Saturday, September 8, 2018

സുക്കെർ ഭായി

അൽഹംദുലില്ലാഹ് --------------- ഒരായിരം നന്ദി ----- ------------------പടച്ചവനെ .... സമ്മതികണം ആ സുക്കെർ ഭായിയെ, ലോകത്തുള്ള മുഴുവൻ ഫേസ് ബുക്ക്‌ ഉപയോഗക്കാരുടെയും മനസ്സും,ശരീരവും പുള്ളിയുടെ ഗജനാവിലാണ്. പള്ളികൂടങ്ങളിൽ പഠികുമ്പോൾ മാത്രം പിറന്നാളാശംസകൾ പറഞ്ഞിരുന്ന കാല ഘട്ടത്തിൽ നിന്നും സുക്കെർ ഭായി മരണം വരെയുള്ള എല്ലാ പിറന്നാളാശംസകലും ഈ മുഖ പുസ്തകത്തിൽ ഒരു ഉത്സവം പോലെയാക്കി .എന്റെ ഈ പിറന്നാൾ മനസ്സു നിറയെ സന്തോഷങ്ങളുമാക്കി,ഒരുപാട് സുഹുര്കത്തുളുടെ ആശംസകളുടെ ഒഴുക്ക് എന്നെ വളരെയധികം സന്തോഷമാക്കി--എന്റെ പിക് പ്രൊഫൈൽ വരെയാകിയ സുഹ്ര്തുക്കളും, നേരിൽ പോലും കാണാത്ത കുറച്ചു ഖത്തറിലുള്ള സുഹുര്ക്കത്തുൾ ഫോണ്‍ വിളിച്ചു ആശംസകൾ പറഞ്ഞതും മനസ്സിൽ നിന്ന് മായാതെ കിടക്കുന്നു...എല്ലാം ഈ സുക്കെർ ഭായിടെ ഒരേ കളികൾ..ഈ വേളയിൽ എന്നെ ക്ഷണിച്ച എന്റെ പാക്കിസ്ഥാൻ സുഹുർത്ത് കമാലും അദ്ദേഹത്തിന്റെ കുടുംബത്തോടോപ്പാണ് ഉണ്ടായിരിന്നത്-- ഖത്തറിൽ ജനിച്ച അദ്ദേഹം,ഒരു അപൂർവ അസുഖമുള്ളതു കൊണ്ട് ഇവിടെയുള്ള 99% സ്ഥലങ്ങളും കണ്ട് കാണില്ല. പുറത്തേക്കു കൂടുതലും ഇറങ്ങാറുമില്ല.അദ്ദേഹത്തിന്റെ അസുഖം ശിഫ കൊടുകട്ടെ ആമീൻ ---------എപ്പോളും അദ്ദേഹo പറയും ഇന്ത്യ പാക്‌ യുദ്ധം ഇനി ഉണ്ടാകാൻ പാടില്ല,ശത്രുക്കൾ അല്ല മിത്രങ്ങളാണ് നാം. നമ്മുക്ക് സാഹോദര്യം ഉണ്ടാകട്ടെ ... ഒരു പാട് സന്തോഷത്തോടെ ഞങ്ങൾ കഴികൂട്ടി പിരിയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് യാത്ര പറഞ്ഞു വരുന്ന ഒരനുഭവമുണ്ടായി ....ഈ പിറന്നാളിൽ എന്നെക്കാൾ സന്തോഷിക്കുന്ന എന്റെ മാതാപിതാകൾക്കും,എന്റെ ഗുരു നാധന്മാർക്കും ,എന്റെ എല്ലാ സുഹ്ര്തുകൾക്കും ഒരികൽ കൂടി നന്ദി പറയുന്നു ---------------എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ 

ജുമുഅത്ത് പള്ളിയാണ്

മത സൗഹാർധം എന്നും നില നിർത്തുക .. മനുഷ്യനെ സ്നേഹിക്കുക..സ്നേഹം അതല്ലേ എല്ലാം  
തൃശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ ഒരു പ്രശാന്ത സുന്ദരമായ 
ഏനമ്മാക്കൽ (കെട്ടുങ്ങൽ) എന്ന എന്റെ ഗ്രാമത്തിലെ ജുമുഅത്ത് പള്ളിയാണ് ഈ കാണുന്നത്.ഏകദേശം ഒരു നൂറ്റാണ്ടിലധികം പഴക്കം കണക്കാക്കപ്പെടുന്നു ഈ പള്ളി ..
എന്റെ ബന്ധുക്കളും,ഉസ്താത്മാരും,കൂട്ടുക്കാരും,സഹോദരിമാരും ആറടി മണ്ണിനടയിൽ ഉറങ്ങുന്ന ഇവിടത്തെ പള്ളി പറമ്പ് എന്നും എന്റെ മനസ്സിൽ മായാതെ നിലനിൽകുന്നു ....
പള്ളി സ്ഥപികുന്നതിനു മുൻപ് ഇവിടെത്തുക്കാർ ജുമഅയ്ക്ക് പോയിരിന്നതും,മയ്യിത്ത് കൊണ്ടുപോയിരിന്നതും തൊയക്കാവ് വടക്കേ ജുമുഅത്ത് പള്ളിയിലെക്കായിരിന്നു. പിൽകാലത്ത് ഒരു പള്ളിയും മയ്യിത്ത്‌ മറമാടാനുള്ള സ്ഥലവും ഇവിടെ തന്നെ നിർമിക്കാൻ നാട്ടിലെ പ്രധാന കാരണവന്മാർ ചർച്ച ചെയ്യുകയുകയും,അതിന്റെ അടിസ്ഥാനത്തിൽ കരിപ്പായിപറമ്പ് എന്നറിയപ്പെട്ടിരിന്ന ഈ സ്ഥലം കാരണവന്മാരുടെ പേരിൽ രജിസ്റ്റെർ ചെയ്തു..
മേൽകൂരയും ചുറ്റുഭാഗവും മൊത്തം ഓലവെച്ചു കെട്ടിയതായിരിന്നു പള്ളിയുടെ ആദ്യരൂപം. നാനാ മതസ്തരും ഈ പ്രവർത്തനത്തിൽ എർപെട്ടിരിന്നു !!
ശേഷം മേൽകൂര ഓടിട്ടു നവീകരിച്ചു.പള്ളിയുടെ കിഴക്ക് ഭാഗത്തെ ഗുബ്ബയും മിനാരങ്ങളും നിർമിച്ചു.അതിനു ശേഷം മുകളിലെ നില വലുതാക്കിയെടുക്കുകയും,വലിയമിനാരവും പണിതു .ശേഷം അകത്തെ പള്ളി മാർബിൾ വിരിച്ച് നവീകരിച്ചു. പള്ളിക്ക് വേണ്ട ധന ശേഖരണം ആദ്യം നടത്തിയിരുന്നത് ആദര്യ്രിശേരി മുഹമ്മദ്‌ മുസ്ലിയാരായിരിന്നു.വാർപ്പാക്കാൻ കുറ്റിയടിച്ചതു മണത്തല ഇബ്രാഹിംകുട്ടി ഹാജി ആയിരിന്നു.
ഈ പള്ളിയോടു അടുത്ത് നിൽകുന്ന ഓത്തുപള്ളിയിലായിരിന്നു ഞാൻ പഠിച്ചത്. ചുറ്റുഭാഗവും വയലായിരുന്നതിനാൽ വർഷകാലത്ത്‌ ഇവിടം മുഴുവൻ വെള്ളം മൂടി പള്ളിയിലെത്തുന്നത് ദുഷ്കരമായിരിന്നു. ഇന്നു മദ്രസ നിൽക്കുന്ന ഭാഗത്ത്‌ ഒരു നീണ്ട വരമ്പ്‌ മാത്രമാണ് അന്നുണ്ടായിരുന്നത്‌. ഏതു മഴയത്തും,ഇരുട്ടത്തും കയ്യിൽ ഒരു റാന്തൽ വിളക്കുമായി ആ വരമ്പിലൂടെ നടന്നുവേണം പള്ളിയിലെത്താൻ...
ഒരു വാടക കെട്ടിടം,ഏതാനും തെങ്ങുകൾ എന്നിവ മാത്രമാണ് ഒരു സ്ഥിരവരുമാനം ഉണ്ടായിരിന്നത്‌. 22 വർഷത്തോളമായി കെട്ടിടം സ്ഥാപിതമായിട്ട് .
മെച്ചപ്പെട്ട ഒരു സ്ഥിര വരുമാനത്തിനുള്ള പല വഴികളും,ചർച്ചകളും ഇപ്പോളും നടകുന്നുമുണ്ട്..നാടിന്റെ അടുത്തുള്ള അമ്പലത്തിന്റെയും,ക്രസ്തീയ ചർച്ചിന്റെയും ആഘോഷങ്ങളിൽ ഇവിടെത്തെ നാട്ടുക്കാർ സജീവ സാന്ധ്യമായിരിക്കും. ഇനിയും പല വലിയ സ്വപ്ന പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യറായിരികുകയാണ് ഇവിടെത്തുക്കാർ....
റമദാൻ കരീം ..

ഞാൻ എന്റെ സ്വപ്ന ഭൂമിയിൽ


ഞാൻ എന്റെ സ്വപ്ന ഭൂമിയിൽ ----------------പൊന്നു വിളയുന്ന മണലാര്യങ്ങൾ ,ചുട്ടു പൊള്ളുന്ന മരുഭൂമികൾ ഇതൊക്കതെന്നെയാണ് എല്ലാ അറബ് നാടുകളിലും ~~~~~~ എന്റെ പ്രാവാസം ഖത്തറിലായതിനാൽ ഞാൻ അഭിമാനിക്കുന്നു,സന്തോഷിക്കുന്നു .ഈ നാടിന്റെ വളർച്ചയിൽ .............. അറബ് നാടുകളിലൂടെ കണ്ണോടിച്ചാൽ ഒരു കാര്യം മനസ്സിലാകും ,ഖത്തർ എന്ന കൊച്ചു രാജ്യം വളരെ വിത്യസ്തമായി നിൽക്കുന്നു ...........തുരുത്തിൽ ഒരു നുള്ള് വെള്ളംഎന്നർത്ഥം വരുന്ന ഖത്തർ ഇന്ന് ലോകത്തിലെ വൻ സാബത്തിക രാഷ്ട്രങ്ങളിലോന്നാണ്.

പണ്ട് മുതൽക്കേ ഇറാനിയൻ കച്ചവടക്കാരും മറ്റു ദേശക്കാരും വാണിജ്യാവിഷത്തിനായി കൂടുതൽ തംബടിച്ചിരിന്ന സ്ഥലങ്ങളിലോന്നാണ് ഖത്തർ . ഇന്നു ലോകത്തിലെ ഏറ്റവും വലിയ സാബത്തികമായും,സാമുഹികമായും,സമാധാനമായും നിൽക്കുന്ന രാജ്യം ആണ് ഖത്തർ. എനിക്കും അങ്ങനെ തോന്നാറുണ്ട് ~~~~~ അളവില്ലാത്ത ഗ്യാസിന്റെയും,പെട്ട്രോളിയത്തിന്റെയും വൻ മുന്നേറ്റമാണ് ഖത്തറിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.ലോകത്തെവിടെ നാശനഷ്ടങ്ങളുണ്ടായാലും ആദ്യം കൈ താങ്ങായി എത്തുന്നതും ഖത്തറാണ്. ഏഷ്യ,ആഫ്രിക്ക,യുറോപ്പ് ഇവിടെയെല്ലാം ഖത്തർ ചാരിറ്റി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളെന്നു പാശ്ചാത്യ ശക്തികൾ വിശേഷിപ്പിക്കുന്ന താലിബാന്റെ ആസ്ഥാനം ഖത്തറിൽ തുറന്നപ്പോൾ ലോകം ഞെട്ടലോടെയാണ് അതിനെ കണ്ടത്.ഇസ്രായിൽ പാലസ്തീനെ കൊല്ലാ കൊല ചെയ്യുമ്പോൾ കൂടുതൽ പ്രതികരിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തർ. 35 വർഷത്തിന് ശേഷമാണ് ഒരു അറബ് രാജ്യത്തിൻറെ നേതാവ്,ഖത്തറിന്റെ മുൻ ഭരണാധിക്കാരി ഷൈക്ക് ഹമദ് ബിൻ അൽത്താനി ഇസ്രായിലിന്റെ കാടത്തം അവസാനിപ്പിക്കനായി ഗസയുടെ മണ്ണിലിറങ്ങി ചരിത്രം സൃഷ്ട്ടിച്ചത്. ഇസ്രായിലന്റെ ആക്രമണത്തിൽ തകർന്ന പാലസ്തീനെ പുനർനിർമ്മിക്കാമെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞതും ഖത്തറാണ് . ഇന്നു അറബ് ലോകത്തിന്റെ ഏതു പൊതു പരിപാടികളും നടത്തുന്നത് ഖത്തറിലാണ്, ഖത്തറിന്റെ ഓരേ വാർത്തയും ലോക ശ്രദ്ധ പിടിച്ചു പാറ്റാറുമുണ്ട്..............2006 ഏഷ്യൻ ഗെയിംസ് നടത്തി ലോക കായിക ലോകത്തും മിന്നി തിളങ്ങിയ ഖത്തർ, 2010 അറബ് ഗെയിംസും,ഏഷ്യൻ കപ്പ്‌ ഫുട്ബോളും,ഖത്തർ ഓപ്പണ്‍ ടെന്നീസ് ,ലോക നീന്തൽ മീറ്റ്‌, ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് , അണ്ടർ 18 ലോക ക്ലബ് ഫുട്ബോൾ നടത്തി കായിക ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ് ഖത്തർ. ലോകത്തെ കായിക മേളയിലെ ഒന്നാമതായ ഫുട്ബാൾ 2022 ലോകകപ്പിന്റെ ആദിത്യം നേടിയതിലൂടെ കായിക ലോകം ഒറ്റുനോക്കുകയാണ് ഈ കൊച്ചു രാജ്യത്തെ ..... ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളായ ബാർസലോണെ ഫുട്ബോൾ ക്ലബ്‌,ഫ്രാൻസിലെ പാരിസ് ജർമ്മൻ ക്ലബ്‌ ,ലണ്ടനിലെ ഷാർഡ ടവർ ,പാരീസിലെ ലെ ഗ്രാൻറ് ഹോട്ടൽ ഖത്തറിന്റെ ഉടമസ്തിയിലാണ് . 2015 ന്റെ ആദ്യത്തിൽ ഹാൻഡ്‌ ബോൾ ലോകകപ്പും ഈ രാജ്യത്ത് തന്നെ. ഒരുപാട് പ്രവാസികളുടെ സ്വപനങ്ങൾ ഈ മരുഭുമിയിലായതുകൊണ്ട് നമുക്ക് സ്വന്തം നാടിനെ പോലെ ഈ നാടിനെയും,നാട്ടുക്കാരയും ഇവിടെത്തെ ഭരണകർത്താക്കളെയും സ്നേഹിക്കാം. ഖത്തറിന്റെ ഈ വളർച്ചയിൽ നാമും നമ്മുടെ നാടും,വീടും വാനോളം ഉയർന്നു നിൽകുന്നു..... ഇനിയും ഉയരട്ടെ ഖത്തർ ,പാറട്ടെ പൊൻ പതാക , ഖത്തർ ഉയരുമ്പോൾ നമുക്കും അഭിമാനിക്കാം ,ആഹ്ലാദിക്കാം ..ലവ് യു ഖത്തർ

മനുഷ്യർ

എടാ ഷുക്കൂറെ നീ അറിഞ്ഞാ വർക്കിടെ മേള് ഒളിച്ചോടി...കാദർക്കാനെ പോലീസ് പിടിച്ചു...വടക്കെലെ രവിയെ കളവ് കേസിൽ പിടിച്ചു...കഞ്ചാവ് കേസിൽ ഷാജിയും പിടിയിൽ .നമ്മുടെ നാട് മോശമായി വരുന്നു ലെ .....ഇതെക്കെ നീ എങ്ങെനെ അറിഞ്ഞു ? അത് അങ്ങാടിയിൽ പറഞ്ഞു കേട്ടൂ . അല്ലാതെ നീ സത്യം അറിഞ്ഞിട്ടില്ലല്ലേ ? പിന്നെ എന്തിനാണ് പറഞ്ഞു പരത്തുന്നത് ? എല്ലാം നാട്ടിലും ഉണ്ടാകും ഇതുപോലെത്തെ മനുഷ്യർ ! എന്തെ സത്യമല്ലേ

എന്റെ ഗ്രാമം

എന്റെ ഗ്രാമം കെട്ടുങ്ങൽ .........ഒരുവിധം നാട്ടിലെ ചെരുപ്പാക്കാരുടെ സ്വപ്നമായിരിക്കും ഗൾഫിലേക്ക് പോകുന്നത് .എന്റെ നാട്ടിലും അങ്ങനെ തന്നെ. നാട്ടിലുള്ള പല ആളുകളും കൃഷിയും,മത്സ്യബന്ധനവും കൊണ്ടാണ് അന്നത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.വില കൂടിയ വീടുകൾ,കാറുകൾ വളരെ കുറവായിരിന്നു.കൂടുതലും ഓലമേഞ്ഞതും,ഓടുമേഞ്ഞതുമായ വീടുകളായിരിന്നു. ടെലിവിഷൻ ,ടെലഫോണ്‍,ബൈക്കുകൾ വിരലില്ലെണ്ണാവുന്ന വീടുകളിൽ മാത്രമായിരിന്നു. 
കാലചക്രം കറങ്ങികൊണ്ടിരിന്നു എന്റെ നാടും കാലത്തിനനുസരിച്ചു നടക്കാൻ തുടങ്ങി.പണ്ട് മുതലെ നാട്ടുകാരിൽ പലരും കുറഞ്ഞ ശമ്പളത്തിൽ ജിസിസിയിലെ പല സ്ഥലങ്ങളിലും ജോലി നോക്കിയിരിന്നു, കൂടുതലും ടൈലർ ജോലി ചെയ്താണ് ജീവിതം നയിച്ചിരുന്നത്.കുറച്ചാളുകൾഅറബി വീടുകളിലെ അടുക്കളകളിലും, ഡ്രൈവിംഗുമായാണ് പ്രവാസം നയിച്ചിരുന്നത് ! ഗൾഫ്‌ നാടുകളിൽ പ്ലാൻ വരയ്ക്കുന്ന സോഫ്റ്റ്‌വെയേറായ ഓട്ടോകാടിന്റെ പ്രാധാന്യം കുറെ ആളുകൾ മനസ്സിലാക്കുകയും നാട്ടിലുള്ള കുട്ടികളെ അത് പഠിപ്പിച്ചാൽ ഗുണം ഉണ്ടാകുമെന്നും വിലയിരുത്തി. കുറെ ആളുകൾ അത് പഠിച്ചു ഗൾഫിലേക്ക് പറന്നു .... അൽഹംദുരില്ലാഹ് . പിന്നീട് സ്വപ്ന തുല്യുമായ കുതിപ്പാണ് ജനങ്ങൾക്കും,നാടിനും ഉണ്ടായത്. ഇനിയും കാലത്തിനനുസരിച്ചു ഓടി കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ നാട്ടുക്കാർ.. #എന്റെ_നാടെ ..ശരീരം ഇവിടെയാണെങ്കിലും മനസ്സു മുഴുവൻ അവിടെയാണ് ! ടൈലറിംഗ് മുതൽ (ഓട്ടോ)കാട് ജിവിതം വരെ എത്തി നിൽക്കുന്നു ..

കാത്തിരിപ്പിന്റെ വേദന മരണം വരെ മാത്രം

അവൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് കുഞ്ഞ് പെങ്ങളുടെ മിസ്സ്‌ കോൾ വന്നത് ..അപ്പോളാണ് അവൻ ആലോചിച്ചത് ഹൂ 4 ദിവസമായി വീട്ടിലേക് വിളിച്ചിട്ട്........................... ഹല്ലോ ഹലോ ഹലോ ... ഉമ്മാ കേൾകുനുണ്ടോ .. 
ഞാനാ ഉമ്മാ ജമാൽ ~~ ഉമ്മാക് സുഖമല്ലേ ? മരുന്ന് മുടങ്ങാതെ കഴികുനുണ്ടല്ലോ? ഉപ്പ പുറത്തു പോകാറുണ്ടോ ?
സൈനബയും ,സുഹറയും എന്ത് പറയുന്നു ? ..ലൈല വീട്ടിലേക് വരാറുണ്ടോ ? അളിയൻ വിളിക്കാറുണ്ടോ ? അടുത്ത മാസം ആയാൽ ഉമ്മാനെ വിട്ടു പിരിഞ്ഞിട്ടു 5 വർഷം തികയും ,ഞാൻ വരുമ്പോൾ എന്താ ഉമ്മാക് വേണ്ടത് ? എന്തായലും ഇവിടെ ഉള്ളത് കൊണ്ട് ലൈലാടെ കല്യാണം കഴിഞ്ഞു , വീട് പണി കുറച്ചു കഴിഞ്ഞു..... ഇനി വരാൻ 3 ദിവസം അല്ലെ ഉള്ളൂ , 2 പേരുടെയും പറഞ്ഞുറപ്പിച്ച കല്യാണത്തിന് സ്വർണം,മറ്റും എടുക്കേണ്ട ഓട്ടത്തിലാ ഞാൻ.... ~~~~~~അതെ ഉമ്മാ വണ്ടി മ്മടെ സുബൈർനോട് പറഞ്ഞാൽ മതി.. പിന്നെ പത്തിരിയും പോത്ത് ഇറച്ചിയും വെക്കാൻ മറക്കരുത് , എന്നാൽ ശെരി ഉമ്മാ വന്നിട്ട് കാണാം അസ്സലാമു അലൈക്കും ................ ~~~ അവൻ കുറെ സുഹ്രതുകളെ കണ്ടും,കമ്പനിയിൽ നിന്നും കുറെ പാട്പെട്ട് കടം വാങ്ങി വീട്ടിലേക് അയച്ചു ~~~~~~~~~~എടാ ജമാലേ പോയി എന്ന് തിരിച്ചു വരുമെടാ ?
ഇന്ഷ അല്ലാഹ് ,പെങ്ങളുടെ കല്ല്യാണം കൂടണം ,വീട്ടുകാരോടൊപ്പം കുറച്ചു നില്ക്കണം ........അപ്പെളെക്കും വീണ്ടും കടങ്ങൾ കുന്നു കൂടുകയല്ലേ ?? പ്രയാസങ്ങൾ തീരാത്ത പ്രവാസികൾ ~~~~~~~~ അവൻ നീണ്ട 5 വർഷങ്ങൾക്കു ശേഷം എല്ലാവരോടും യാത്ര പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി ~~~~~ വീട്ടിൽ പോത്തു ഇറച്ചിയും പത്തിരിയും വെക്കുന്ന തിരക്കിലാ ..........ഉമ്മാ ജമാൽക്ക വരാറായോ ? ഇപ്പോൾ വരും മോളേ ........കുറെ നേരം കാത്തിരിന്നിട്ടും കാണുന്നില്ല ?
ആ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോകുന്നു~~~~~~~~~~~~~~~~~~~~~~~~~~~~~മലേഷ്യൻ വിമാനത്തിൽ കയറിയ അച്ഛനമ്മമാർ ,സഹോദര സഹോദരിമാർ ,കുട്ടികൾ എല്ലാവരും ഒരുപാട് ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളിലൊതുക്കി യാത്രയ്ക്ക് പുറപ്പെട്ടതാകാം ~~~~~ ഒന്ന് മയ്യത്ത് കിട്ടിയിരുനെങ്കിൽ ഒരു പിടി മണ്ണെങ്കിലും കബറിൽ വാരിയിട്ടു ദുഅ ചെയ്യാമായരിന്നു  ....

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം,എന്റെ കൂട്ടുക്കാർ,എന്റെ അധ്യാപകർ,
എല്ലാം ഒരു ഓർമ ...
ഇനിയും ആ നല്ല ദിനങ്ങൾ തിരിച്ചു കിട്ടിയെരുന്നെങ്കിൽ...
ഇനിയും ആ വരാന്തയിലൂടെ നടന്നിരുന്നെങ്കിൽ 
ഇനിയും ആ ബെഞ്ചിൽ എന്റെ മഷി പുരണ്ടിരുന്നെങ്കിൽ ... 
ഇനിയും ആ പഴയതുപോലെ നമുക്കൊന്നുകൂടാം എന്നാശിച്ചു പോകുന്നു

നാട്ടിൻപുറങ്ങൾ

കുട്ടിയായിരുന്നപ്പോൾ വലിയ കുറുമ്പനായിരുന്നെന്ന് വെല്ലിമ്മ  പറയാറുണ്ടായിരുന്നു .   
കുട്ടിക്കാലത്തെ ചെറിയ ചെറിയ ഓർമ്മകൾ ഇടക്കിടക്ക് മനസ്സിൽ തെളിയാറുണ്ട് .
ഒരു കാരണവുമില്ലാതെ അയൽപ്പക്കത്തെ കുട്ടികളെ വെറുതെ പിടിച്ചിടിക്കുകയും,നുള്ളുകയും ചെയ്‌തിരുന്നു .
ആ കാലങ്ങളിൽ ഉമ്മാടെന്നു കുറെ തല്ലും,നുള്ളും എനിക്ക് കിട്ടിയിട്ടുണ്ട് . എത്രെ തല്ലിയാലും എനിക്കൊരു കുഴപ്പവുമില്ലായിരുന്നു .  
എന്നാൽ ഉമ്മാടെ നുള്ളിനെ വലിയ പേടിയായിരുന്നു,അത്രേയ്ക്കും വേദനയുണ്ടായിരുന്നു ആ നുള്ളൽ .ചെവിയിലാണ് കൂടുതലും കിട്ടിയിരുന്നത് .
 ഇന്നും ആ നുളളിൻറെ വേദന മനസ്സിൽ സുഖമായി കിടപ്പുണ്ട് . വീട്ടിലുണ്ടായ ആദ്യ പേരകിടാവായതുകൊണ്ടു വെല്ലിപ്പയും,വെല്ലിമ്മയും എന്നെ തല്ലിയിരുന്നില്ല . കുഞ്ഞിപ്പയും ,വല്ല്യ മാമ്മയും വികൃതി കാണിച്ചാൽ എന്നെ അടിച്ചിരിന്നു. എല്ലാവരും കൂടി കൊഞ്ചിച്ചു കൊഞ്ചിച്ചു ചെക്കനെ വഷളാക്കിയ്യെന്നു കുഞ്ഞിപ്പ ഇടക്കിടക്ക് പറയും .ഇവന് നല്ല അടിയുടെ കുറവുണ്ടെന്ന് വല്ല്യ മാമ്മ പറഞ്ഞിരുന്നത് .ആദ്യമൊക്കെ അടി കിട്ടിയാൽ  പെട്ടന്ന് കരഞ്ഞിരുന്നു ,പിന്നീട് അതൊക്കെ മാറി എത്രെ അടി കിട്ടിയാലും ചിരിച്ചവരെ തോൽപ്പിച്ചിരിന്നു . 
ചെറിയ കുഞ്ഞുമ്മാടെയും , അമ്മായിയുടെയും മുടി വലിച്ചു വേദനിപ്പിക്കാറുണ്ട് . അതിനു  ഉമ്മാടെന്ന് നല്ല അടിയും ,നുള്ളും കിട്ടാറുമുണ്ട് . ഉപ്പ ബോംബെയിൽ ആയതുകൊണ്ട്  ഇടയ്‌ക്കേ വരൂ . ഉപ്പയും എന്നെ അടിക്കാറൊന്നുമില്ല എന്നാൽ ഉപ്പയുടെ ഒരു നോട്ടം മതി അടിയേക്കാൾ വേദനയുണ്ട് ആ നോട്ടത്തിന് . ആ നോട്ടം ഇന്നും എനിക്ക് പേടിയാണ് ,സുഖമുള്ള പേടി . വീടിൻറെ പുറത്തുള്ള അടുപ്പിൽ ഞാൻ പോയി മൂത്രമൊഴിക്കും . 
 ആദ്യമൊന്നും  ആർക്കും മനസ്സിലായില്ല ,വീട്ടിൽ നേരം വെളുക്കുമ്പോൾ ചോറ് വെക്കാൻ വരുമ്പോളാണ് നനഞ്ഞതു കാണുന്നത് . 
പൂച്ചയോ ,പട്ടിയോ ആണെന്നാണ് എല്ലാവരും വിചാരിച്ചത് . നനവായതുകൊണ്ടു തീ  കത്തിക്കാൻ വെല്ലിമ്മ  കുറെ കഷ്ട്ട്ടപ്പെട്ടിട്ടുണ്ട് .
 ആദ്യം അടുപ്പിലുള്ള മണ്ണു മറ്റും മാറ്റണം എന്നിട്ടാണ് കത്തിക്കാൻ പറ്റുക .അതിന് കുറെ സമയം പിടിക്കും . കുഞ്ഞുമ്മയ്ക്കു സംശയമുണ്ടായിരുന്നു എന്നെ . ഒരു ദിവസം രാവിലെ എൻറെ മൂത്രപുരയായ അടുപ്പിൽ മൂത്രിക്കുന്നത് കൈയോടെ കുഞ്ഞുമ്മയും വെല്ലിമ്മയും കൂടി പിടിച്ചു .
അന്ന് ഉമ്മാടെന്ന് കിട്ടിയ , ഹോ ഇന്നും ഞാൻ മറന്നിട്ടില്ല.കത്തിക്കാൻ കൊണ്ട് വന്ന മുളയുടെ വടി കൊണ്ടാണ് അന്ന് ഉമ്മ അടിച്ചത് .ശരീരം മൊത്തം തളർന്നു ,ആകെ ചുവന്നു നീറി ,വേദന കൊണ്ട് ഞാൻ പുളഞ്ഞു . ആ ദേഷ്യത്തിന് ഞാൻ രാത്രിയായിട്ടും വീട്ടിൽ പോയില്ല .
എല്ലാവരും കൂടി കുറെ നോക്കി നടന്നു .അവസാനം പുഴയുടെ അടുത്ത് ഞാൻ പോയിരിക്കുന്ന സ്ഥലം ചെറിയ മാമ്മാക്കു അറിയാമായിരുന്നു .
 തിരച്ചിൽ അവിടെയെത്തി ,ക്ഷീണം കൊണ്ട് എൻൻറെ കണ്ണുകൾ ഉറക്കത്തിലേക്കു പോയിരുന്നു. വെല്ലിപ്പ വിളിച്ചുണർത്തി വീട്ടിൽ കൊണ്ട് പോയി .
 അന്ന് ആരോടും ഞാൻ മിണ്ടിയില്ല ,ഭക്ഷണം കഴിക്കാതെ പ്പെട്ടന്നുറങ്ങി . ഉറങ്ങി എഴുന്നേറ്റപ്പോൾ വീണ്ടും ഞാൻ അടുപ്പിൽ മൂത്രിച്ചു .
 വീണ്ടും ഈ സംഭവം ഉമ്മാടെ ചെവിയിലെത്തി . എനിക്ക് വയ്യ ഇവനെ തല്ലാൻ , ഇന്നലെ എത്രെ വട്ടം തല്ലിയതാ ,എന്നിട്ട് എന്തായി  അവനോടു പറഞ്ഞിട്ടു കാര്യമില്ല .പടച്ചോനെ ഇവനെ ഞാനെന്തു ചെയ്യും , ഉമ്മ പിറു പിറുത്തു . പിന്നീട് ഞാൻ തന്നെ ആ ദുശീലം മാറ്റിയെടുത്തു .
ആ സമയങ്ങളിൽ വെല്ലിപാടെ വഞ്ചിയായി കുടി വെള്ളത്തിന് ഞാനും കൂട്ടുകാരുമായി അക്കരെ പോയിരുന്നു . ആ സമയങ്ങളിൽ വീടിൻറെ 
അടുത്തുള്ള പൈപ്പിൽ വെള്ളം വന്നിരുന്നില്ല . കൂടുതലും വൈകിയിട്ടാണ് പോകുന്നത് . വീടിൻറെ അടുത്തുള്ള ചെറിയ കളി സ്ഥലമുണ്ട് 
അവിടെയായിരുന്നു ഞാനെൻറെ കളി തുടങ്ങിയത് . ഭക്ഷണം പോലും കഴിക്കാൻ മറന്ന കാലം , ആ കാലം പറഞ്ഞാൽ അവസാനിക്കില്ല .
അത്രെ മനോഹരമായിരുന്നു ആ കാലം .ഓത്തു പള്ളിയിൽ പോയിരുന്ന കാലം മുതൽ നാലഞ്ചു കളി കൂട്ടുക്കാരുണ്ടായിരുന്നു .
എന്തിലും അവരുണ്ടായിരുന്നു . ആ സമയങ്ങളിൽ ചിന്ത മുഴുവൻ കളിയും ,കൂട്ടുകാരുമായിരുന്നു . വീട്ടിൽ ഉപയോഗിച്ചിരുന്ന പല ചെരുപ്പുകളും ഞാനും ചെങ്ങാതിമാരും വട്ടത്തിലാക്കി വണ്ടിയുണ്ടാക്കി കളിച്ചിട്ടുണ്ട് . അതിന് ഉമ്മാടെന്ന്‌ നല്ല അടിയിലും കിട്ടിയിട്ടുണ്ട് . ചീമകൊന്നയുടെ വടിയായിരുന്നു ഞാൻ പിടിച്ച ആദ്യ വണ്ടി . ആ വടിയുടെ അറ്റത്തു ഒരു പൈപ്പിൻറെ കഷ്ണം കെട്ടിവെക്കും ആ പൈപ്പിൻറെ ഉള്ളിലൂടെ ചെറിയ കുടകമ്പി രണ്ടു ഭാഗത്തും കുറച്ചു പുറത്തേക്ക് തള്ളി നിൽക്കുന്ന രൂപത്തിലാക്കും,അതിൻറെ അറ്റത്തു ഈ ചെരുപ്പിൻറെ ടയർ ആ കമ്പിയിലിടും.  എൻറെ ആദ്യ വാഹനം എൻറെയും ചെങ്ങാതിമാരുടെയും നിർമ്മാണ കമ്പിനിയിലെ ആദ്യത്തെയായിരിന്നു . പിന്നീട് എൻറെ പല സുഹൃത്തുക്കൾക്കും ഞാനാണ് വണ്ടി നിർമ്മിച്ച്‌ കൊടുത്തത് . ഉജാല കുപ്പി ഉപയോഗിച്ചും ഞാൻ വണ്ടി നിർമ്മിച്ചിട്ടുണ്ട്.സൈക്കളിൻറെ ടയർ കിട്ടിയപ്പോൾ വണ്ടിക്കു കുറച്ചു വലുപ്പം വന്നപ്പോൾ ഞാനും ചെങ്ങാതിമാരും വലിയ സന്തോഷവുമായി .വല്യ വണ്ടി മുതളായിയായ മട്ട് . 
അന്നെനിക്ക് രണ്ട് ടയർ വണ്ടിയും,മൂന്ന് ചെരുപ്പിൻറെ ടയർ വണ്ടിയും,നാല് ഉജാല കുപ്പി വണ്ടിയുമുണ്ടായിരുന്നു .
പിന്നെയെന്നെ വീട്ടിൽ കിട്ടാതെയായി . അങ്ങനെ ജീവിതത്തിൽ ആദ്യമായി വണ്ടി മുതലാളിയായി .
 കൂട്ടുക്കാർ ഇടയ്‍ക്കു വാടകയ്ക്കു വണ്ടി കൊണ്ട് പോകുമായിരുന്നു . ചുട്ട പുളിയുടെ കുരു ആയിരിന്നു എനിക്ക് വാടക തന്നിരുന്നത് .
 എന്തെങ്കിലും സാധനങ്ങൾ തന്നാലെ ഞാൻ വണ്ടികൾ വാടകയ്ക്കു കൊടുക്കാറുളളൂ ,എന്നാൽ കുൽസുവിന് വാടക വേടിക്കാതെ കൊടുത്തിരുന്നു .
 എന്നാൽ എനിക്ക് കുൽസു പുഴയിലെ നല്ല ഭംഗിയുള്ള ഇത്തളും,പവിഴ പുറ്റുകളും തന്നിരുന്നു .ഞാനും കൂട്ടൂകാരും കൂടി കല്ലു കളിക്കുമായിരുന്നു കരിക്കല്ലിൻറെ വട്ടത്തിലുള്ള ആകൃതിയിലുള്ള കല്ലുകൾ കുഞ്ഞുമ്മ എടുത്തു വെച്ചിരുന്നു , അതെടുത്തു ഞങ്ങളും കളിച്ചു രസിച്ചു .
  കൂട്ടുകാരൊക്കെ കല്ലുകൾ കൈ പത്തിയുടെ മുകളിൽ വെച്ചിരിക്കുമ്പോൾ  ഞാനതു വളരെ അത്ഭുതത്തോടെയാണ് കണ്ടത്.പിന്നെ കളിച്ചു കളിച്ചു ഞാനെല്ലാവരെയും തോൽപ്പിച്ചു . കൈയിൽ മൂന്ന് കല്ല് ഒരുമിച്ചു വെച്ചാൽ അടിക്കാമെന്ന് ഒരു നിയമമുണ്ടായിരുന്നു ,എന്നാൽ ആദ്യമായി കളിക്കാൻ വന്ന ഒരു കൂട്ടുകാരന് അറിയില്ലായിരുന്നു .അവൻ കൈയിൽ മൂന്ന് കല്ല് ഒരുമിച്ചു വെച്ചതും ഞാൻ ആഞ്ഞടിച്ചു അവൻറെ കൈ മുറിഞ്ഞു .
 അത് ചോദിക്കാൻ അവൻറെ ഉമ്മ വീട്ടിൽ വന്നു, അതിനും ഉമ്മാടെന്ന് നല്ല അടി കിട്ടി . ഒരു ദിവസം വെല്ലിമ്മയും,കുഞ്ഞുമ്മയും കൂടി വേടിച്ച ഓലകൾ മുടയുകയായിരിന്നു .ഞാനും കൂട്ടുകാരും ചേർന്ന് ഓല കൊണ്ട് ഓലപാമ്പിനെ ഉണ്ടാക്കി വെല്ലിമ്മാടെ ദേഹത്തേക്ക് 
   വലിച്ചെറിഞ്ഞു ,വെല്ലിമ്മ ജീവനും കൊണ്ട് പാആആആമ്പേമ്പേമ്പേമ്പേ എന്ന് അലറി വിളിച്ചു ഓടി .
   ഇതിനായിരിന്നു വെല്ലിപ്പ എന്നെ ആദ്യമായി തല്ലിയത്‌. ഒരു കെട്ട് പച്ച ഈർക്കോൽ കൊണ്ട് ഓടിയെത്തിയടിച്ചു .
  ഞാൻ ഓടിയൊളിച്ചു . ഓത്തുപള്ളിയിൽ പോകുമ്പോൾ തന്നെ സൂറത്താടെ വീട്ടിലെ ചാമ്പക്കമരത്തിൽ കയറി കുറച്ചു പൊട്ടിച്ചു തിന്നാലെ ഒരു സുഖം കിട്ടൂ . ഓത്തുപള്ളിയിൽ കയറുന്നതിന് മുൻപ് പള്ളി കുളത്തിൽ മീനുകളുമായി ഒരു കളി , പള്ളികുളത്തിൽ നിന്നും വുളുവ് ചെയ്തിട്ട്  
എല്ലാ നിസ്‌ക്കാരവും ഒരുമിച്ചു നിസ്ക്കരിക്കും . നിസ്‌ക്കരിച്ചില്ലെങ്കിൽ ഉസ്‌താദിൻറെ ചൂരലിൻറെ ചൂടറിയും . എനിക്ക് പഠിക്കാൻ ഭയങ്കര മടിയായിരുന്നു എന്നാൽ ചരിത്രങ്ങൾ എടുക്കുന്ന 
    ക്‌ളാസിൽ ഞാൻ വളരെയേറെ ശ്രദ്ധിച്ചിരിന്നു .ഇഷ്ട്ടമായിരുന്നു ചരിത്രങ്ങൾ .
    ചരിത്രങ്ങൾ പെട്ടന്ന് എൻറെ മനസ്സിൽ കയറിയിരുന്നു .
    ഓത്തു പള്ളിയിൽ നിന്ന് തിരിച്ചു വരുമ്പോഴും ചാമ്പക്ക മരത്തിൽ കയറും .
    കുഞ്ഞുമ്മായ്ക്കു നല്ല ഇഷ്ട്ടമായിരുന്നു .സൂറാത്ത കണ്ടാൽ നല്ല ചീത്ത പറയും .
    അതൊന്നും നോക്കാറില്ല , സൂറത്ത കണ്ടാൽ മരത്തിൽ നിന്ന് ചാടിയിറങ്ങി ഓടും .
    വീട്ടിൽ വന്ന് വെല്ലിപ്പാക്കും,വെല്ലിമ്മായ്ക്കും,ഉമ്മായ്ക്കും ,കുഞ്ഞുമ്മാക്കും കൊടുക്കും .
    ആ ചാമ്പക്കയുടെ സ്വാദൊന്നും ഇന്നത്തെ ചാമ്പയ്ക്കില്ല .
    ചായകുടിച്ചു കഴിയുമ്പോഴേക്കും കൂട്ടുക്കാർ വിളിക്കാനെത്തും .
    പിന്നെ വേറൊരു ലോകമാണ് .വീടിൻറെ പഴയ ഓലകൾ 
    തീപൂട്ടാൻ ഉപയോഗിച്ചിരുന്നു .ആരും കാണാതെ ഓലകൾ 
    ഞാനും കൂട്ടുകാരും ചേർന്ന് കളി സ്ഥലത്ത് എത്തിക്കും .
    വെല്ലിപ്പ കണ്ടാൽ തല്ലികൊല്ലും എന്നറിഞ്ഞിട്ടും ഓല അടിച്ചു 
    മാറ്റുന്നത് നിർത്തിയില്ല .പെട്ടന്ന് എങ്ങനെയെങ്കിലും ഒരു ക്ലബ് 
    ഉണ്ടാക്കാനാണ് പദ്ധതി .പരുത്തി വടിയും പൊട്ടിച്ചു .
    ചരടും വാങ്ങി ക്ലബ് കെട്ടി തുടങ്ങി .ചെറിയ മുറി .
    ആ കളി സ്ഥലത്തു എല്ലാ കളികളുമുണ്ട് .
    സ്റ്റിക്കർ,കോട്ടിക്കായ,കളിപ്പാസ്,ഏറുംപന്ത് അങ്ങനെ നീണ്ടു പോകുന്നു .
    പിന്നെ പേരില്ലാത്ത പല കളികളും, എല്ലാ കളികളിലും മികച്ചു നിന്നത് 
    ചങ്ങാതി നിഷാദാണ് .ഏതു കളിയായാലും അവനാണ് ഒന്നാമൻ .
    അവനാണ് എനിക്ക് എല്ലാ കളികളും പഠിപ്പിച്ചു തന്നത് .
    എന്നാലും അവനെ ഏതെങ്കിലും കളിയിൽ തോൽപ്പിക്കാൻ മോഹിച്ചിരുന്നു .
    ആ സമയങ്ങളിൽ ഏത് സമയങ്ങളിലും ഈ ചിന്തയായിരുന്നു .
    ഏറുംപന്ത് കളിച്ചു കളിച്ചു സക്കീനത്താടെ തലയിൽ എറിഞ്ഞു .
    ആ പാവത്തിൻറെ തലപൊട്ടി ചോര ഒലിച്ചു.എല്ലാവരും കൂടി 
   അതിനെ ആശുപത്രിയിൽ കൊണ്ട് പോയി തുന്നലിട്ടു .
   നല്ല ഉറപ്പുള്ള പന്ത് കൊണ്ടായിരുന്നു കളി ,അതാണ് കൂടുതൽ 
   തല മുറിയാൻ കാരണം ,അതിനും കിട്ടി ഉമ്മാടേന്ന് നുള്ള് .
   കുറച്ചു വലുതായില്ലെടാ,ബുദ്ധി വെച്ചില്ലെടാ എന്ന് പറഞ്ഞാണ് 
   ഉമ്മ നുള്ളിയത് ,കുറച്ചൊക്കെ വലുതായപ്പോൾ ഉമ്മ തന്നെ 
   പറയാൻ തുടങ്ങി ,പെണ്ണ് കെട്ടാനായി എന്നിട്ടും എൻറെന്ന് 
   അടി വേടിക്കല്ലേ മോനെ .അപ്പോൾ ചിരിച്ചിട്ട് ഞാനോടും .
   കോട്ടിക്കായ കളിയിൽ ഒരു ദിവസം ഞാൻ നിഷാദിനെ തോൽപ്പിച്ചു .
   കോട്ടിക്കായ കളിയിൽ ഞാൻ ഉഷാറായിരുന്നെന്ന് കൂട്ടുക്കാർ പറയാറുണ്ട് .
   ഇതു വീട്ടിൽ വന്നു പറഞ്ഞപ്പോൾ ആരും ശ്രദ്ധിച്ചില്ല .എനിക്ക് ആകെ വിഷമമായി .
   ചെറിയ കുഞ്ഞുമ്മ വന്നു മിട്ടായി വേടിച്ചു തന്നു .
   അപ്പോളാണ് ഒരു സുഖം തോന്നിയത് .
   അങ്ങനെ ആ ആഗ്രഹവും സാധിച്ചു. അന്ന് രാത്രി ഉറങ്ങിയിട്ടില്ല .
   കുറെയായി മനസ്സിൽ കൊണ്ട്നടക്കുന്ന ആഗ്രഹം സാദിച്ചപ്പോൾ വലിയ 
   സന്തോഷം തോന്നി ,നിഷാദിനോട് ബഹുമാനവും .
   പിന്നെ ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല ,എല്ലാ കളിയിലും വിജയം .
   നിഷാദ് എൻറെ മുന്നിൽ ഒന്നുമല്ലാതെയായി .
   അന്ന് കളിച്ചു കിട്ടിയ കോട്ടിക്കായെല്ലാം കൂട്ടി കെട്ടി ഞാനും 
   കൂട്ടാളി ശിഹാബും  ചേർന്ന് വീടിൻറെ മുകളിൽ ആരും കാണാതെ വെച്ചു .
   ഒരുപാട് കോട്ടിക്കായയുണ്ടായിരുന്നു .അന്ന് കളിച്ചിരുന്നവരുടെയെല്ലാം 
   കോട്ടിക്കായ  ഞങ്ങളുടെ കയ്യിലായി ,ഇനി കൂട്ടുകാർക്ക് കളിക്കണമെങ്കിൽ 
   പുതിയത് വേടിക്കണം .ഒരാഴ്ച്ച കഴിഞ്ഞു പോയി ,സുൽഫിയും കൂട്ടരും കൂടി 
   പുതിയ കോട്ടിക്കായ വേടിച്ചു ഞങ്ങളെ വെല്ലു വിളിച്ചു .
   ഞാൻ പെട്ടന്നു പോയി വീടിൻറെ മുകളിൽ കോണി വെച്ച് കയറി നോക്കി .
   ആ വെച്ച ചാക്ക് കാണുന്നില്ല ,ഞാൻ ഷിഹാബിനെ വിവരം അറിയിച്ചു 
   രണ്ടു പേരും കൂടി നോക്കി, കിട്ടിയില്ല  ആകെ വിഷമത്തിലായി .
   കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് വെല്ലിമ്മ പറയുന്നത്. 
   ഞാൻ കളിക്കാൻ പോയ ദിവസം സുൽഫിയും കൂട്ടരും വീട്ടിൽ വന്നിരുന്നെന്ന് .
   വെല്ലിമ്മ എൻറെ കൂട്ടുക്കാരല്ലേ അത് കാരണം അവരെ ശ്രദ്ധിച്ചില്ല .
   മുറ്റത്തു സുൽഫിയും കൂട്ടരും നടക്കുന്നത് കണ്ടു, ഈ സമയത്താകും 
   സുൽഫിയും കൂട്ടരും ആ കോട്ടിക്കായ ചാക്ക് അടിച്ചുമാറ്റിയത് .
   എനിക്കെതിരെ എന്നും കളവിലൂടെ കാര്യങ്ങൾ നടത്തികൊണ്ടിരിന്നവനാണ് സുൽഫി .
   ആ സംഭവത്തോടെകൂടി അവനോടുള്ള ദേഷ്യമെനിക്ക്‌ ഇരട്ടിയായി വർദ്ധിച്ചു .
   കളിക്കുന്ന സമയങ്ങളിൽ മിക്കപ്പോഴും ഞാൻ അവനുമായി കടിപിടി കൂടാറുണ്ട് .
   ആ അടിച്ചു കോട്ടിക്കയുമായാണ് സുൽഫിയും കൂട്ടരും കളിക്കാൻ വെല്ലുവിളിച്ചത് .
   ആ ദിവസം കോട്ടിക്കായയില്ലാത്തതു കാരണം ഞങ്ങൾക്ക് അവരുമായി മുട്ടാൻ സാധിച്ചില്ല .
    ഒരു ദിവസം വെല്ലിപ്പ ഉറങ്ങാൻ കിടക്കുമ്പോൾ വെല്ലിപ്പാടെ കീശയിൽ  നിന്നും 
   ചില്ലറ ഞാൻ അടിച്ചുമാറ്റി പതിനഞ്ചു പുതിയ കോട്ടിക്കായ വേടിച്ചു,ആ കോട്ടിക്കായയുമായി 
   ഞങ്ങളവരെ വെല്ലുവിളിച്ചു ,പകരത്തിനു പകരം അതാണ് പണ്ടും ഇന്നും എൻറെ രീതി .
   ആകെയുള്ളതു പതിനഞ്ചു കോട്ടിക്കായമാത്രം എൻറെ കൂട്ടുകാരും ഒന്ന് പേടിച്ചാണ് കളി തുടങ്ങിയത് .വാശിയേറിയ കളി തുടർന്നു .കോട്ടിക്കായ കളിയിൽ മിടുക്കനായ കൂട്ടുക്കാരൻ      ഉസ്‌മാനില്ലാതെയാണ് അന്ന് ഞങ്ങൾ കളി തുടങ്ങിയത് , ആ കുറവ് ഞങ്ങളെ വളരെയധികം  കളിയിൽ കാണിച്ചു എന്നാലും ശുക്കൂറും ഞാനും വാശിയോടെ കളി തുടർന്നു .സുൽഫിയുടെ  കൂട്ടായി കളിക്കാനവർ ആ കാലത്തെ മികച്ച കോട്ടിക്കായ കളിക്കാരൻ നിഷാദിനെയും  കൂട്ടിയാണവരെത്തിയത് .അതിൻറെ ലക്ഷ്യം പിന്നെ പറയേണ്ടതില്ലല്ലോ .എന്നെയും  കൂട്ടുകാരെയും തോൽപ്പിക്കുക എങ്ങനെയെങ്കിലും തോൽപ്പിക്കുക ,അത് മേഷ്ട്ടിച്ച  കോട്ടിക്കായണെങ്കിൽ പോലും എന്നെയും കൂട്ടുകാരെയും തോൽപ്പിക്കുക അത്രേ തന്നെ .
 കളി വാശിയോടെ മുന്നോട്ടുപോകുമ്പോളാണ് വെല്ലിമ്മ എന്നെ കടയിൽ പോകാൻ വന്നു 
 വിളിക്കുന്നത് ,എനിക്കു ദേഷ്യം വന്നു .ഈ നേരത്താണോ കടയിൽ പോകേണ്ടെന്ന് പറഞ്ഞു 
 ഞാൻ വെല്ലിമ്മാടെ കയർത്തു .വെല്ലിമ്മ കുറെ നേരം വിളിച്ചിട്ടും ഞാൻ അനങ്ങിയില്ല .
 എൻറെ കണ്ണും കാതും മനസ്സുമെല്ലാം കളിയിൽ മാത്രമായിരുന്നു . നീ വീട്ടിൽ വായോ ട്ടാ  നിനക്കുള്ളത് നിൻറെ ഉമ്മ തരും എന്ന് പറഞ്ഞു  വെല്ലിമ്മ വീട്ടിലേക്ക് തിരിച്ചു പോയി . വെല്ലിമ്മ തിരിച്ചു പോയപ്പോൾ എൻറെ മനസ്സിന് വല്ലാത്തൊരു പേടി ,വീട്ടിൽ പോയാൽ  
 ഉമ്മ തല്ലി കൊല്ലും .ആ പേടിയിൽ എനിക്കൊരു സൂത്രം തോന്നി കൂട്ടുക്കാരൻ സിദ്ധിഖിനോട് 
 വീട്ടിൽ പോയി കടയിൽനിന്ന് എന്താണ് വേടിക്കേണ്ടെന്നു ചോദിച്ചു വരാൻ പറഞ്ഞു .
 നിഷാദിൻറെ മികച്ച കളിയിലൂടെ സുൽഫിയുടെ ടീം ജയത്തിലേക്ക് കുതിക്കാൻ നിമിഷങ്ങൾ  മതി.സുൽഫിയും കൂട്ടുകാരും ആഘോഷങ്ങൾ തുടങ്ങിയിരുന്നു, ഓല പീപ്പിയുടെ ശബ്‌ദം എങ്ങും  കേട്ടു തുടങ്ങി .ആർപ്പു വിളികളും കൈ അടികളും മാത്രം ,എൻറെ ശബ്‌ദം നിലച്ചു,ശരീരം  തണുത്തു,മനസ്സ് ചത്തു,സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ട് എന്നാൽ അടക്കി പിടിച്ചിരുന്നു .
 സക്കീറിൻറെ മികച്ച കളിയുടെ തോൽവിക്ക് സമയം നീട്ടിയെടുത്തു.എന്നാലും എനിക്ക് നല്ല   
 പ്രതീക്ഷ വന്നു.കാരണം സക്കീർ മികച്ചു കളിച്ചാലെന്നും ഞങ്ങൾ ജയിച്ച ചരിത്രമാണ്  ഉണ്ടായിട്ടുള്ളത് .ആ പ്രതീക്ഷയിൽ എൻറെ  മനസ്സ് സന്തോഷമായി ,എന്നാൽ കൂട്ടുക്കാർ വല്യ വിഷമത്തിലായിരുന്നു .കളി ആവേശമായിമായി തുടർന്നു .
 എന്താണെന്ന് ആർക്കും ഒരു പിടുത്തവും കിട്ടുന്നില്ല എല്ലാവരെയും ഞെട്ടിച്ചു എൻറെയും സകീറിന്റെയും  മികച്ച  രീതിയിലുള്ള കളിയിൽ കുറെ കോട്ടിക്കായ ഞങ്ങൾക്ക് തിരിച്ചു കിട്ടി തുടങ്ങി .മികച്ച പ്രകടനം കാഴച്ചവെച്ചതോടെ കൂട്ടുകാരെല്ലാം  ഞെട്ടി കൂടെ ഞാനും ഞെട്ടി, ഇത്രെയും മികച്ച കളി ആദ്യമായിരുന്നു , സുൽഫിയും കൂട്ടരും പതറി പോയി , 
 ആ പതറിച്ച ഞങ്ങളുടെ വിജയത്തിൻറെ ആഘോഷം തുടങ്ങി .ഒരിക്കലും വിജയിക്കില്ലെന്ന് കരുതിയ കളി ഞങ്ങൾ ജയിച്ചു .
 എല്ലാവരും കൂടി ആർപ്പു വിളികൾ തുടങ്ങി  സുൽഫിയെ കൂട്ടത്തോടെ കളിയാക്കി,കളി അവസാനിച്ചതും നിഷാദ് മുങ്ങിയിരുന്നു .
വെല്ലിപ്പാടെ ജീവീതത്തെകുറിച്ചുള്ള ചിന്തകൾ ഇടക്കൊക്കെ വെല്ലിമ്മാടെ കണ്ണ് നനയുന്നത് ഞാൻ കണ്ടിട്ടുണ്ട് .
       വെല്ലിമ്മ എല്ലാവരോടും ചിരിച്ചും കളിച്ചും നിൽക്കുമ്പോഴും ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു .
       എല്ലാവിധ അസുഖമുണ്ടായിട്ടും കഷ്ടപ്പെട്ട് എല്ലാ പണികൾക്കും പോയിട്ടാണ് വെല്ലിപ്പ ജീവിതം നയിച്ചിരുന്നത് .
      പട്ടാളത്തിൽ പണി കിട്ടുന്നതിന് മുൻപ് മീൻ പിടിക്കാനും,മുള മുറിക്കാനും ,പുര കെട്ടുന്നതിനുള്ള ഓല എടുത്തു കൊടുക്കാനുള്ള പണിക്കും               പോയിരുന്നു.ജീവിതം കഷ്ടപ്പാടിലൂടെ തുടങ്ങിയ വെല്ലിപ്പാക്ക് ദുരിതങ്ങളെന്നും കൂടെപിറപ്പായിരിന്നു .
      വെല്ലിപ്പാടെ ഉപ്പ അസുഖമായി കിടന്നതിന് ശേഷം വെല്ലിപ്പയെയും കുടുംബത്തെയും മൂത്താപ്പയാണ്  ( ഉപ്പാടെ ഇക്ക ) വളർത്തി വലുതാക്കിയത്      രണ്ടാമത്തെ മകനായിരുന്നു വെല്ലിപ്പ.രണ്ട് ആണും നാല് പെണ്ണും അതിൽ മൂന്ന് പെങ്ങൾമാർ ചെറുപ്പത്തിലെ എല്ലാവരെയും വേദനയാക്കി            പടച്ചവനിലേക്ക് മടങ്ങി . ആ വേദന തീരും മുന്നെ ഉമ്മയും അവരെ വിട്ടു പോയിരുന്നു .അങ്ങനെ വിഷമമാത്രം നിറഞ്ഞ ബാല്യമായിരുന്നു വെല്ലിപ്പാക്ക് . വെല്ലിപ്പാടെ ഉപ്പ വള കച്ചവടക്കാരനായിരിന്നു.കൂടുതൽ സമയവും പുറം നാടുകളിലായിരിന്നു.അടുത്ത പ്രദേശങ്ങളിൽ സൈക്കിളിലാണ് കച്ചവടത്തിന് പോയിരുന്നത് ,ഒരു ദിവസം നാല് ദിവസത്തെ നേർച്ചയുണ്ടായിരുന്നു ചേറ്റുവയിൽ .അത് കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ആ ദാരുണ സംഭവം നടന്നത് .ചേറ്റുവയിൽ വെച്ചുള്ള ഒരു അപകടത്തിലാണ് വെല്ലിപ്പാടെ ഉപ്പ കിടപ്പിലാകുന്നത്.വെല്ലിപ്പാടെ ഇക്കാക്ക്          വെല്ലിപ്പയെക്കാൾ ആറു വയസ്സിന് മൂത്തയാളായിരിന്നു .പുള്ളിയെ കാണാൻ ശെരിക്കും ഉപ്പയെ പോലെയായിരുന്നു .നടപ്പും സംസാരവുമെല്ലാം . 
     അത് കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് ഇരട്ടകളായ പെൺ കുട്ടികൾ മരിക്കുന്നത് .പ്രസവത്തിൽ തന്നെ മരിച്ചെന്ന് 
    കരുതിയവരായിരുന്നു രണ്ടു പേരും എന്നാൽ പടച്ചോൻ കുറച്ചുകൂടെ ഭൂമിയിൽ പിച്ച വെക്കാൻ തീരുമാനിച്ചിരിന്നു .രണ്ടാളും കാണാൻ 
    നല്ല രസമായിരുന്നു, വെളുത്തു തുടിച്ച കുട്ടികളായിരുന്നു ,ഈ നാട്ടിൽ ഇതു പോലെത്തെ കുട്ടികൾ വിരളമായിരുന്നു .
    നാട്ടിലെ വെല്ലിമ്മമാർ ഇവരെ കാണാനും,എടുക്കാനും,കവിളിൽ ഉമ്മ വെക്കാനും എല്ലാ ദിവസവും വരാറുണ്ടായിരുന്നു .
    നന്നായി പാട്ട് പാടുമായിരുന്നു രണ്ടാമത്തെയാൾ,മൂത്തയാൾ അതികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു.
    കുറുമ്പ് കൂടുതലും രണ്ടാമത്തെയാൾക്കായിരിന്നു.സ്നേഹം കൂടുതലുള്ളവർ പെട്ടന്ന് പിരിയുമ്പോൾ എല്ലാവരുടെയും ചങ്ക് പിടക്കും .
    അത് പോലെ തന്നെ ഇവരുടേതും. ഉമ്മാടെ വയറിൽ നിന്ന് ഒരുമിച്ചു വന്നു ഒരുമിച്ചു പോയി. വീട്ടിലെയും നാട്ടിലെയും എല്ലാവർക്കും 
    വലിയ ആഘാതം സംഭവിച്ചിരുന്നു ഇവരുടെ മരണം .നാടും,വീടും  മുഴുവൻ കണ്ണീരിലിയായി.വെല്ലിപ്പയും തളർന്നു ഇവരുടെ മരണത്തിൽ.
    വെല്ലിപ്പാടെ ഉമ്മാക്ക് എന്നും അസുഖങ്ങളാലായിരിന്നു.വെല്ലിപ്പാടെ ഉമ്മാടെ ആദ്യത്തെ രണ്ടു പ്രസവും കുഴപ്പമൊന്നുമുണ്ടായിരിന്നില്ല.
ഇരട്ട പ്രസവം കഴിഞ്ഞത് മുതലാണ് അസുഖങ്ങൾ കണ്ടു തുടങ്ങിയത് . അന്നത്തെ കാലത്ത് പണമില്ലാത്തതു കാരണം കൂടുതൽ ശ്രുശ്രൂഷ        കിട്ടിയിരുന്നില്ല . ഇരട്ട പ്രസവത്തിൽ രണ്ടു പെൺകുട്ടികൾക്കും വളർച്ച കുറവായതുക്കാരണം അധികം ആയുസ്സു ഉണ്ടാകില്ലെന്നു അന്ന് പ്രസവം എടുത്ത മീനുമ്മ പറഞ്ഞിരുന്നു . ഈ വിഷയങ്ങളൊന്നും വെല്ലിപ്പാടെ ഉമ്മായെ അറിയിച്ചിരുന്നില്ല.പക്ഷെ പടച്ചവൻ വേറെയാണ് വിധിച്ചത്.മൂന്ന് വയസ്സ് വരെ എന്നും അസുഖങ്ങളായിരിന്നു.വെല്ലിപ്പാടെ ഉമ്മാ ഇരട്ടകളായ  ഇവരുടെ ഈ അസുഖത്തിൽ വല്ലാതെ വിഷമിച്ചിരിന്നു.അവരുടെ ഈ വിഷമങ്ങളെ അവരുടെ ശരീരം വലിയ അസുഖം പിടിപ്പെട്ടു തുടങ്ങിയിരുന്നു.ഇരട്ട കുട്ടികളെ  മൂത്താപ്പയും മൂത്തുമ്മയുമാണ് നോക്കിയത് .
 ആ സമയങ്ങളിൽ വെല്ലിപ്പാടെ ഉമ്മാക്കു എഴുന്നേറ്റു നടക്കാൻ പോലും സാധിച്ചിരുന്നില്ല.അതിനു കുറച്ചു വർഷങ്ങൾക്കും ഒരു  പെങ്ങളെകൂടിയെയും പടച്ചോൻ വിളിച്ചു.അങ്ങനെ ജീവതത്തിൽ എപ്പോഴും വിഷമവും,നിരാശയും അടങ്ങിയതായിരിന്നു വെല്ലിപ്പാടെ 
 ജീവിത തുടക്കം.എന്തു വിഷമങ്ങളിൽ കുലുങ്ങാത്ത പ്രകൃതമായിരുന്നു വെല്ലിപ്പാടെത് .എന്നാലും ഉമ്മ മരണപ്പെട്ടപ്പോൾ മാത്രമാണ് 
 വെല്ലിപ്പയെ കൂടുതലായും തളർത്തിയത്.ആ തളർച്ച വെല്ലിപ്പാടെ ജീവിതാവസാനം വരെ ഉണ്ടായിട്ടുണ്ട് .ഉമ്മ മരിച്ചതിന് ശേഷം 
 വെല്ലിപ്പ ചെറിയ പെങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത് .ചെറുപ്പത്തിലെ ആ പെങ്ങൾക്കും അസുഖങ്ങൾ പിടിച്ചിരുന്നു.വെല്ലിപ്പയും ഇക്കയും കൂടി 
 എല്ലാവിധ  പണിക്ക് പോയിട്ട് എങ്ങനെയെങ്കിലും ചെറിയ വീട് പണിയാൻ ഓടി നടക്കുകയായിരുന്നു.അത് കുറച്ചു വൈകിയാണെങ്കിലും 
 പടച്ചവൻ അനുഗ്രഹിച്ചു കൊടുത്തു .ഉമ്മ മരിച്ച ശേഷം വെല്ലിപ്പ മരത്തിൻറെ പണി തുടങ്ങി,മരങ്ങൾ വാങ്ങി മുറിച്ചു വിൽക്കാൻ തുടങ്ങി.
 കൂടുതൽ മരങ്ങളുണ്ടെങ്കിൽ ഇക്കയും വെല്ലിപ്പാടെ  കൂടെ പോയിരുന്നു .പുഴയിൽ നിന്ന് ചില സമയങ്ങളിൽ ഒന്നും കിട്ടാറില്ല ആ സമയങ്ങളിൽ 
 ഇക്ക ഏതു പണിക്കും പോയിരുന്നു.പന്തൽ പണിക്കും,ഭക്ഷണം വെക്കാനും മറ്റുള്ള ഒരു വിധം പണിയും അറിയാം .

Tuesday, April 17, 2018

പ്രഷർ കുക്കറും , അശ്‌റഫ്‌ക്കയുടെ പ്രഷറും

അവൻ പുതപ്പിട്ടു മൂടി കിടക്കുകയാണ് , എ സി യുടെ അടുത്തുകിടക്കുന്ന കാരണം വിറങ്ങലിച്ചു കിടപ്പാണവൻ . അവർ അഞ്ചു പേരുണ്ടായിരുന്ന ആ റൂമിൽ . ശുക്കൂർ പ്രവാസത്തിൽ എത്തിയിട്ടു ഒരു മാസം ആകുന്നെയുള്ളു ,റൂമിൽ നാട്ടിലെ കളി കൂട്ടുക്കാർ ആയതുകൊണ്ടു ശുക്കൂറിനു വല്യ വിഷമങ്ങൾ ഉണ്ടായിരുന്നില്ല . അവരുടെ അടുത്തുള്ള റൂമിൽ താമസിച്ചിരുന്നവരാണ് അശ്‌റഫ്‌ക്കയും , ബാബു ചേട്ടനും , കുട്ടി ഇക്കയും .വിസ അടിച്ചതിനു ശേഷം പണി നോക്കാമെന്ന പ്ളാനിലായിരുന്നു ശുക്കൂർ . പണിയില്ലെങ്കിലും സുബ്ഹിക്കു തന്നെ എഴുന്നേറ്റിരിക്കും .ശുക്കൂർ ഗൾഫിലേക്കു വരുമ്പോൾ റൂമിൽ സമദ് മാത്രമെ ഭക്ഷണം വെച്ചു കഴിച്ചിരുന്നുള്ളു . മറ്റുള്ളവരായ അൻവർ,ശിഹാബ്  ,ഹക്കീം ഹോട്ടലിൽ നിന്നാണ് കഴിച്ചിരുന്നത് .അവൻ വന്ന രണ്ടു ദിവസങ്ങളിൽ ഷിഹാബുമായി ഹോട്ടലിൽ നിന്നും കഴിച്ചു . ഷിഹാബിൻറെ ജ്യമത്തിൽ  ഹോട്ടലിൽ ഒരു എക്കൗണ്ടും തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനനുസരിച്ചു എഴുതിയാൽ മതി .റൂമിൽ ശുക്കൂർ വളരെ സന്തോഷവാനായിരുന്നു . നേരെത്തെ എഴുന്നേറ്റാൽ ശുക്കൂർ പത്രം വായിക്കാൻ പുറത്തു വന്നിരിക്കും .രാവിലെ ബാബു ചേട്ടാനാണ് ആദ്യം ബാത്ത് റൂമിൽ കയറുക . രണ്ടു മിനിട്ടു നേരം വൈകിയാൽ  അശ്‌റഫ്‌ക്ക പ്രഷാറാവൽ തുടങ്ങും, എടാ ബാബു എടാ ബാബു  ഉറക്കെ വിളിക്കുന്നത് ശുക്കൂർ ഇടക്കിടക്ക് കാണാറുണ്ട് .അശ്‌റഫ്‌ക്ക ബാത്ത് റൂമിൽ കയറിയാൽ പിന്നെ ആരും തന്നെ വാതിൽ തട്ടുന്നതു ഇഷ്ട്ടമില്ലായിരുന്നു . അതു മാത്രമല്ല ഉച്ചത്തോടെ ദേശ്യത്തോടെ ചീത്ത വിളിക്കുകയും ചെയ്യും . അശ്‌റഫ്‌ക്ക ബാത്ത് റൂമിൽ ഉണ്ടെന്നറിഞ്ഞാൽ അവനും കൂട്ടുക്കാരും  ആ വഴിക്കു പോകാറില്ല .അഷ്റഫ്‌ക്ക നേരം പുലരുമ്പോൾ തന്നെ പ്രഷർ കുക്കറിൽ അരി വെക്കുന്നത് രാവിലെ അവൻ എന്നും കാണാറുണ്ട് .തലെദിവസം വെക്കുന്ന എന്തെങ്കിലും കൂട്ടാൻ വെക്കുന്നതാണ് പിറ്റെ ദിവസം ഉച്ചക്കു കഴിക്കുക . പ്രഷർ കുക്കറിൻറെ ഫിസിൽ അടിക്കുന്നത് കേൾക്കുമ്പോൾതന്നെ ചെവിട്ടിൽ മൂട്ട പോലെയാണ്  അവനു തോന്നിയിരുന്നത് .നാട്ടിൽ ഉള്ളപ്പോൾ കുക്കർ കണ്ടിട്ടുണ്ടെങ്കിലും അതിനെ പറ്റി കൂടുതൽ അവനു അറിയില്ലായിരുന്നു . അഷ്‌റഫാക്ക ആണെങ്കിൽ എന്തു വെക്കുന്നെണ്ടെങ്കിലും കുക്കറിലാണ് . അങ്ങനെയാണ് അഷ്‌റഫക്കാനെ കുക്കർ എന്നു വിളിക്കാൻ തുടങ്ങിയത് . സമദ് ഭക്ഷണം വെച്ചു കഴിക്കുന്നതു കണ്ടപ്പോൾ അവനും സമദിൻറെ കൂടെ വെച്ച് കഴിക്കാൻ തുടങ്ങി .അവർ രണ്ടുപേരും കൂടി കൂടുതലും രാത്രിയിലാണ് ഒരുമിച്ചു ഭക്ഷ്ണം വെച്ചു കഴിച്ചിരുന്നത് . രാത്രിയിൽ അഷ്‌റഫക്ക ഭക്ഷ്ണം വെക്കാൻ വരുമ്പോൾ അവർ  അടുക്കള ഒഴിവാക്കി കൊടുത്തില്ലെങ്കിൽ പിന്നെ അതു മതി , അഷ്‌റഫാക്കാക്കു പ്രഷർ ആകാൻ . സമദ്  തക്കാളി ചമ്മന്തിയും , അവൻ  പരിപ്പ് കാച്ചിയതുമായിരിന്നു കൂടുതലും ഉണ്ടാക്കാറ് . വെള്ളിയാഴ്ച്ച ഉച്ചക്കു  സമദ്  ഭക്ഷ്ണം കഴിക്കാൻ  ഉണ്ടാകും . ഒരു വെള്ളിയാഴ്ച്ച അവർ ഭക്ഷണം വെക്കാൻ തുടങ്ങാൻ നേരം വൈകി . സമദും അവനും പെട്ടന്നു ഭക്ഷണം വെക്കാൻ തുടങ്ങി . അന്നു അവർ പോത്തിറച്ചി പാത്രത്തിലിട്ടു കഴുകുമ്പോൾ അഷറഫ്‌ക്ക അടുക്കളയിലെത്തി തുടങ്ങി പ്രഷർ ആകാൻ തുടങ്ങി . ഒരെ കാര്യങ്ങൾ പറഞ്ഞു അഷ്‌റഫാക്ക അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി .പോത്തിറച്ചി പാത്രത്തിൽ വെച്ചാൽ നേരം വൈകും അതുകൊണ്ടു ഞാൻ  കുക്കർ തരാം അതിൽ വെച്ചോളാൻ അഷ്‌റഫാക്ക പറഞ്ഞപ്പോൾ അവർക്കു അത്ഭുതം തോന്നി . ഇത്രെയും സ്നേഹമുള്ളയാളാണോ അഷറഫക്ക എന്നവർ ചിന്തിച്ചു .ശുക്കൂർ കുക്കറിൽ പോത്തിറച്ചി വെച്ചു ഫിസിൽ അടുപ്പിച്ചു .അവനു വലിയ പിടിയിലായിരുന്നു കുക്കറിൻറെ ഉപയോഗം . ഏഴു ഫിസിലടിച്ചാൽ  നിർത്തിക്കോളാൻ  അഷ്‌റഫാക്ക അവരോടു പറഞ്ഞു .അവരുടെ ഭക്ഷണം കഴിയാറായപ്പോൾ അഷ്‌റഫാക്ക ഭക്ഷണം വെക്കാൻ തുടങ്ങി . ഏഴു ഫിസിലടിച്ചപ്പോൾ ശുക്കൂർ ഗ്യാസ് ഓഫ് ആക്കി. ആ സമയം അശ്‌റഫ്‌ക്ക ഉള്ളി കട്ട് ചെയ്യുകയായിരുന്നു . അവൻ സാധാരണ പാത്രം തുറക്കുന്ന പോലെ കുക്കറും തുറന്നന്നതും  ബോംബു പൊട്ടുന്ന ശബ്ദത്തോടെ കുക്കർ പൊട്ടി തെറിച്ചു .ശംബ്ദം കേട്ടു റൂമിലെ മറ്റുള്ളവർ ഓടി വന്നു . അവൻറെ മുഖം  ആകെ വിറളി .അവൻറെ കൈ പൊള്ളി . കുക്കറിൽ ഉണ്ടായിരിന്നു പോത്തിറച്ചി അവൻറെ തലയിലും , സമദിൻറെയും തലയിലും .പക്ഷെ ഓടി വന്നവർ  തലയിൽ  പോത്തിറച്ചിയോടെ അഷ്റഫാക്കയുടെ മുഖം കണ്ടപ്പോൾ  എല്ലാവരും ഒരുമിച്ചു ചിരിച്ചു , അഷ്‌റഫാക്ക ചമ്മലോടെ തല തുടച്ചു ...  

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...