Monday, March 7, 2016

സ്നേഹം

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു " എന്ന് പറയുമ്പോഴെല്ലാം, 
നീ എന്തിനാണ് ആ സ്നേഹത്തിന്റെ അളവ് ചോദിക്കുന്നത്? 
എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം 
എങ്ങനെ തെളിയിക്കണം എന്ന് അറിയില്ല . 
പ്രണയത്തിന്റെക സൗന്ദര്യം വര്ണികക്കുന്ന വരികളില്‍ കൂടി 

സ്നേഹത്തിനെ നിർവചിക്കാൻ എനിക്ക് അറിയില്ല.
നിനക്ക് വേണ്ടി ഒരു പ്രണയ ഗാനം പാടാനും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല.
പക്ഷെ ഒന്ന് മാത്രം എനിക്ക് അറിയാം "

നിന്നെ എന്റെമ ജീവനെ പോലെ സ്നേഹിക്കാന്‍ മാത്രം , എന്നേയ്ക്കും ...

കാത്തിരിപ്പ്

തോരാന്‍ കൂട്ടാകാത്ത എന്റെ 
കണ്ണുനീർ തുള്ളി പോലെ 
നീ ഒരു കുളിര് കാറ്റായി വന്ന്
ഞാൻ ഒരു ചാറ്റൽ മഴയായിരുന്നു 
നീ ഒരു കൊടുങ്കാറ്റ് ആയപ്പോൾ
എന്റെ മഴത്തുള്ളികൾ എവിടെയോ പോയി മറഞ്ഞു
പിന്നെ വരണ്ട ഊഷര ഭൂമിപോലെയായി ഞാൻ.............
സ്വപ്നങ്ങളും നിറങ്ങളും എവിടെയോ പോയി മറഞ്ഞു
ഇനി നീ മടങ്ങില്ലെന്ന് ഞാൻ അറിയുന്നു എങ്കിലും
ഇനിയും പെയ്യുന്ന ഒരു മഴത്തുള്ളിയിൽ നീ
എന്നെ നനയിക്കുമെന്ന തോന്നലിൽ ഞാൻ കാത്തിരിക്കുന്നു

Thursday, January 28, 2016

പ്രവാസി

എന്‍റെ സന്തോഷങ്ങള്‍; - എനിക്ക് പുലര്‍വേളയിലെ യാത്രകള്‍ ഒരു പാട് ഇഷ്ട്ടമാണ് അതുപോലെ മഴയത്ത് കുടയും ചൂടി നടക്കുക എന്നതും...പുലര്‍വേളകള്‍ സൈക്കിള്‍ എടുത്തു ഇയ്യാള്‍ പാടം മുഴുവന്‍ ചുറ്റിനടക്കാറുണ്ട്....മൂളിപാട്ടും കൂടെ ഉണ്ടാകും...അതുപോലെ മഴയില്‍ ഞാന്‍ കുടപിടിച്ച് നല്ല ഉച്ചത്തില്‍ പാടും മഴയുടെ ശബ്ദത്തില്‍ പാട്ട് ആരും കേള്‍ക്കുകയില്ലാലോ.....എന്‍റെ പാട്ടിനൊപ്പം മഴ താളം പിടിക്കുന്നത്‌ പോലെ എനിക്ക് തോന്നാറുണ്ട്...പഴയ പാട്ടുകളാണ് പാടുക.. ബാബുക്കയുടെ..താമസ്സെ മേന്തെ വരുവാന്‍. യുസഫലിയുടെ....സ്വര്‍ഗം താനിറങ്ങി വന്നുവോ...അതുപോല്യുള്ള ഗാനങ്ങള്‍,,,ഞാന്‍ മഴക്കൊപ്പംപാടിയിട്ടുണ്ട് എന്‍റെ പട്ടിനോപ്പയിരുന്നു മഴ താളം പിടിച്ചിരുന്നത്...എനിക്ക് അങ്ങിനെയായരുന്നു തോന്നിയതും....മുറ്റത്തെ നിന്ന് ഞാന്‍ വീട്ടിലേക്കു കയരുല്ല...പാടികൊണ്ടെയിരുക്കും....ഉമ്മ പറയും...ഈ ചെക്കന് വട്ട എന്ന്.....കാലം എന്നെ ഒരു ഗായകന്‍ ആക്കിയില്ല..പകരം ഒരു .....പ്രവാസി

Friday, January 1, 2016

ഒരു സായാഹ്നം

ഒരു സായാഹ്നം കൂടി വിട പറയുന്നു. ശംഖുമുഖം തീരത്ത് ഇന്ന് കുറച്ചധികം തിരക്കനുഭവപ്പെട്ടു .പെട്രോമാക്സ് വെളിച്ചം നിറച്ചു കൊണ്ട് തെരുവു കച്ചവടക്കാർ.ഐ സ് ക്രീം, കടല, കപ്പലണ്ടി തുടങ്ങി കപ്പയും പൊരിച്ച മീനും വരെ നിറഞ്ഞ വിഭവങ്ങൾ. ഒരു ചെക്കൻ വില്പനയ്ക്കായി കൊണ്ടു വന്നിരിക്കുന്നൊരു സൂത്രം.

ഇലക്ട്രിക് വെളിച്ചം നിറച്ചൊരു കുഞ്ഞി റോക്കറ്റ്. ഒരു റബ്ബർ ബാൻഡിൽ വലിച്ചു നീട്ടി അവനത് ആകാശത്തേയ്ക്കു പായിക്കുന്നു.
എങ്ങാണ്ടു ദൂരങ്ങൾ മുകളിലേയ്ക്ക് ചെന്നിട്ട് അവൻ നില്ക്കുന്നിടത്തു തന്നെ കൃത്യമായി എത്തിപ്പെടുന്നു. അവനതു അതേ കൈകളിൽ തിരിച്ചു പിടിയ്ക്കവെ
കാഴ്ചക്കാർക്ക് ഏറെ വിസ്മയം.
അവൻ്റെ ആ വൈധഗ്ദ്യം കൊണ്ടാകാം അവൻ്റെ റോക്കറ്റുകൾ തകൃതിയായി വില്ക്കപ്പെടുന്നുണ്ട്.
ആകാശം നിറയെ റോക്കറ്റുകളിൽ നിന്നുള്ള വെളിച്ചം.

ഇന്നെന്തോ നല്ല മഞ്ഞുമൂടിയ തണുപ്പ്.ഒപ്പം അകലങ്ങളിൽ നിന്നും വരുന്ന കടൽ കാറ്റും. നാട്ടുവർത്തമാനങ്ങളുമായി ഒരു വിഭാഗം, പരദൂഷണങ്ങളുമായി മറ്റൊരു വിഭാഗം. പ്രണയിതാക്കൾ, ഫുട്ബോൾ കളിക്കുന്ന ചെക്കൻമാർ, കുട്ടികൾ...

എന്നാൽ ഇന്നത്തെ സായാഹ്നത്തിനെ മനോഹരിയാക്കിയത് ഇവയല്ല. ആ ശബ്ദമാണ്. അകക്കണ്ണു കൊണ്ടു മാത്രം കാണാൻ കഴിയുന്ന ഒരു തെരുവു ഗായകൻ്റെ ശബ്ദം.
വയലാറും ദേവരാജൻ മാഷും
ബാബുക്കയുമൊക്കെ അനശ്വരമാക്കിയ വരികൾ വീണ്ടുമൊരിക്കൽ കൂടി .
ആർത്തിരമ്പിയെത്തുന്ന കടൽത്തിരമാലകൾ പോലും കരയിലേയ്ക്കെത്തവെ ആ ശബ്ദത്തിനു കാതോർക്കുന്ന പോലെ...

സമീപത്തിരിയ്ക്കുന്ന ബക്കറ്റിനുള്ളിൽ നിറയുന്ന ചില്ലറ തുട്ടുകൾക്കാണെങ്കിൽ കൂടി, അവിടെ ഒത്തുകൂടിയവർക്ക് എന്തു മനോരമായ വിരുന്നാണൊരുക്കിയത്. ഒരു കാലഘട്ടത്തിലേയ്ക്ക് പോയി വന്ന
പോലെ.

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...