Thursday, June 1, 2017

ചക്കര പാലും,ജീരക കഞ്ഞിയും പിന്നെ ചെങ്ങാതിയും

എല്ലാ റമദാൻ മാസം വരുമ്പോഴും ചിന്തകൾ വെറുതെ പുറകോട്ടടിച്ചു പോകാറുണ്ട്.ഇന്നത്തെ റമദാനിൽ എല്ലാ വീടുകളിലും സുലഭവുമായ ഭക്ഷണമുണ്ട്.പണ്ടൊന്നും അതില്ല.മാസങ്ങളുടെ തലവനായ പുണ്യമാസമായ റമദാൻ കടന്നു വരുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വെല്ലിമ്മാടെ കൈകൊണ്ടുണ്ടാക്കുന്ന ചക്കര ചോറും,ജീരക കഞ്ഞിയും,ചക്കര പാലും,തരി കഞ്ഞിയുമാണ്.പഴവും.തേങ്ങാ പാലും,പഞ്ചസാരയും കൂട്ടി കുഴച്ചുണ്ടാക്കുന്നതാണ് ചക്കര പാൽ.എനിക്കു കൂടുതൽ ഇഷ്ട്ടം ചക്കര പാലായിരിന്നു.പിന്നെ അമ്മായി ഉണ്ടാക്കുന്ന അവിലും ശർക്കറും കൂട്ടി കുഴച്ചുണ്ടാക്കുന്ന ഉണ്ട അവിൽ എന്നാണു ഞങ്ങൾ അതിനെ പറഞ്ഞിരുന്നത്.എന്തു രസമായിരുന്നു അതൊക്കെ തിന്നാൻ പക്ഷെ അന്നൊക്കെ വയറു നറച്ചു കഴിക്കാൻ കിട്ടിയിരുന്നില്ല,ഇന്നും ആ വിഭവത്തിനെ കുറിച്ചാലോചിക്കുമ്പോൾ വായിൽ വെള്ളമൂറുന്നു.അതിൻറെ ഒരു സ്വാദും ഇന്നത്തെ ഒരു വിഭവത്തിനും കിട്ടുന്നില്ല.നോമ്പു കാലമായാൽ നേരെത്തെ കളിയൊക്കെ അവസാനിപ്പിച്ചു വീട്ടിൽ എത്തും. തണുക്കാൻ വേണ്ടി ഒരു കുപ്പിയിൽ ചെറുനാരങ്ങ കലക്കിയ വെള്ളവും,വേറെ ഒരു കുപ്പി വെള്ളവും അടുത്തുള്ള വീട്ടിൽ കൊണ്ടു വെക്കും.ബാങ്ക് കൊടുക്കുന്നതിനു മുൻപായി ഞാനതു എടുത്തു കൊണ്ടു വരും.തണുത്ത വെള്ളം കുടിക്കാൻ അന്നൊക്കെ വല്യ ഇഷ്ട്ടമായിരുന്നു.നോമ്പു തുറക്കുന്ന സമയമായാൽ എല്ലാവരും കൂടി പുൽപ്പായയിലിരിക്കും.നാരങ്ങ വെള്ളം.പച്ച വെള്ളം,ഒരു കാരക്ക നാലഞ്ചു കഷ്ണങ്ങളാക്കും.തരി കഞ്ഞി.ചക്കരപാൽ ഈ വിഭവങ്ങൾ ഒരു വിധം ദിവസങ്ങളിലുണ്ടായിരുന്നു.പിന്നെ ചോറും എന്തെങ്കിലും കറികളും,തക്കാളി ചമ്മന്തിയും പപ്പടവും ഉണ്ടായാൽ വേറെ ഒന്നിൻറെയും ആവിശ്യമില്ല.ജനങ്ങൾ അത്താഴത്തിനു എഴുന്നേൽക്കാനായി നാട്ടിലെ ചെറുപ്പക്കാർ അറബന മുട്ടിയും,മദ്ഹുകൾ ചൊല്ലിയും നാട്ടിലെ എല്ലായിടത്തും വലയം ചെയ്‌തിരുന്നു.നോമ്പു തുറന്നു കഴിഞ്ഞാൽ ഒരു പൊതിയുമായി  എൻറെ ചെങ്ങായി വീട്ടിൽ വരും,അവൻറെ വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ എന്തെങ്കിലും കുറച്ചാകും ആ പൊതിയിൽ,ഞങ്ങൾ രണ്ടു പേരും കൂടി അതു കഴിക്കും.എല്ലാ റമദാൻ മാസമായാലും ഞാനവൻറെ പൊതിക്കായി കാത്തിരിക്കാറുണ്ട്.ഇനി അവൻ പൊതിയായി വരില്ല എന്നു അറിയ്യാമെങ്കിലും വെറുതെ ആശിച്ചു പോകുന്നു.നാട്ടിൽ ഉണ്ടായാൽ അവനുറങ്ങുന്ന പള്ളികാട്ടിലേക്കു റമദാൻ കഥകൾ പറയാൻ ഞാനെന്നും സമയം കണ്ടെത്താറുണ്ട്.എല്ലാ റമദാൻ മാസം വന്നാലും മനസ്സിൽ ചെറിയ സന്തോഷം,ഉന്മേഷവും ഉണ്ടെങ്കിലും അവിനില്ലല്ലോ എന്നു ചിന്തിക്കുമ്പോൾ മനസ്സിൽ ചെറുതായി ഒരു വിങ്ങലാ.   

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...