Thursday, October 2, 2014

കാത്തിരിപ്പിന്റെ വേദന മരണം വരെ മാത്രം !

  അവൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് കുഞ്ഞ് പെങ്ങളുടെ മിസ്സ്‌ കോൾ വന്നത് ..അപ്പോളാണ് അവൻ ആലോചിച്ചത് ഹൂ 4 ദിവസമായി വീട്ടിലേക് വിളിച്ചിട്ട്........................... ഹല്ലോ ഹലോ ഹലോ ... ഉമ്മാ കേൾകുനുണ്ടോ .. ഞാനാ ഉമ്മാ ജമാൽ ~~ ഉമ്മാക് സുഖമല്ലേ ? മരുന്ന് മുടങ്ങാതെ കഴികുനുണ്ടല്ലോ? ഉപ്പ പുറത്തു പോകാറുണ്ടോ ?സൈനബയും ,സുഹറയും എന്ത് പറയുന്നു ? ..ലൈല വീട്ടിലേക് വരാറുണ്ടോ ? അളിയൻ വിളിക്കാറുണ്ടോ ? അടുത്ത മാസം ആയാൽ ഉമ്മാനെ വിട്ടു പിരിഞ്ഞിട്ടു 5 വർഷം തികയും ,ഞാൻ വരുമ്പോൾ എന്താ ഉമ്മാക് വേണ്ടത് ? എന്തായലും ഇവിടെ ഉള്ളത് കൊണ്ട് ലൈലാടെ കല്യാണം കഴിഞ്ഞു , വീട് പണി കുറച്ചു കഴിഞ്ഞു..... ഇനി വരാൻ 3 ദിവസം അല്ലെ ഉള്ളൂ , 2 പേരുടെയും പറഞ്ഞുറപ്പിച്ച കല്യാണത്തിന് സ്വർണം,മറ്റും എടുക്കേണ്ട ഓട്ടത്തിലാ ഞാൻ.... ~~~~~~അതെ ഉമ്മാ വണ്ടി മ്മടെ സുബൈർനോട് പറഞ്ഞാൽ മതി.. പിന്നെ പത്തിരിയും പോത്ത് ഇറച്ചിയും വെക്കാൻ മറക്കരുത് , എന്നാൽ ശെരി ഉമ്മാ വന്നിട്ട് കാണാം അസ്സലാമു അലൈക്കും ................ ~~~ അവൻ കുറെ സുഹ്രതുകളെ കണ്ടും,കമ്പനിയിൽ നിന്നും കുറെ പാട്പെട്ട് കടം വാങ്ങി വീട്ടിലേക് അയച്ചു ~~~~~~~~~~എടാ ജമാലേ പോയി എന്ന് തിരിച്ചു വരുമെടാ ?ഇന്ഷ അല്ലാഹ് ,പെങ്ങളുടെ കല്ല്യാണം കൂടണം ,വീട്ടുകാരോടൊപ്പം കുറച്ചു നില്ക്കണം ........അപ്പെളെക്കും വീണ്ടും കടങ്ങൾ കുന്നു കൂടുകയല്ലേ ?? പ്രയാസങ്ങൾ തീരാത്ത പ്രവാസികൾ ~~~~~~~~ അവൻ നീണ്ട 5 വർഷങ്ങൾക്കു ശേഷം എല്ലാവരോടും യാത്ര പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി ~~~~~ വീട്ടിൽ പോത്തു ഇറച്ചിയും പത്തിരിയും വെക്കുന്ന തിരക്കിലാ ..........ഉമ്മാ ജമാൽക്ക വരാറായോ ? ഇപ്പോൾ വരും മോളേ ........കുറെ നേരം കാത്തിരിന്നിട്ടും കാണുന്നില്ല ?ആ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോകുന്നു~~~~~~~~~~~~~~~~~~~~~~~~~~~~~മലേഷ്യൻ വിമാനത്തിൽ കയറിയ അച്ഛനമ്മമാർ ,സഹോദര സഹോദരിമാർ ,കുട്ടികൾ എല്ലാവരും ഒരുപാട് ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളിലൊതുക്കി യാത്രയ്ക്ക് പുറപ്പെട്ടതാകാം ~~~~~ ഒന്ന് മയ്യത്ത് കിട്ടിയിരുനെങ്കിൽ ഒരു പിടി മണ്ണെങ്കിലും കബറിൽ വാരിയിട്ടു ദുഅ ചെയ്യാമായരിന്നു ....കാത്തിരിപ്പിന്റെ വേദന മരണം വരെ മാത്രം

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...