Monday, June 28, 2021

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കുന്നത് .. രാത്രി ഉറങ്ങാത്ത വൃക്ഷം പ്ലാവ് എന്നുള്ളത് കൂടുതൽ ആളുകൾക്ക് അറിയില്ല. ദിവസത്തിൽ 24 മണിക്കൂറും ഉറപ്പേറിയ മരമാണ് പ്ലാവ് .. പണ്ട് ചെറിയ രണ്ടു പ്ലാവ് ഉണ്ടായിരിന്നു പക്ഷെ അതിൽ ചെറിയ ചക്ക മാത്രമെ ഉണ്ടാകു .. പക്ഷെ വെല്ലിമ്മാടെ നാട്ടിൽ ചക്കയുടെ കളിയാണ് . അവിടെന്നു ചക്ക കാലമായാൽ വെല്ലിമ്മാടെ ആങ്ങള ഞാൻ ചക്ക മാമ എന്നാണ് വിളിച്ചിരുന്നത് . കുറെ പെട്ടിഓട്ടോറിക്ഷകളിലായി കൊണ്ട് വരും . മാമാക്കു ഈ കച്ചവടമാണ് ഉണ്ടായിരുന്നത് . ചില ദിവസങ്ങളിൽ നേരം വെളുക്കുമ്പോഴേക്കും മാമ ഉമ്മറത്തിരുന്നു മുറുക്കാൻ മുറിക്കു തുപ്പുന്നത് കാണാം . വെള്ള ഷർട്ട്, വെള്ള മുണ്ട്, പഴയ തുണികൊണ്ട് തലേകെട്ട്, മുണ്ടിലും ഷർട്ടിലും ചക്കയുടെ കറ നല്ലപോലെ ആയിട്ടുണ്ടാകും. കൂടെ മുറുക്കാന്റെ ചുവന്ന കളറും .. അങ്ങനെ ഒരു പ്രത്യേക രീതിയിലായിരുന്നു ചക്ക മാമ്മയുടെ എഴുന്നുള്ളത്ത്!! ഹ ഹ ഹ .. മാമ ഒരു രസികനും ആയിരിന്നു .. ഞാൻ ആദ്യമായി ചക്കയുടെ രുചി അറിഞ്ഞതും ചക്കമാമ കൊണ്ടുവന്നതാണ് . വീട്ടിലെ വിറകു പുരയിൽ അടുക്കി വെക്കും , കുറെയാളുകൾ വേടിക്കാനും വരും . നാട്ടിലെ വയസ്സന്മാരും ഓടി ചാടി ചക്ക വേടിക്കാൻ വരും . ഒരു പാട് പേർക്ക് ചക്ക തിന്നുന്നത് വല്യ ഇഷ്ടമാണ് എന്ന് അന്നാണ് എനിക്ക് മനസ്സിലായത് . നാട്ടിലെ ഒരു കൃസ്ത്യൻ പള്ളിയിലെ പെരുന്നാളിനു ഒരുപാട് ചക്കകളുമായി മാമ നാട്ടിൽ വരുന്നത് കാത്തിരിക്കുന്നവർ അന്നാട്ടിൽ ഉണ്ടെന്നു പിന്നീടാണ് എനിക്ക് മനസ്സിലാകുന്നത് .ഈ പെരുന്നാളിനെ അന്നാട്ടിലുള്ളവർ ചക്ക പെരുന്നാൾ എന്നുപോലും വിളിക്കാറുണ്ടായിരുന്നു .. പെരുന്നാളിന്റെ തലേന്നുതന്നെ മാമാ കുറച്ചു ചക്ക വിറകുപുരയിൽ വെച്ചുപോയിരിന്നു . അങ്ങനെ എൻറെ ഓർമ്മയിലെ ആദ്യ പെരുന്നാൾ എത്തി . റോഡിലൂടെ പെരുന്നാളിന് പോകുന്നവരെ എണ്ണിയിരിക്കാൻ രസമായിരുന്നു . ആ സമയം വെല്ലിമ്മ വിറകുപുരയിൽ നിന്നും ചക്ക എടുത്തു റോഡരികിൽ വെക്കാൻ പോകുന്നുണ്ടായിരുന്നു. പിന്നാലെ ഞാനും ഓടി . ചക്ക കണ്ടവർ വില ചോദിക്കുകയും പെരുന്നാൾ കുർബാന കഴിഞ്ഞു തിരിച്ചു വരുമ്പോൾ വേടിക്കാമെന്നും പറഞ്ഞു .. ചക്ക ചൂടപ്പം പോലെ വിറ്റു പോകുന്നതാണ് പിന്നെ ഞാൻ കണ്ടത് . വെല്ലിമ്മാക് നന്നായി കച്ചോടം ചെയ്യാൻ അറിയുമായിരുന്നു . ചക്ക കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിൽ പോയപ്പോൾ ...അതാ കുഞ്ഞുമ്മ ചക്കക്കുരു ചുട്ടതും സുലൈമാനിയും കൊണ്ട് വരുന്നു ... ഓടി വന്നു ഉമ്മറത്തിരുന്നപ്പോൾ പോയി കൈ കഴുകി വാടാ എന്നു പറഞ്ഞു വെല്ലിമ്മ അലറി , വീണ്ടും ഞാനോടി കയ്യും മോറും കഴുകി വന്നു ചക്കകുരു തിന്നു തുടങ്ങി ..ആദ്യമായിട്ടായിരിന്നെകിലും പാത്രം കാലിയാക്കിയാണ് ഞാൻ അവിടെന്നു എഴുന്നേറ്റത് .. ചക്കയുണ്ടൊ ? റോഡിൽ നിന്നും കുറച്ചു പേര് ഉറക്കെ ചോദിക്കുന്നതിനു, കുറച്ചു കഴിഞ്ഞു വരുമെന്ന് വെല്ലിമ്മ അവരോടു തിരിച്ചു പറയുന്നുണ്ട് . അവിടെന്നു 10 മിനിറ്റ് കഴിയുമ്പോഴെക്കും പെട്ടിഓട്ടോ റോഡിൽ വീടിനു മുൻപിൽ നിർത്തി . തലയിൽ ഒരു ചക്കയും, കുറച്ചു ഒരു ചാക്കിലുമായി ചക്ക മാമ നടന്നു വരുന്നു .. വെല്ലിമ്മയും കുഞ്ഞുമ്മയും സഹായിക്കാനായി പോയി കൂടെ ഞാനും ... അതെ മറ്റെ ചക്കകൾ തീർന്നുട്ടാ .... ആടി ..എനിക്കറിയാം , നിന്റെ കച്ചോടം പൊടി പൊടിക്കുമെന്നു എനിക്കറിയാം .. ഹൈ ..കുർബാന കഴിഞു വന്നു കുറച്ചു പെണ്ണുങ്ങൾ കൊണ്ട് പോയി .. എടീ എനിക്കു നല്ല വിശപ്പ് ... കുറച്ചു കഞ്ഞി എടുക് .. ചക്കമാമക്ക് കഞ്ഞിയും ,ചക്കക്കുരു ചുട്ടതും ,പപ്പടം ചുട്ടതു൦ കുഞ്ഞുമ്മ ഉമ്മറത്ത് വെച്ച് കൊടുത്തു . ചക്കമാമ കഞ്ഞി കുടിക്കാൻ തുടങ്ങി .. ഞാൻ വെറുതെ ചക്കകുരുവിനെ നോക്കുന്നത് മാമ കണ്ടു . എടാ നീ കഴിച്ചില്ല ലെ .... വാ കുറച്ചു ചുട്ട ചക്കകുരു എന്റെ നേരെ നീട്ടി ,ഞാൻ ആരെയും നോക്കാതെ ഓടിപോയി വേടിച്ചു .... അവനു കൊടുക്കേണ്ടന്നു കുഞ്ഞുമ്മ പിറുപിറുക്കുന്നുണ്ട് ... കുറച്ചു ചക്ക വെല്ലിമ്മാനെ ഏൽപ്പിച്ച മാമ മറ്റുള്ള ചക്കയുമായി മാമ പള്ളി പറമ്പിലേക്ക് പോകാനൊരുങ്ങി . ഞാനും പോകട്ടെയെന്ന് മുക്കിമൂളി ചോദിച്ചപ്പോൾ വെല്ലിമ്മ സമ്മതം മൂളി . അങ്ങനെ മാമയുമായി പള്ളി പറമ്പിലേക്ക് ... എങ്ങും ആളുകൾ, മാമയെ കാണുമ്പോൾ പലരും കൈ പൊക്കി കാണിക്കുന്നുണ്ട് . അവിടെ ചെറിയ ഷീറ്റ് അടിച്ചതിനുള്ളിലാണ് ചക്കകൾ .. മാമയുടെ മുണ്ടിലും ,ഷർട്ടിലും ചക്ക കറകളും മുറുക്കാൻ കറകളും നിറഞ്ഞിട്ടുണ്ട് .. ഒരുപാടാളുകൾ വരുന്നുണ്ട് , ആളുകൾക്ക് രുചി അറിയാൻ ചക്ക ചെറുതായി വെട്ടി വെച്ചിട്ടുണ്ട് . ചക്ക വെട്ടി വെച്ചതിലായി എൻറെ കണ്ണ് മുഴുവൻ ,.. ഇടക്കൊക്കെ ഒരു ചൊള കഴിക്കും .. കഴിക്കുമ്പോഴെക്കെ മാമ എന്നെ നോക്കി ചിരിക്കും ... ചക്ക കഴിയാറായി, എൻറെ പള്ളയും നിറഞ്ഞു തുടങ്ങിയിരുന്നു .ക്യാഷ് മാമ ചെറിയ പെട്ടിയിൽ ഇടുന്നുമുണ്ട് . അപ്പോഴാണ് വറീതും തോമസ്സും വന്നു അവരുടെ കുടുംബത്തിലെ എല്ലാവർക്കും ചക്ക കൊടുക്കാമെന്നു പറഞ്ഞു എല്ലാ ചക്കയും കൂടി കച്ചോടം ആകുന്നത് . കാശൊക്കെ വാരി ഷർട്ടിന്റെ പോക്കറ്റിലിട്ടു .ഒരു കോൽ ഐസ്ക്രീം വേടിച്ചു തന്നു , വീട്ടിലേക്കു നടന്നു .. ഉച്ച സമയം കഴിഞ്ഞു .അസർ ബാങ്ക് കൊടുക്കുന്നുണ്ട്. കയ്യും ,മോറും കഴുകി ഉമ്മറത്തിരിന്നു മാമ, കൂടെ ഞാനും. അപ്പോഴേക്കും ചോറും ചക്ക കൂട്ടാനുമായി വെല്ലിമ്മ വന്നു . എല്ലാവരും കൂടി പുൽപായയിലിരിന്നു കഴിച്ചു . ചോറിനു ശേഷം ഒരു നല്ല പഴുത്ത വരിക്ക ചക്കയും ,, ഹൊ ആ സ്യാദ് ഇപ്പോഴുo നാവിൽ തുമ്പിലുണ്ട് !!

Saturday, May 22, 2021

ഉമ്മയുടെ പ്രാർത്ഥന

 അസ്സലാമു അലൈകും .


എന്താ വിശേഷം ഉമ്മച്ചി ...

സുഖന്നെ മോനെ ...

ഈ കോവിഡിൻറെ വിഷയം മാത്രം വേറെ എന്ത് പറയാ .. വല്ലാത്ത ഒരു ദുനിയാവ്
അതെ, ഇപ്പൊ എന്താ പറയാ ....ഉമ്മ നെടുവീർപ്പോടെ പറഞ്ഞു അവസാനിപ്പിച്ചു .

ഉമ്മാ,  കോവിഡിൻറെ പ്രശ്നം ഇത്രെ വലുതാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ..

 വന്ദേഭാരത് ഫ്‌ളൈറ്റ് ശെരിയായി ട്ടാ ഉമ്മാ ....
ടിക്കറ്റിന് 1400 ദിർഹം ആയി..
കൂടുതലാ , എന്നാലും വേണ്ടില്ല ...നാട്ടിൽ എത്തിയാൽ മതി...
അവിടെ കിടന്നു മരിച്ചാലും കുഴപ്പമ്മില്ലാ.....
പടച്ചവൻ അനുഗ്രഹിച്ചാൽ നാളെ രാത്രി ഇവിടെന്ന് കയറും
മറ്റന്നാൾ നാട്ടിൽ എത്തും ട്ടാ .

പഴയതു പോലെ നാട്ടിൽ വരുമ്പോഴുള്ള സന്തോഷം ഇപ്രാവിശ്യമില്ല .

ഉമ്മ ആരോടും പറയാൻ നിൽക്കേണ്ട ...ചെയ്യാനുള്ള എല്ലാ റെജിഷ്ട്രേഷൻ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് .
വാർഡ് മെമ്പറോട് ഞാൻ വിളിച്ചു പറയാം .
ഉപ്പാനോടും ,വെല്ലിപ്പാനോടും വിഷമിക്കേണ്ട എന്നു പറയണം .
അതെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം .പണി എടുത്തിരുന്ന കമ്പനിയുടെ ചെക് റെഢി ആയിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു ,
അവിടെ പോകണം ,
കുറെയായി കമ്പനി പറ്റിക്കുന്നു,
ഇൻഷാ അല്ലാഹ് ...
അപ്പൊ ശെരി അസ്സലാമു അലൈക്കും .
വാ അലൈകും സലാം ...

നോക്കി പോകണം ട്ടാ മോനെ .  ഉമ്മാക്കൊരു സമാധാനം കിട്ടുന്നില്ല .
ഉമ്മാ ..നിങ്ങളോടു ഞാൻ എത്രെ വട്ടം പറഞ്ഞിട്ടുണ്ട് ,വിഷമം പിടിക്കുന്ന കാര്യങ്ങൾ പറയരുതെന്ന് .
ശെരി മോനെ ... ക്യാഷ് കിട്ടിയാൽ ഉടനെ അയക്കണം ട്ടാ .4 മാസത്തെ വീടിൻറെ ലോൺ തെറ്റി കിടക്കാണ് ..
മംമംമം

ഞാൻ ഓഫീസിൽ നിന്നും നേരെ റോഡിലേക്കിറങ്ങി ...
ഒരു ടാക്സി യും കാണുന്നില്ല ,
കാർ ഉള്ള ചെങ്ങാതിയെ കുറെ വിളിച്ചു ,ഫോൺ എടുക്കുന്നില്ല ,
കുറെ നേരം ആ തീ കാറ്റിൽ നിന്നു .
അപ്പേഴാണ് ഒരു ചെറിയ കാർ ആ വഴി വന്നത് .
കൈ കാണിക്കുമ്പേഴെക്കും വണ്ടി നിർത്തി . 
ഉമ്മാടെ കാൾ വന്നു കൊണ്ടിരിന്നു. തിരിച്ചു വിളിക്കാൻ റീ ചർജ് ചെയ്യാൻ മറന്നു ..

ടാക്സി ഡ്രൈവർ മാസ്കൂരി ഫേൺ വിളിക്കാൻ തുടങ്ങിയപ്പേൾ എനിക്ക് ദേശ്യം പിടിച്ചു നിർത്താൻ പറ്റിയില്ല , അറിയാത്ത ഹിന്ദിയിൽ ആഗ്യത്തേടെ എന്തെക്കെയെ പറഞപ്പേൾ പഠാണിക്ക് കാര്യം പിടിക്കിട്ടി.

വീണ്ടും ഉമ്മയുടെ കാൾ വന്നു ..
മേനെ ....മാസ്ക്ക് എല്ലാം ആയിട്ടല്ലെ നീ പുറത്ത് പേയത്?

അതെ ഉമ്മ ...നിങ്ങൾ എവിടെ?
റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വന്നതാ ....
നാട്ടിൽ സമ്പർക്കം കൂടി കൂടി വരുന്നുണ്ട് ട്ടാ , ശ്രദ്ധിച്ച് പേകണം ട്ടാ .....
ശരി ഉമ്മാ ... പിന്നെ വിളിക്കാം ..ഓഫീസ് എത്താറായി ..
മംമംമം ..
ഉമ്മ മൂളി ഫേൺ വെച്ചു .

15 ദിർഹം പറഞ്ഞ പഠാണിക്ക് 11 ദിർഹം എണ്ണിപറക്കി കൊടുത്തു.
പഠാണി ചൂടാകാൻ തുടങ്ങി.....
മഹാമരിയാണ് , കമ്പനിയിൽ നിന്നും ക്യാശെന്നും കിട്ടുന്നില്ലെന്ന് പറഞ്ഞപ്പേൾ പഠാണിയുടെ മനസ്സലിഞ്ഞെന്നതുപേലെ തേന്നി,,,

ഓടി ഓഫീസ് ബിൾഡിങ്ങിന്റെ ലിഫ്റ്റ് സ്വിച്ച് ഇട്ടെങ്കിലും ,വർക്ക് ചെയ്തിരുന്നില്ല .
കോണിയിൽകൂടി ഓടി കയറി ......
വിയർത്തെലിച്ച വസ്ത്രമായി ഓഫീസിൽ കയറിയിരുന്നു,
ബേസ് എത്തിയാലുടൻ ക്യാഷ് തരാമെന്നും പറഞ്ഞു........

കുറുച്ചു നേരം മെബൈലിൽ കുത്തിയിരുന്നു...
എല്ലാ വാട്ട്സപ്പ് ഗ്രൂപ്പിലും കോവിഡ് മഹാമാരിയെ പററിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്...

ഒന്നും നോക്കാതെ ക്ലിയർ ചിറ്റ് ചെയ്ത് മിണ്ടാതെ തല താഴ്ത്തിയിരുന്നു ...
ഉമ്മാടെ ഫേണിലേക്ക് വിളിച്ചു നേക്കിയെങ്കിലും കിട്ടിയില്ല.

ബേസ് എത്താൻ നേരം വൈകുതേറും എനിക്ക് തലയിൽ പ്രഷർ കയറിയെങ്കിലും സഹിച്ച് ,ക്ഷമിച്ച് അവിടെയിരുന്നു..

ഓഫീസ് ബേയ് സുലൈമാനി കൊണ്ടന്ന് വന്നു. 
ക്യാശ് തരാത്ത കമ്പനിയിൽ നിന്നും ചായ കുടിക്കില്ലെന്നു മനസ്സിൽ പിറു പിറുത്തു...

ഭ്രാന്ത് പിടിച്ചിരിക്കുമ്പേഴാണ് ഉമ്മാടെ വിളി.

മോനെ ഓഫീസിൽ നിന്നും ക്യാശ് കിട്ടിയേ?

പിന്നെ വിളിക്കാം ഉമ്മാ ,,, ഞാൻ ഓഫീസിലാ

ബേസിനെ നേക്കിയിരുന്ന് സമയം പേയതറിഞ്ഞില്ല,,,

ഈ സമയത്തും ഉമ്മ വിളിച്ചുകൊണ്ടിരിന്നു,
ഈ ഉമ്മാക്ക് വേറെ പണിയില്ലെ ... വെറുതെ ചിരിച്ചു പറഞ്ഞു ഞാൻ ,

എന്റെ ചിന്തകൾ നാട്ടിലേക് പറന്നുയർന്നു ,,
സാലറി കിട്ടാത്ത ഒരു ടെൻഷൻ, കമ്പനിയിൽ പണിയില്ലാത്ത മറ്റൊരു ടെൻഷൻ ..

നാട്ടിൽ എത്തിയാൽ ക്യാശ് ഇല്ലാത്ത അവസഥ ...
ചിന്തിച്ചിണ്ട് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല .

ഒന്നും ചിന്തിക്കാതെ നേരെ ബാത്ത്റൂമിൽ പേയി വിങ്ങി...

ഉമ്മാ ടിക്കറ്റെക്കെ കൈയിൽ കിട്ടി. വീട്ടിലെ മുകൾ നിലയിൽ നീരീക്ഷണത്തിലിരിക്കാം .
ഉമ്മാടെ ഉണക്ക മീനും ,തക്കാളി കൂട്ടാനും അതുണ്ടായാൽ ,പിന്നെ ഒന്നും വേണ്ട ...

ഉമ്മാ ...ക്യാശ് ഒന്നും കിട്ടീട്ടില്ല...
നാളെ എയർപേർട്ടിൽ പേകാനും അവിടെവെച്ച് കാശ് തരാമെന്നും പറഞ്ഞിട്ടുണ്ട് ..
കാശ് കിട്ടിയാൽതന്നെ നാട്ടിൽ വരൂ,കാശില്ലാണ്ട് വന്നിട്ട് വീണ്ടും കടം കൂടും ...

നേക്കട്ടെ ,,

അല്ലാഹ്ക്കറിയാം ...ദുആ ചെയ്യു ട്ടാ ഉമ്മാ .... നാളെ വിളിക്കാം ...

പുതിയ ഡ്രസ്സ് ഒന്നും എടുത്തില്ലാ...
പഴയ ഒരു ഷർട്ടിട്ട് ഒരു ടാക്സി വിളിച്ച് വിമാനതാവളത്തിലെത്തി ....

അധികം തിരക്കെന്നുമില്ല ...

രാവിലെ മുതൽ ഓഫീസ് എകൗണ്ടിന് വിളച്ചിട്ടും ,എടുത്തിരുന്നില്ല.

വാട്സപ്പിലും മെസേജയിച്ചു ,ഒരു മറുപടിയും ഉണ്ടായില്ലാ.....

മനസ്സാകെ ചത്തു തുടങ്ങിയിരിന്നു ...

വിമാനം അറൈജ് ചെയ്യുന്നവർ സേഫ്റ്റി സാധനങ്ങളും കൊടുത്തുതുടങ്ങി, ഉമ്മാടെ വിളിയും വരുന്നുണ്ട്...

വിമാന സമയം അടുത്തു തുടങ്ങി ,എന്താ ചെയ്യാ ,
കമ്പനിയേടുള്ള ദ്യേശം കൂടി വന്നു...

സമയം അടുത്തു

അവസാന ബെല്ലും അടിച്ചു ..
തലതാഴ്ത്തി എന്നെതന്നെ ശപിച്ച് സീറ്റിൽ അമർന്നിരിന്നു.....

വിമാനം പറന്നു .....

ഒരു ടാക്സി വിളിച്ചു നേരെ റൂമിൽ വന്നു കിടന്നു ,അറിയാതെ ഉറങ്ങിപേയി....

ഉമ്മാടെ കാൾ വന്നുകൊണ്ടിരിന്നു...


ഉറകത്തിൽ നിന്ന് നേരെ കണ്ടത് കരിപ്പൂരിൽ വിമാന അപകടത്തിന്റെ വാർത്തയാണ്...
ഏത് വിമാനമാണെന്ന് ശരിക്കും നേക്കി ...

അപ്പോഴാണ് ഫേൺ നേക്കിയത് ...

ഉമ്മയുടെ കുറെ കാളുകൾ കണ്ടു...

തിരിച്ചു വിളിച്ചു ...
ഉമ്മാ .....
മേനെ എവിടെ നീ ? കരിപ്പൂരിൽ ....ഇടറിയശബ്ദത്തിൽ പറഞ്ഞുതീർക്കാൻ പറ്റാതെയിരുന്നു...

ഉമ്മാ ....അൽഹംമദുലില്ല ...ക്യാശ് കിട്ടാത്തതുകൊണ്ട് ആ വിമാനത്തിൽ ഞാൻ കയറിയില്ല...
അൽഹംമുദുലില...അൽഹംമുദുലില...സന്തേഷകണ്ണീരായി ഉമ്മ ഫേണിൽ മുത്തം വെച്ചു...

Saturday, September 8, 2018

സുക്കെർ ഭായി

അൽഹംദുലില്ലാഹ് --------------- ഒരായിരം നന്ദി ----- ------------------പടച്ചവനെ .... സമ്മതികണം ആ സുക്കെർ ഭായിയെ, ലോകത്തുള്ള മുഴുവൻ ഫേസ് ബുക്ക്‌ ഉപയോഗക്കാരുടെയും മനസ്സും,ശരീരവും പുള്ളിയുടെ ഗജനാവിലാണ്. പള്ളികൂടങ്ങളിൽ പഠികുമ്പോൾ മാത്രം പിറന്നാളാശംസകൾ പറഞ്ഞിരുന്ന കാല ഘട്ടത്തിൽ നിന്നും സുക്കെർ ഭായി മരണം വരെയുള്ള എല്ലാ പിറന്നാളാശംസകലും ഈ മുഖ പുസ്തകത്തിൽ ഒരു ഉത്സവം പോലെയാക്കി .എന്റെ ഈ പിറന്നാൾ മനസ്സു നിറയെ സന്തോഷങ്ങളുമാക്കി,ഒരുപാട് സുഹുര്കത്തുളുടെ ആശംസകളുടെ ഒഴുക്ക് എന്നെ വളരെയധികം സന്തോഷമാക്കി--എന്റെ പിക് പ്രൊഫൈൽ വരെയാകിയ സുഹ്ര്തുക്കളും, നേരിൽ പോലും കാണാത്ത കുറച്ചു ഖത്തറിലുള്ള സുഹുര്ക്കത്തുൾ ഫോണ്‍ വിളിച്ചു ആശംസകൾ പറഞ്ഞതും മനസ്സിൽ നിന്ന് മായാതെ കിടക്കുന്നു...എല്ലാം ഈ സുക്കെർ ഭായിടെ ഒരേ കളികൾ..ഈ വേളയിൽ എന്നെ ക്ഷണിച്ച എന്റെ പാക്കിസ്ഥാൻ സുഹുർത്ത് കമാലും അദ്ദേഹത്തിന്റെ കുടുംബത്തോടോപ്പാണ് ഉണ്ടായിരിന്നത്-- ഖത്തറിൽ ജനിച്ച അദ്ദേഹം,ഒരു അപൂർവ അസുഖമുള്ളതു കൊണ്ട് ഇവിടെയുള്ള 99% സ്ഥലങ്ങളും കണ്ട് കാണില്ല. പുറത്തേക്കു കൂടുതലും ഇറങ്ങാറുമില്ല.അദ്ദേഹത്തിന്റെ അസുഖം ശിഫ കൊടുകട്ടെ ആമീൻ ---------എപ്പോളും അദ്ദേഹo പറയും ഇന്ത്യ പാക്‌ യുദ്ധം ഇനി ഉണ്ടാകാൻ പാടില്ല,ശത്രുക്കൾ അല്ല മിത്രങ്ങളാണ് നാം. നമ്മുക്ക് സാഹോദര്യം ഉണ്ടാകട്ടെ ... ഒരു പാട് സന്തോഷത്തോടെ ഞങ്ങൾ കഴികൂട്ടി പിരിയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് യാത്ര പറഞ്ഞു വരുന്ന ഒരനുഭവമുണ്ടായി ....ഈ പിറന്നാളിൽ എന്നെക്കാൾ സന്തോഷിക്കുന്ന എന്റെ മാതാപിതാകൾക്കും,എന്റെ ഗുരു നാധന്മാർക്കും ,എന്റെ എല്ലാ സുഹ്ര്തുകൾക്കും ഒരികൽ കൂടി നന്ദി പറയുന്നു ---------------എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ 

ജുമുഅത്ത് പള്ളിയാണ്

മത സൗഹാർധം എന്നും നില നിർത്തുക .. മനുഷ്യനെ സ്നേഹിക്കുക..സ്നേഹം അതല്ലേ എല്ലാം  
തൃശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ ഒരു പ്രശാന്ത സുന്ദരമായ 
ഏനമ്മാക്കൽ (കെട്ടുങ്ങൽ) എന്ന എന്റെ ഗ്രാമത്തിലെ ജുമുഅത്ത് പള്ളിയാണ് ഈ കാണുന്നത്.ഏകദേശം ഒരു നൂറ്റാണ്ടിലധികം പഴക്കം കണക്കാക്കപ്പെടുന്നു ഈ പള്ളി ..
എന്റെ ബന്ധുക്കളും,ഉസ്താത്മാരും,കൂട്ടുക്കാരും,സഹോദരിമാരും ആറടി മണ്ണിനടയിൽ ഉറങ്ങുന്ന ഇവിടത്തെ പള്ളി പറമ്പ് എന്നും എന്റെ മനസ്സിൽ മായാതെ നിലനിൽകുന്നു ....
പള്ളി സ്ഥപികുന്നതിനു മുൻപ് ഇവിടെത്തുക്കാർ ജുമഅയ്ക്ക് പോയിരിന്നതും,മയ്യിത്ത് കൊണ്ടുപോയിരിന്നതും തൊയക്കാവ് വടക്കേ ജുമുഅത്ത് പള്ളിയിലെക്കായിരിന്നു. പിൽകാലത്ത് ഒരു പള്ളിയും മയ്യിത്ത്‌ മറമാടാനുള്ള സ്ഥലവും ഇവിടെ തന്നെ നിർമിക്കാൻ നാട്ടിലെ പ്രധാന കാരണവന്മാർ ചർച്ച ചെയ്യുകയുകയും,അതിന്റെ അടിസ്ഥാനത്തിൽ കരിപ്പായിപറമ്പ് എന്നറിയപ്പെട്ടിരിന്ന ഈ സ്ഥലം കാരണവന്മാരുടെ പേരിൽ രജിസ്റ്റെർ ചെയ്തു..
മേൽകൂരയും ചുറ്റുഭാഗവും മൊത്തം ഓലവെച്ചു കെട്ടിയതായിരിന്നു പള്ളിയുടെ ആദ്യരൂപം. നാനാ മതസ്തരും ഈ പ്രവർത്തനത്തിൽ എർപെട്ടിരിന്നു !!
ശേഷം മേൽകൂര ഓടിട്ടു നവീകരിച്ചു.പള്ളിയുടെ കിഴക്ക് ഭാഗത്തെ ഗുബ്ബയും മിനാരങ്ങളും നിർമിച്ചു.അതിനു ശേഷം മുകളിലെ നില വലുതാക്കിയെടുക്കുകയും,വലിയമിനാരവും പണിതു .ശേഷം അകത്തെ പള്ളി മാർബിൾ വിരിച്ച് നവീകരിച്ചു. പള്ളിക്ക് വേണ്ട ധന ശേഖരണം ആദ്യം നടത്തിയിരുന്നത് ആദര്യ്രിശേരി മുഹമ്മദ്‌ മുസ്ലിയാരായിരിന്നു.വാർപ്പാക്കാൻ കുറ്റിയടിച്ചതു മണത്തല ഇബ്രാഹിംകുട്ടി ഹാജി ആയിരിന്നു.
ഈ പള്ളിയോടു അടുത്ത് നിൽകുന്ന ഓത്തുപള്ളിയിലായിരിന്നു ഞാൻ പഠിച്ചത്. ചുറ്റുഭാഗവും വയലായിരുന്നതിനാൽ വർഷകാലത്ത്‌ ഇവിടം മുഴുവൻ വെള്ളം മൂടി പള്ളിയിലെത്തുന്നത് ദുഷ്കരമായിരിന്നു. ഇന്നു മദ്രസ നിൽക്കുന്ന ഭാഗത്ത്‌ ഒരു നീണ്ട വരമ്പ്‌ മാത്രമാണ് അന്നുണ്ടായിരുന്നത്‌. ഏതു മഴയത്തും,ഇരുട്ടത്തും കയ്യിൽ ഒരു റാന്തൽ വിളക്കുമായി ആ വരമ്പിലൂടെ നടന്നുവേണം പള്ളിയിലെത്താൻ...
ഒരു വാടക കെട്ടിടം,ഏതാനും തെങ്ങുകൾ എന്നിവ മാത്രമാണ് ഒരു സ്ഥിരവരുമാനം ഉണ്ടായിരിന്നത്‌. 22 വർഷത്തോളമായി കെട്ടിടം സ്ഥാപിതമായിട്ട് .
മെച്ചപ്പെട്ട ഒരു സ്ഥിര വരുമാനത്തിനുള്ള പല വഴികളും,ചർച്ചകളും ഇപ്പോളും നടകുന്നുമുണ്ട്..നാടിന്റെ അടുത്തുള്ള അമ്പലത്തിന്റെയും,ക്രസ്തീയ ചർച്ചിന്റെയും ആഘോഷങ്ങളിൽ ഇവിടെത്തെ നാട്ടുക്കാർ സജീവ സാന്ധ്യമായിരിക്കും. ഇനിയും പല വലിയ സ്വപ്ന പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യറായിരികുകയാണ് ഇവിടെത്തുക്കാർ....
റമദാൻ കരീം ..

ഞാൻ എന്റെ സ്വപ്ന ഭൂമിയിൽ


ഞാൻ എന്റെ സ്വപ്ന ഭൂമിയിൽ ----------------പൊന്നു വിളയുന്ന മണലാര്യങ്ങൾ ,ചുട്ടു പൊള്ളുന്ന മരുഭൂമികൾ ഇതൊക്കതെന്നെയാണ് എല്ലാ അറബ് നാടുകളിലും ~~~~~~ എന്റെ പ്രാവാസം ഖത്തറിലായതിനാൽ ഞാൻ അഭിമാനിക്കുന്നു,സന്തോഷിക്കുന്നു .ഈ നാടിന്റെ വളർച്ചയിൽ .............. അറബ് നാടുകളിലൂടെ കണ്ണോടിച്ചാൽ ഒരു കാര്യം മനസ്സിലാകും ,ഖത്തർ എന്ന കൊച്ചു രാജ്യം വളരെ വിത്യസ്തമായി നിൽക്കുന്നു ...........തുരുത്തിൽ ഒരു നുള്ള് വെള്ളംഎന്നർത്ഥം വരുന്ന ഖത്തർ ഇന്ന് ലോകത്തിലെ വൻ സാബത്തിക രാഷ്ട്രങ്ങളിലോന്നാണ്.

പണ്ട് മുതൽക്കേ ഇറാനിയൻ കച്ചവടക്കാരും മറ്റു ദേശക്കാരും വാണിജ്യാവിഷത്തിനായി കൂടുതൽ തംബടിച്ചിരിന്ന സ്ഥലങ്ങളിലോന്നാണ് ഖത്തർ . ഇന്നു ലോകത്തിലെ ഏറ്റവും വലിയ സാബത്തികമായും,സാമുഹികമായും,സമാധാനമായും നിൽക്കുന്ന രാജ്യം ആണ് ഖത്തർ. എനിക്കും അങ്ങനെ തോന്നാറുണ്ട് ~~~~~ അളവില്ലാത്ത ഗ്യാസിന്റെയും,പെട്ട്രോളിയത്തിന്റെയും വൻ മുന്നേറ്റമാണ് ഖത്തറിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.ലോകത്തെവിടെ നാശനഷ്ടങ്ങളുണ്ടായാലും ആദ്യം കൈ താങ്ങായി എത്തുന്നതും ഖത്തറാണ്. ഏഷ്യ,ആഫ്രിക്ക,യുറോപ്പ് ഇവിടെയെല്ലാം ഖത്തർ ചാരിറ്റി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളെന്നു പാശ്ചാത്യ ശക്തികൾ വിശേഷിപ്പിക്കുന്ന താലിബാന്റെ ആസ്ഥാനം ഖത്തറിൽ തുറന്നപ്പോൾ ലോകം ഞെട്ടലോടെയാണ് അതിനെ കണ്ടത്.ഇസ്രായിൽ പാലസ്തീനെ കൊല്ലാ കൊല ചെയ്യുമ്പോൾ കൂടുതൽ പ്രതികരിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തർ. 35 വർഷത്തിന് ശേഷമാണ് ഒരു അറബ് രാജ്യത്തിൻറെ നേതാവ്,ഖത്തറിന്റെ മുൻ ഭരണാധിക്കാരി ഷൈക്ക് ഹമദ് ബിൻ അൽത്താനി ഇസ്രായിലിന്റെ കാടത്തം അവസാനിപ്പിക്കനായി ഗസയുടെ മണ്ണിലിറങ്ങി ചരിത്രം സൃഷ്ട്ടിച്ചത്. ഇസ്രായിലന്റെ ആക്രമണത്തിൽ തകർന്ന പാലസ്തീനെ പുനർനിർമ്മിക്കാമെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞതും ഖത്തറാണ് . ഇന്നു അറബ് ലോകത്തിന്റെ ഏതു പൊതു പരിപാടികളും നടത്തുന്നത് ഖത്തറിലാണ്, ഖത്തറിന്റെ ഓരേ വാർത്തയും ലോക ശ്രദ്ധ പിടിച്ചു പാറ്റാറുമുണ്ട്..............2006 ഏഷ്യൻ ഗെയിംസ് നടത്തി ലോക കായിക ലോകത്തും മിന്നി തിളങ്ങിയ ഖത്തർ, 2010 അറബ് ഗെയിംസും,ഏഷ്യൻ കപ്പ്‌ ഫുട്ബോളും,ഖത്തർ ഓപ്പണ്‍ ടെന്നീസ് ,ലോക നീന്തൽ മീറ്റ്‌, ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് , അണ്ടർ 18 ലോക ക്ലബ് ഫുട്ബോൾ നടത്തി കായിക ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ് ഖത്തർ. ലോകത്തെ കായിക മേളയിലെ ഒന്നാമതായ ഫുട്ബാൾ 2022 ലോകകപ്പിന്റെ ആദിത്യം നേടിയതിലൂടെ കായിക ലോകം ഒറ്റുനോക്കുകയാണ് ഈ കൊച്ചു രാജ്യത്തെ ..... ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളായ ബാർസലോണെ ഫുട്ബോൾ ക്ലബ്‌,ഫ്രാൻസിലെ പാരിസ് ജർമ്മൻ ക്ലബ്‌ ,ലണ്ടനിലെ ഷാർഡ ടവർ ,പാരീസിലെ ലെ ഗ്രാൻറ് ഹോട്ടൽ ഖത്തറിന്റെ ഉടമസ്തിയിലാണ് . 2015 ന്റെ ആദ്യത്തിൽ ഹാൻഡ്‌ ബോൾ ലോകകപ്പും ഈ രാജ്യത്ത് തന്നെ. ഒരുപാട് പ്രവാസികളുടെ സ്വപനങ്ങൾ ഈ മരുഭുമിയിലായതുകൊണ്ട് നമുക്ക് സ്വന്തം നാടിനെ പോലെ ഈ നാടിനെയും,നാട്ടുക്കാരയും ഇവിടെത്തെ ഭരണകർത്താക്കളെയും സ്നേഹിക്കാം. ഖത്തറിന്റെ ഈ വളർച്ചയിൽ നാമും നമ്മുടെ നാടും,വീടും വാനോളം ഉയർന്നു നിൽകുന്നു..... ഇനിയും ഉയരട്ടെ ഖത്തർ ,പാറട്ടെ പൊൻ പതാക , ഖത്തർ ഉയരുമ്പോൾ നമുക്കും അഭിമാനിക്കാം ,ആഹ്ലാദിക്കാം ..ലവ് യു ഖത്തർ

മനുഷ്യർ

എടാ ഷുക്കൂറെ നീ അറിഞ്ഞാ വർക്കിടെ മേള് ഒളിച്ചോടി...കാദർക്കാനെ പോലീസ് പിടിച്ചു...വടക്കെലെ രവിയെ കളവ് കേസിൽ പിടിച്ചു...കഞ്ചാവ് കേസിൽ ഷാജിയും പിടിയിൽ .നമ്മുടെ നാട് മോശമായി വരുന്നു ലെ .....ഇതെക്കെ നീ എങ്ങെനെ അറിഞ്ഞു ? അത് അങ്ങാടിയിൽ പറഞ്ഞു കേട്ടൂ . അല്ലാതെ നീ സത്യം അറിഞ്ഞിട്ടില്ലല്ലേ ? പിന്നെ എന്തിനാണ് പറഞ്ഞു പരത്തുന്നത് ? എല്ലാം നാട്ടിലും ഉണ്ടാകും ഇതുപോലെത്തെ മനുഷ്യർ ! എന്തെ സത്യമല്ലേ

എന്റെ ഗ്രാമം

എന്റെ ഗ്രാമം കെട്ടുങ്ങൽ .........ഒരുവിധം നാട്ടിലെ ചെരുപ്പാക്കാരുടെ സ്വപ്നമായിരിക്കും ഗൾഫിലേക്ക് പോകുന്നത് .എന്റെ നാട്ടിലും അങ്ങനെ തന്നെ. നാട്ടിലുള്ള പല ആളുകളും കൃഷിയും,മത്സ്യബന്ധനവും കൊണ്ടാണ് അന്നത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.വില കൂടിയ വീടുകൾ,കാറുകൾ വളരെ കുറവായിരിന്നു.കൂടുതലും ഓലമേഞ്ഞതും,ഓടുമേഞ്ഞതുമായ വീടുകളായിരിന്നു. ടെലിവിഷൻ ,ടെലഫോണ്‍,ബൈക്കുകൾ വിരലില്ലെണ്ണാവുന്ന വീടുകളിൽ മാത്രമായിരിന്നു. 
കാലചക്രം കറങ്ങികൊണ്ടിരിന്നു എന്റെ നാടും കാലത്തിനനുസരിച്ചു നടക്കാൻ തുടങ്ങി.പണ്ട് മുതലെ നാട്ടുകാരിൽ പലരും കുറഞ്ഞ ശമ്പളത്തിൽ ജിസിസിയിലെ പല സ്ഥലങ്ങളിലും ജോലി നോക്കിയിരിന്നു, കൂടുതലും ടൈലർ ജോലി ചെയ്താണ് ജീവിതം നയിച്ചിരുന്നത്.കുറച്ചാളുകൾഅറബി വീടുകളിലെ അടുക്കളകളിലും, ഡ്രൈവിംഗുമായാണ് പ്രവാസം നയിച്ചിരുന്നത് ! ഗൾഫ്‌ നാടുകളിൽ പ്ലാൻ വരയ്ക്കുന്ന സോഫ്റ്റ്‌വെയേറായ ഓട്ടോകാടിന്റെ പ്രാധാന്യം കുറെ ആളുകൾ മനസ്സിലാക്കുകയും നാട്ടിലുള്ള കുട്ടികളെ അത് പഠിപ്പിച്ചാൽ ഗുണം ഉണ്ടാകുമെന്നും വിലയിരുത്തി. കുറെ ആളുകൾ അത് പഠിച്ചു ഗൾഫിലേക്ക് പറന്നു .... അൽഹംദുരില്ലാഹ് . പിന്നീട് സ്വപ്ന തുല്യുമായ കുതിപ്പാണ് ജനങ്ങൾക്കും,നാടിനും ഉണ്ടായത്. ഇനിയും കാലത്തിനനുസരിച്ചു ഓടി കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ നാട്ടുക്കാർ.. #എന്റെ_നാടെ ..ശരീരം ഇവിടെയാണെങ്കിലും മനസ്സു മുഴുവൻ അവിടെയാണ് ! ടൈലറിംഗ് മുതൽ (ഓട്ടോ)കാട് ജിവിതം വരെ എത്തി നിൽക്കുന്നു ..

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...