ്ങെനെ അറിഞ്ഞു ? അത് അങ്ങാടിയിൽ പറഞ്ഞു കേട്ടൂ . അല്ലാതെ നീ സത്യം അറിഞ്ഞിട്ടില്ലല്ലേ ? പിന്നെ എന്തിനാണ് പറഞ്ഞു പരത്തുന്നത് ? എല്ലാം നാട്ടിലും ഉണ്ടാകും ഇതുപോലെത്തെ മനുഷ്യർ ! എന്തെ സത്യമല്ലേ....

എന്റെ ഗ്രാമം കെട്ടുങ്ങൽ

  എന്റെ ഗ്രാമം കെട്ടുങ്ങൽ .........ഒരുവിധം നാട്ടിലെ ചെരുപ്പാക്കാരുടെ സ്വപ്നമായിരിക്കും ഗൾഫിലേക്ക് പോകുന്നത് .എന്റെ നാട്ടിലും അങ്ങനെ തന്നെ. നാട്ടിലുള്ള പല ആളുകളും കൃഷിയും,മത്സ്യബന്ധനവും കൊണ്ടാണ് അന്നത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.വില കൂടിയ വീടുകൾ,കാറുകൾ വളരെ കുറവായിരിന്നു.കൂടുതലും ഓലമേഞ്ഞതും,ഓടുമേഞ്ഞതുമായ വീടുകളായിരിന്നു. ടെലിവിഷൻ ,ടെലഫോണ്‍,ബൈക്കുകൾ വിരലില്ലെണ്ണാവുന്ന വീടുകളിൽ മാത്രമായിരിന്നു.കാലചക്രം കറങ്ങികൊണ്ടിരിന്നു എന്റെ നാടും കാലത്തിനനുസരിച്ചു നടക്കാൻ തുടങ്ങി.പണ്ട് മുതലെ നാട്ടുകാരിൽ പലരും കുറഞ്ഞ ശമ്പളത്തിൽ ജിസിസിയിലെ പല സ്ഥലങ്ങളിലും ജോലി നോക്കിയിരിന്നു, കൂടുതലും ടൈലർ ജോലി ചെയ്താണ് ജീവിതം നയിച്ചിരുന്നത്.കുറച്ചാളുകൾ അറബി വീടുകളിലെ അടുക്കളകളിലും, ഡ്രൈവിംഗുമായാണ് പ്രവാസം നയിച്ചിരുന്നത് ! ഗൾഫ്‌ നാടുകളിൽ പ്ലാൻ വരയ്ക്കുന്ന സോഫ്റ്റ്‌വെയേറായ ഓട്ടോകാടിന്റെ പ്രാധാന്യം കുറെ ആളുകൾ മനസ്സിലാക്കുകയും നാട്ടിലുള്ള കുട്ടികളെ അത് പഠിപ്പിച്ചാൽ ഗുണം ഉണ്ടാകുമെന്നും വിലയിരുത്തി. കുറെ ആളുകൾ അത് പഠിച്ചു ഗൾഫിലേക്ക് പറന്നു .... അൽഹംദുരില്ലാഹ് . പിന്നീട് സ്വപ്ന തുല്യുമായ കുതിപ്പാണ് ജനങ്ങൾക്കും,നാടിനും ഉണ്ടായത്. ഇനിയും കാലത്തിനനുസരിച്ചു ഓടി കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ നാട്ടുക്കാർ..#എന്റെ_നാടെ ..ശരീരം ഇവിടെയാണെങ്കിലും മനസ്സു മുഴുവൻ അവിടെയാണ് ! ടൈലറിംഗ് മുതൽ (ഓട്ടോ)കാട് ജിവിതം വരെ എത്തി നിൽക്കുന്നു ...

പ്രവാസി

  എയർപോർട്ടിലെ ബോർഡിങ്ങ് പാസ്‌ കഴിഞ്ഞപ്പോൾ അവനു ശ്യാസം നിലച്ചു പോയത്പോലെ തോന്നി.......കല്യാണം കഴിഞ്ഞു 28 ന്റെ അന്നാണ് ശുക്കൂർ വീണ്ടും പ്രവാസത്തിലേക്ക് യാത്രയാകുന്നത് ..... വെയ്റ്റിങ്ങ് റൂമിൽ ഇരിന്നവൻ ഉമ്മാനെ ഫോണ്‍ വിളിച്ചു. ഉമ്മാടെ ഹ്രദയമിടിപ്പ് അവന്റെ കാതിൽ പതിഞ്ഞു.ഉമ്മ വേറെയൊന്നും മിണ്ടുന്നില്ലാ,അവനും ഒന്നും പറയാൻ പറ്റുന്നില്ലാ .. ഉമ്മാ അവളെവിടെ .. കൊടുക്കാം മോനെ എന്ന് ഒരു ഇടറിയ സ്യരത്തിൽ പറഞ്ഞു .......ന്റെ മോളെ നീ വിഷമിക്കേണ്ട ..ഇക്കാ പെട്ടന്ന് തിരിച്ചു വരില്ലേ ..അവളുടെ ആ വിങ്ങിപൊട്ടൽ അവന്റെ കണ്ണ് നനയിപ്പിച്ചു .അവൻ പെട്ടെന്ന് ഫോണ്‍ വെച്ചു ................ ഉച്ചത്തിൽ ആരോ ഒരാൾ ചുമക്കുന്നുണ്ടായിരിന്നു.അയാൾ വളരെ ക്ഷീണിതനാണ് .ഇത് കണ്ടപ്പോൾ അവൻ അയാളെ ലക്ഷ്യമാക്കി നടന്നു .. ഒരു മധ്യവയസൻ . എവിടെക്കാ ഇക്കാ ? അയാൾക്ക്‌ സംസാരിക്കാൻ പറ്റുന്നില്ല .. അയാളുടെ ചുമ കൂടി കൂടി വന്നു ..ന്റെ മോനെ കുറച്ചു വെള്ളം ....അയാൾ പതിയെ പറഞ്ഞു ...അവൻ വെള്ളം കൊടുത്തു .. ഇക്കാ ...ഇങ്ങള് ആകെ ക്ഷിണിതൻ ആണല്ലോ ...വീട്ടിൽ വിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ഇതു പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരിന്നു .... ... ഈ യാത്ര തുടങ്ങിയിട്ട് 42 വർഷമായി ..ആകെ ഉണ്ടായ വീട് വിറ്റാണ് മൂത്തമകളെ നിക്കാഹ് ചെയ്ത് കൊടുത്തത് ഇനിയും 3 കുട്ടികളുണ്ട് അതിൽ ഒരാണ്‍തരി ഉള്ളതാണ് ആകെ സമാധാനം ..വർഷങ്ങൾ കുറെ കഴിഞ്ഞു പോയെങ്കിലും കുറച്ചു ലാഭങ്ങളും കുറെയേറെ നഷ്ട്ടങ്ങളുമാണ് ..ഇനിയും ഒരുപാട് ജീവിതം ഭാക്കിയല്ലെ ന്റെ മോനെ ..വീട്ടിലെ പള്ളനിറക്കാൻ വേണ്ടി പ്രവാസി യന്ത്രങ്ങൾ മാത്രമാണ് നാം .....അയാളുടെ സംസാരം കേട്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരിന്നു ........ എത്രെയേറെ വിഷമങ്ങൾ സഹിച്ചാണ് ഓരെപ്രവാസിയും ജീവിതം തള്ളി നീക്കുന്നത് ..അവസാനമില്ലാതെ യാത്ര തുടരുന്നു ഒരേ പ്രവാസിയും !

Monday, March 16, 2015

യാത്ര അവസാനിക്കുന്നു !


ഇന്ത്യയുടെ   സമയം :6 മണി
കുറെ കാക്കികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് ,നട പാതയിൽ ആരും തന്നെയില്ലാ ,എവിടെയും ഒരു നിശബ്ധത ,അവൻ പോകുന്നതു കൊണ്ടാകാം എവിടെയും ഒരു സന്തോഷം ! ഒരു പാട് വർഷത്തിനു ശേഷം അവന്റെ മുഖത്തിനൊരു ചിരി കണ്ടു ,
8 വർഷത്തിനു ശേഷം അവൻ നാട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്.
അവൻ എല്ലാം വസ്ത്രവും എടുത്തു വെച്ച്,താടി വടിച്ചു ,മുഖമെല്ലാം മിനുക്കി, അവൻ പുതിയ വസ്ത്രം അണിയാൻ തുടങ്ങി.

പ്രണയം പൂക്കുന്നു ....


ശുക്കൂർ കാത്തിരിക്കയാണ് ! ആ മാഞ്ഞു പോയ കാലഗട്ടം തിരിച്ചു വന്നിരുന്നെങ്കിൽ ! ഓത്തു പള്ളിയിൽ പോകുന്ന കാലത്തിൽ മുതൽ മനസ്സിലെ സ്നേഹം പറയാൻ പറ്റാതെ  നടന്നവനാണ്‌ ........ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ ചിന്ത മുഴുവനും നാളെത്തെ കുറിച്ചാവും ! അവളെ എവിടെ  വെച്ച് കാണും ? എന്ത് പറയും ? ഏതു വസ്ത്രം ധരിക്കും ? ഇതൊക്കെയാകും അവന്റെ  മനസ്സ് മുഴുവൻ ! സുബഹി ബാങ്ക് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഉമ്മ ഉറങ്ങാൻ സമ്മതികില്ല ,  

Monday, March 9, 2015

നന്മയുള്ള ഒരു ഉസ്താത് !

  എന്റെ നാടിന്റെ ഒരേ മണ്‍ തരികൾക്കും, നാടിന്റെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം മുക്രി ഉസ്താദ്‌ അഥവാ അബ്ദുൽ കാദർ ഹാജി . എത്രെ പറഞ്ഞാലും അവസാനിക്കാത്ത കുറെ നന്മകൾ മാത്രം ചെയ്ത ഒരു മനുഷ്യൻ ~~~~ തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ്‌ ഗ്രാമ പഞ്ചായത്തിലെ കെട്ടുങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ 30-01-1928 നു മൊയ്തു-തിത്തു ബീവി ദമ്പതികളിൽ ഒരു ഇടത്തരം കുടുംബത്തിൽ നാല് മക്കളിൽ ആദ്യ പുത്രനായാണ്‌ ജനനം, പ്രാഥമിക വിദ്യാഭ്യസ്യം കെട്ടുങ്ങൽ മാപ്പിള സ്കൂളിൽ ആയരിന്നു , ചെറുപ്പത്തിൽ തെന്നെ സൌമ്യമായ പെരുമാറ്റവും, തികഞ്ഞ ചിന്താ കതിയും ഉണ്ടായിരിന്നു . ചെറുപ്പം വിട്ടതിനു ശേഷം കെട്ടുങ്ങൽ കായലിൽ മത്സ്യ ബന്ധനത്തിൽ ഏർപെട്ടിരിന്നു. ആ സമയത്ത് മാരക അസുഖം പിടിപെടുകയും, ജീവിതത്തിലെ ഏറ്റവും വലിയ വേദന നിറഞ്ഞതും, ബുദ്ധി മുട്ട് നിറഞ്ഞതുമായ നിമിഷങ്ങൾ ആയിരിന്നു ,അന്ന് മുതൽ അദ്ദേഹം ദ്രട നിശ്ചയം ചെയ്തതാണ് അല്ലാഹ്ന്റെ ഭവനത്തിൽ നിൽക്കാമെന്നും ,ബാങ്ക് വിളിക്കാമെന്നും അങ്ങനെ 41 വർഷം കെട്ടുങ്ങൽ നിവാസികളെ ഉണർത്തിയ ആ ബങ്കൊലി ഇന്നും കാതുകളിൽ മുഴങ്ങുന്നു.


     പള്ളിയിലെ ജോലിക്ക് വേണ്ടി അദ്ദേഹം വേതനം വാങ്ങിയിരുന്നില്ല , എന്നാൽ മദ്രസാ അദ്ധ്യാപകനായി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ അദ്ദേഹം അവിടെ പ്രവർത്തിച്ചത്.  ഞാൻ മദ്രസയിൽ പഠികുമ്പോൾ അദ്ധേഹത്തിന്റെ ക്ലാസിൽ പഠിച്ചത് ജീവിതത്തിലെ നല്ല നിമിഷമായി ഓർക്കുന്നു, കുട്ടികളെ നിസ്കാരതിലെക്കു കൊണ്ട് വരാൻ അദ്ദേഹം പ്രത്യേകം ശ്രദിചിരിന്നു, ഉസ്താദ് അകലെ നിന്ന് വരുന്നത് കണ്ടാൽ പോലും ഞങൾ എല്ലാവരും കൂടി പള്ളിയിലേക്ക് ഓടിപോകുമായിരിന്നു . അദ്ധേഹത്തിന്റെ നിറഞ്ഞ പുഞ്ചിരിയും,മിതമായ ശബ്ദവും,മെല്ലെ പോകുന്ന കാലൊച്ചയും,ഒരിക്കലും വിട്ടു മാറാത്ത ആ ബാങ്കൊലിയും ഇന്നും കാതുകളിൽ മൂളി പായുന്നു . കെട്ടുങ്ങൽ ഗ്രാമത്തിലെ മഹത് വെക്തികളിൽ ഉയര്ന്നു നില്ക്കുന്ന അദ്ദേഹം 22-04-2010 നു ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട്‌ വിട പറഞ്ഞു . അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാകാറാകട്ടെ ആമീൻ...

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...