Thursday, October 2, 2014

കാത്തിരിപ്പിന്റെ വേദന മരണം വരെ മാത്രം !

  അവൻ ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് കുഞ്ഞ് പെങ്ങളുടെ മിസ്സ്‌ കോൾ വന്നത് ..അപ്പോളാണ് അവൻ ആലോചിച്ചത് ഹൂ 4 ദിവസമായി വീട്ടിലേക് വിളിച്ചിട്ട്........................... ഹല്ലോ ഹലോ ഹലോ ... ഉമ്മാ കേൾകുനുണ്ടോ .. ഞാനാ ഉമ്മാ ജമാൽ ~~ ഉമ്മാക് സുഖമല്ലേ ? മരുന്ന് മുടങ്ങാതെ കഴികുനുണ്ടല്ലോ? ഉപ്പ പുറത്തു പോകാറുണ്ടോ ?സൈനബയും ,സുഹറയും എന്ത് പറയുന്നു ? ..ലൈല വീട്ടിലേക് വരാറുണ്ടോ ? അളിയൻ വിളിക്കാറുണ്ടോ ? അടുത്ത മാസം ആയാൽ ഉമ്മാനെ വിട്ടു പിരിഞ്ഞിട്ടു 5 വർഷം തികയും ,ഞാൻ വരുമ്പോൾ എന്താ ഉമ്മാക് വേണ്ടത് ? എന്തായലും ഇവിടെ ഉള്ളത് കൊണ്ട് ലൈലാടെ കല്യാണം കഴിഞ്ഞു , വീട് പണി കുറച്ചു കഴിഞ്ഞു..... ഇനി വരാൻ 3 ദിവസം അല്ലെ ഉള്ളൂ , 2 പേരുടെയും പറഞ്ഞുറപ്പിച്ച കല്യാണത്തിന് സ്വർണം,മറ്റും എടുക്കേണ്ട ഓട്ടത്തിലാ ഞാൻ.... ~~~~~~അതെ ഉമ്മാ വണ്ടി മ്മടെ സുബൈർനോട് പറഞ്ഞാൽ മതി.. പിന്നെ പത്തിരിയും പോത്ത് ഇറച്ചിയും വെക്കാൻ മറക്കരുത് , എന്നാൽ ശെരി ഉമ്മാ വന്നിട്ട് കാണാം അസ്സലാമു അലൈക്കും ................ ~~~ അവൻ കുറെ സുഹ്രതുകളെ കണ്ടും,കമ്പനിയിൽ നിന്നും കുറെ പാട്പെട്ട് കടം വാങ്ങി വീട്ടിലേക് അയച്ചു ~~~~~~~~~~എടാ ജമാലേ പോയി എന്ന് തിരിച്ചു വരുമെടാ ?ഇന്ഷ അല്ലാഹ് ,പെങ്ങളുടെ കല്ല്യാണം കൂടണം ,വീട്ടുകാരോടൊപ്പം കുറച്ചു നില്ക്കണം ........അപ്പെളെക്കും വീണ്ടും കടങ്ങൾ കുന്നു കൂടുകയല്ലേ ?? പ്രയാസങ്ങൾ തീരാത്ത പ്രവാസികൾ ~~~~~~~~ അവൻ നീണ്ട 5 വർഷങ്ങൾക്കു ശേഷം എല്ലാവരോടും യാത്ര പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി ~~~~~ വീട്ടിൽ പോത്തു ഇറച്ചിയും പത്തിരിയും വെക്കുന്ന തിരക്കിലാ ..........ഉമ്മാ ജമാൽക്ക വരാറായോ ? ഇപ്പോൾ വരും മോളേ ........കുറെ നേരം കാത്തിരിന്നിട്ടും കാണുന്നില്ല ?ആ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോകുന്നു~~~~~~~~~~~~~~~~~~~~~~~~~~~~~മലേഷ്യൻ വിമാനത്തിൽ കയറിയ അച്ഛനമ്മമാർ ,സഹോദര സഹോദരിമാർ ,കുട്ടികൾ എല്ലാവരും ഒരുപാട് ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ളിലൊതുക്കി യാത്രയ്ക്ക് പുറപ്പെട്ടതാകാം ~~~~~ ഒന്ന് മയ്യത്ത് കിട്ടിയിരുനെങ്കിൽ ഒരു പിടി മണ്ണെങ്കിലും കബറിൽ വാരിയിട്ടു ദുഅ ചെയ്യാമായരിന്നു ....കാത്തിരിപ്പിന്റെ വേദന മരണം വരെ മാത്രം

Thursday, July 3, 2014

പ്രയാസമുള്ള പ്രവാസി

  എങ്ങും സുബഹി ബാങ്കുകൾ മുഴങ്ങുന്നു...............പുലർച്ചെയുള്ള ഉറക്കം ഒരു പ്രത്യേക സുഖമാണെന്ന് ആർക്കും ഒരു സംശയവുമില്ലാത്തകാര്യമാണ്~~~~ ~~~~ റൂമിലേ എല്ലാ ചങ്ങാതിമാരും മൂടി പുതച്ചു സുഖ നിദ്രയിൽ ആയിരിക്കും....... എന്നാലും മമ്മത് എന്നും പുലർച്ചെ എഴുനേൽകും ... പെട്ടന്നു പ്രാരംഭകാര്യങ്ങൾ ചെയ്ത് കുളിച്ചു വസ്ത്രം മാറി പള്ളയിൽ പോയി നിസ്കരിച്ചു പുറത്തിറങ്ങി............അറേബ്യയിലെ ചൂടിന്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ട്, എങ്ങും ഒരു മൂകത,കുറച്ച് ആളുകൾ പത്രം വിതരണം ചെയ്യാനുള്ള തിരക്കിലാണ്, റോഡുകളിൽ ആളുകളും,വണ്ടികളും കുറവാണ്, കുട്ടികളെ സ്കൂളിലെക് അയക്കാൻ ബസ്‌ കാത്തു നില്കുന്ന കുറച്ചു ഉമ്മമാരും അവിടെ നില്കുന്നുണ്ട് , ആരോഗ്യം സുമുഖമാക്കാൻ കുറെ ചെറുപ്പക്കാരും മദ്ധ്യ വയസ്സ്കരും അവിടെ വ്യായാമം ചെയുന്നുമുണ്ട് , തൊഴിലാളികൾ തിക്കും തിരക്കും പിടിച്ചു ഓടി പോകുന്നതും കാണാം, ഒരു ബംഗാളി കടയിൽ മാത്രം തൃശൂർ പൂരത്തിൻറെ പ്രതീതി ~~~~ ~~~~~~ മമ്മത് ഒരു നെടുവീർപ്പിട്ട് കടയിലേക്ക് മെല്ലെ മെല്ലെ നടന്ന് നീങ്ങുമ്പോഴും മനസ്സിൽ വീടിന്റെയും നാടിന്റെയും,മക്കളുടെയും മണം ആഞ്ഞു വീശിന്നു...... തിരക്കു കുറവായത് കാരണം കടലിന്റെ തിരമാലയുടെ ശബ്ദം മമ്മതിന്റെ ചെവിയിൽ ആഞ്ഞടിച്ചു~~~~~~~~~~~~~~~~~ പതിവ് പോലെ കട തുറന്നു പരിപാടികൾ തുടങ്ങി, കടയുടെ മുന്നിൽ ആ ബംഗാളികൾ മുറുക്കാൻ മുറുക്കി തുപ്പിയത് വൃത്തിയാക്കാൻ കുറെ നെരേം വേണം..മനുഷ്യൻ ആണെത്രേ മനുഷ്യൻ? വൃത്തിയില്ലാത്ത ജന്തുക്കൾ, എടാ മമ്മതേ..... ഒരു സുലൈയ്മാനീ എടുക്ക്, കഴിക്കാൻ മസാലദോഷയും എടുക്,വിശന്നിട്ടു കണ്ണ് കാണാൻ വയ്യ... ഇപ്പോ പണി രാത്രിലാ. പണി കൂടുതലാ... അല്ലാ മമ്മതെ ങ്ങനെണ്ട് നിന്റെ പരിപാടികൾ? ഉഷാറല്ലെ? അൽഹുംദുരില്ലഹ് ഇങ്ങനെ പോകുന്നു എന്റെ കാദർക്കാ........... എടാ നിന്റെ സുലൈയ്മാനീ കുടിച്ചാൽ മ്മക്ക് നാട്ടിലെ ഓർമവരും .........അതാണ് മ്മൾ ഇങ്ങോട്ട് തെന്നെ വരുന്നത് പഹയാ , അപ്പോൾ മ്മക്ക് നാട്ടില് പോവാന് പൂതി കൂടി കൂടി വരും ......... ഞമ്മളെ ജീവിതം ഇങ്ങനെ കത്തി കരിഞ്ഞ് പോകാണ് ന്റെ മമ്മതെ ........... അല്ലാ മമ്മതെ ഇയു നാടിലോന്നും പോണില്ലേ ?? കുറെ വർഷം ആയില്ലേ ഇയ് വന്നിട്ട്? ഹേയ് ഇപ്പോ അടുത്തോന്നുമില്ല 2വർഷം കഴിയട്ടെ അപ്പോൾ5 വര്ഷം കഴിയും , അപ്പോളൊന്നു പോകണം ,മമ്മ്തെ ഇങ്ങേടെ പണിക്കരാൻ ആ നേപ്പാളി പുള്ള എവിടെ? ആ ഹിമാർ എവിടെ പോയി കിടക്കണ്ണാവോ ? ഓന്റെ ഭാവം കണ്ടാൽ തോന്നും മ്മ്ലാണ് ഇവിടെ പണിക്കു നിക്കുന്നതെന്ന്? നേരെത്തിനു വരൂല ആ ഹംക്ക് ... നല്ലോണം ഓന് പണിടുകും ,അതാ മ്മൾ അവനെ വിടാത്തത്‌ , പഹയൻ വരനാ പാട്.....മനുഷ്യന്റെ തല മൊത്തം കത്താണ് അപ്പോളാ അവന്റെ കൊമ്മൽ കളി ......................തെ വരന് മമ്മതെ ആ പഹയൻ ചെവിയിൽ കുറെ വയറും 2 മൊബീലും ഹഹഹ്~~~~ ~~~~~~~~~~ മമ്മതെ അന്റെ ചെറിയോളെ അസുഖം മാറിയോ ? എന്നാലും അനക് ഒന്ന് പോയി കണാറിനില്ലേ ? ഓള് എന്തോറം വിഷമിച്ചു കാണും ? കാദർകാ മ്മളെ അതൊന്നും പറഞ്ഞ് സങ്കടപെടുതല്ലേ ......... മമ്മതെ , ഞമ്മള് ഇങ്ങളെ സങ്കടപെടുത്താൻ പറഞ്ഞതല്ലാ, മ്മക്ക് ഒരു അനുഭവം ഉണ്ടായി അതാ മ്മൾ പറഞ്ഞത് .... നിനക്ക് അറിയോ മ്മളെ ആറ്റു നോകി വളർത്തി വലുതാകിയ ഉമ്മടെ മയ്യത്ത് പോലും കാണാൻ മ്മൾകു ഭാഗ്യം ഉണ്ടായില്ല മമ്മതെ .... ......ആ സങ്കടം മ്മള് മരിച്ചാലും മനസ്സിന്നു പോകുല്ല മമ്മതെ അതാ മ്മള് പറഞ്ഞത്............എന്നാലും എന്റെ മമ്മതെ ഇപ്പോളുള്ള കാല ഘട്ടത്തിൽ ആരാ ഇങ്ങനെ കുറെ വർഷം നില്കുന്നത് ? ആരും നിൽകുന്നില്ല ! കാലത്തിനു അനുസരിച്ച് കോലം മാറണം ന്റെ മമ്മത്തെ ...ഈ പഴഞ്ചൻ പരിപാടി ഒന്ന് നിറുത്ത് ന്റെ മമ്മതെ........ കാദർക്കാ ഇങ്ങൾ എന്താ കരുതിത് മ്മളെ പറ്റി ? നിങ്ങക്ക് അറിയോ കത്താണ് മ്മടെ നെഞ്ച് മുയുവൻ, ആ കത്തി നീറുന്നത് ഞമ്മള് ആരോട് പറഞ്ഞാലും മന്സ്സിലാകൂല ......നിങ്ങക്ക് അറിയോ മ്മള് നാട്ടില് കുറെ കച്ചോടം തുടങ്ങി ഉറുപ്പ്യ കുറെ പൊട്ടി ,ലോണ് എടുത്ത ഉറുപ്പ്യയും കുറെ പോയി , പലിശ പോലും അടക്കാനും നിവർത്തിയില്ലതായി ..,,അപ്പളാണ് മ്മടെ ചങ്ങാതി ബോംബെയിൽ ഒരു പണി ശേരിയകി തന്നത് , മ്മള് കുറെ സ്വപനം കണ്ടു അങ്ങോട്ട്‌ വണ്ടി കയറി ~~~~~~~~~കുഴപമില്ലാത്ത ജോലി,ശബളം എല്ലാം ഉണ്ട്. അവിടെ ഒരു മാസം കഴിഞ്ഞു കിട്ടിയ ശമ്പളം ബാങ്കിലേക്ക് ലോണ്‍ അടച്ച്,വീട്ടിലേക്കു കുറച്ചും കാശും അയച്ച് തിരിച്ചു വരുമ്പോളാണ് മ്മടെ ജീവിതത്തിലെ ദുരിതം ഒരു അപകടത്തിന്റെ രൂപത്തിൽ വന്നത് ~~~~~ ഇങ്ങൾ ഇതു നോക്ക്,കണ്ടാ കാലിന്റെ രണ്ടു മുട്ടിലുള്ള പാടുകൾ, തകർന്നു പോയി മ്മള് ... രണ്ടിനും സ്റ്റീൽ ഇട്ടാണ് ഇപ്പോളും നടപ്പ് , ജീവിതം തെന്നെ അവസാനിപിച്ചാലോ എന്ന് പോലും ചിന്ത മനസ്സിൽ വന്നു ...ഒരു പാട് വല്യ ആശ്പത്രികൾ കയറിയിറങ്ങി ,ഒരുപാട് ഉറുപ്പിക പോയി ,അതിനും കൂടുതൽ വേദന സഹിക്കാൻ പറ്റതായി ...മ്മക് ഒന്ന് മുള്ളാൻ പോലും പറ്റതായി ,വീട്ടിലെ അവസ്ഥകൾ മോശമായി വന്നു തുടങ്ങി , കെട്ടിയോളെയും മക്കളെയും പണ്ടങ്ങൾ വെച്ച് ആശ്പത്രികളിൽ ഉറുപ്പിക കൊടുത്തു ,വേറെ കുറെ കടങ്ങളും, മനുഷ്യന് ചകാനും പറ്റാത്ത അവസ്ഥ ! ഈ കടങ്ങളൊക്കെ ആര് വീട്ടും? വർത്താനത്തിനിടയിലും മമ്മത് പണികൾ വേഗത്തിൽ ചെയുന്നുണ്ട് , കദർക്കാ വാ പൊളിച്ചു, കൈ ആടിയിൽ കുത്തി ഇരിക്കുന്നുമുണ്ട്.. കുറച്ചു പോയി ഉറങ്ങണം മമ്മതെ , അന്തീലെ പണി ഒരു ഉഷാറില്ല ,എന്നാൽ ഇങ്ങൾ പോയി ഉറങ്ങിക്കോ കാദർക്കാ ..ഹ്യെ ളുഹർ കഴിയട്ടെ എന്നിട്ടേ മ്മള് പോവു..... ....................................അല്ലാ മമ്മതെ ഇങ്ങള് ങ്ങനെ ഇവിടെത്തി ? മ്മടെ ലോകം നാല് ചുമരിൽ ഒതുങ്ങി കൂടി ,പുറത്തെങ്ങും പോവാറില്ല ,,നടക്കാൻ ഒരാള് പിടിക്കണം ~~~ 4 മാസം കഴിഞ്ഞപ്പോൾ ഒരു വിധേനെ നടക്കാനായി ....അങ്ങനെ ഇരികുമ്പോളാണ് മുത്താപ്പാടെ ചങ്ങാതി ഒര് വിസടെ കാര്യമായി വന്നത് ... മ്മള് ആലോചിച്ചപ്പോൾ, വിവാഹ പ്രായമായ രണ്ടു സഹോദരിമാർ ,കേട്ടോളും കുട്ടികളും ,അവരുടെ പഠിപ്പ് ,വയസ്സായ ഉമ്മാ,പലിശ കുന്നു കൂടുന്ന ബാങ്ക് പിന്നെ കുറെ കടങ്ങളും ..ഒന്ന് പേർഷ്യയിൽ പോയാൽ എല്ലാം ശെരിയായി വരും എന്ന് മുത്താപ്പയും പറഞ്ഞപ്പോൾ മ്മള് ഒന്നും നോക്കാതെ വീണ്ടും കടം വേടിച്ച് വിസ വാങ്ങി .........ഞമ്മള് ടി വി ലും, ചങ്ങാതിമാരും പറഞ്ഞ അറിവെ ഉള്ളൂ ഗൾഫിനെ പറ്റിട്ടു ....മ്മള് കുറെ സ്വപ്നം കണ്ട് ..... അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു മ്മള് ഗൾഫിൽ എത്തി ...വിമാനം ഇറങ്ങുമ്പോൾ മ്മള് പേടിച്ചു കദർക്കാ ~~~ മ്മളെ ചങ്ങാതിമാര് ഉണ്ടാർന്നു വിമാനതാവളത്തില് ......പടച്ചോനേ എന്തൊരു ചൂട് .......മ്മള് ചങ്ങാതിടെ വണ്ടീല് ആദ്യമായി ഗൾഫിലെ റോഡിലൂടെ മുന്നോട്ടു നീങ്ങി ... മ്മള് വിചാരിച്ചപോലെയല്ല ഗൾഫ്‌ എന്ന് മനസ്സില് മെല്ലെ പറഞ്ഞു ( ടി വി യിൽ ഗൾഫ്‌ കണ്ടതു പോലെ ഒന്നും കാണാനില്ല) മനസ്സില് വല്ലാത്തൊരു മരവിപ്പ് , വണ്ടി ഒരു തിരക്കു പിടിച്ച സ്ഥലത്തു നിർത്തി .....ഞാൻ പുറത്തിറങ്ങി ഒന്നു കണ്ണോടിച്ചു ... ഒരുപാട് പഴയ കെട്ടിടങ്ങൾ, ഒരുപാട് ജനങ്ങൾ,എവിടെയും ഹിന്ദി പറയുന്നു ,അത്രേ വൃത്തിയോന്നുമില്ലാത്ത സ്ഥലം .... വീണ്ടും ബോംബെയിൽ വന്നതുപോലെ എനിക്കു തോന്നി ന്റെ കാദർക്ക ~~~~~~ ~~~ പെട്ടിയും മറ്റും എടുത്ത് മ്മടെ ചങ്ങാതിമാർ റൂമിലേക് നടന്നു, പിന്നിൽ ഞമ്മളും ..... റൂം കണ്ടപ്പോൾ ഇതിലും ഭേദം ബോംബെയിലെ റൂമാണ്, മനസ്സില്ലാ മനസ്സോടെ അവിടെ ഇരിന്നു ........ അങ്ങനെ ഞമ്മൾക്ക്‌ കുറെ ദിവസം ഉറക്കം കിട്ടിയില്ല ന്റെ കാദർക്ക .......ഒരു ചങ്ങാതിടെ പക്കാലയിൽ (കട ) ഞമ്മക് പണി കിട്ടി ,വലിയ ശബളം ഒന്നുമുണ്ടായില്ല എന്നാലും കടം പെട്ടെന്ന് വീട്ടാൻ വേണ്ടി ഞമ്മള് ആ പണിയിൽ തുടർന്നു ~~~~~ കടങ്ങൾ കുറച്ചു കുറച്ചു വീട്ടിയപ്പോൾ ഞമ്മക് ജീവിതത്തിനോട് ഒരു ആഹ്ലാതം തോന്നി തുടങ്ങി.... അങ്ങനെ ഒരു വർഷം മൂളി പാഞ്ഞു ...സൈനബാടെ കല്യാണത്തിനു നാട്ടിൽ പോകാമെന്ന് മനസിൽ പറഞ്ഞു ;;; അപ്പോളാണ് കരുതിയത്‌ വേണ്ട , കുറച്ചുകൂടി കടം ഉണ്ട് അതും വീട്ടിയാൽ പിന്നെ സമാധാനത്തോടെ അടുത്ത വർഷം മൈമൂനാടെ കല്യാണത്തിനു ഞമ്മക് കൂടി കുടെ...... അങ്ങനെ വീണ്ടും മുക്കിയും മൂളിയും ദിന രാത്രങ്ങൾ കടന്നു പോയി ..... ഉമ്മാനെയും, കെട്ടിയോളെയും, കുട്ടിളെയും പിരിഞ്ഞു നിന്നത് എന്റെ ജീവിത്തിലെ തീരാ ദുഖമായിരിന്നു ~~~ അങ്ങനെയിരിക്കെ കടങ്ങളൊക്കെ വീടികൊണ്ടിരികുന്ന സമയത്ത് ആ വിസ എടുത്ത ഹംക്ക് ഒരു പണി തന്നു ,ഓന്റെ കമ്പനി പൂട്ടാൻ പോകുന്നു ,മ്മളോട് വിസ മാറാനും,മാറുമ്പോൾ കഫീലിന് കുറെ ഉറുപ്പിക കൊടുക്കണമെന്നും പറഞ്ഞു ~~~~ മ്മളെ നെഞ്ച് പിളർന്നു ന്റെ കാദർക്ക ...ഒന്ന് പച്ച പിടിച്ചു വരുമ്പോഴെകും ....അള്ളാ എന്തിനാ ങ്ങനെ മ്മളെ പരിക്ഷികുന്നു ? മ്മളെ നാട്ടിലെ പോക്കും മുടങ്ങി ,സങ്കടം കൊണ്ട് വീട്ടിലേക്ക് കുറച്ച് ദിവസം വിളിക്കാതയായി ~~~ മ്മള് കുറെ കഷ്ട്ടപെട്ടു നാട്ടുക്കാരെന്നും കൂട്ടുകാരെന്നും മറ്റും ഉറുപ്പിക വേടിച്ച് ആ ഹംക്കിന്റെ കയ്യിൽ കൊടുത്തു ... മ്മൾക്ക് വിസ മാറ്റിയെടുക്കുകയും വേണമായിരിന്നു ...ആ ഹംക്കു കൈ മലർത്തി ...കുറെ വലഞ്ഞു നടന്നു ഒരു കമ്പനിയിൽ വിസ അടിക്കാൻ ,അങ്ങനെയിരിക്കെ ഒരു സുഡാനിയെ പരിചയത്തിൽ ഒരു കഫ്തീരിയലിൽ പണി കിട്ടി ..അവിടെയ്ക്ക് വിസ മാറ്റുകയും ചെയ്തു ...കടങ്ങൾ കുന്നുകൂടുന്നു,മൈമൂനാടേ കല്യാണം ആവറായി ,മ്മള് വന്നിട്ട് വർഷങ്ങൾ കടന്നു പോകുന്നു ........ അത് ശെരി മ്മളാണ് ഏറ്റവും പ്രയാസമുള്ള പ്രാവസി എന്ന് കരുതി ന്റെ മമ്മതെ ... നമ്മളെ പോലെ എത്രെയെത്രെ പ്രവാസികളാ മമ്മതെ ഈ ലോകത്തിന്റെ പല കോണുകളിൽ ഉറ്റവരെയും,ഉടയവരെയും വിട്ടു പിരിഞ്ഞു സ്വന്തം ജീവനും,ജീവിതവും കളഞ്ഞു ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ പണിയെടുക്കുന്നത് ..... എന്നിട്ടും ചില പ്രവാസികളുടെ കേട്ടിയോളന്മാരുടെ ഭാവം കാണുമ്പോൾ തല തള്ളിപൊളിക്കാൻ തോന്നും ന്റെ മമ്മതെ .......കഫ്തീരിയലിലും വലിയ ശബളം ഉണ്ടായില്ല , അങ്ങനെ കുറച്ചൊക്കെ മെച്ചപെട്ടു ,കടങ്ങൾ കുറച്ചൊക്കെ വീട്ടികൊണ്ടിരികുബോളാണ് വീണ്ടും മ്മളെ നെജ്ജു തകരുന്നത് ..... മ്മളെ രണ്ടാമത്തെ മോൾക്ക്‌ കാൻസർ ആണെന്ന് ഞ്ട്ടലോടെ അറിയുന്നത് ....അല്ലാഹുവിന്റെ പരീക്ഷണം എന്നെ വിട്ടൊഴിയാതെ പിന്തുടരുന്നു ......പനി കാണിക്കാൻ ആശ്പത്യിയിൽ കൊണ്ടുപോയപ്പോളാണ് ഈ വിവരം അറിയുന്നത് ...കെട്ടിയോൾ കരഞ്ഞു കരഞ്ഞു ഒരു വിധേനെയായി ....എന്റെ മനസ്സും പിടക്കുകയാണ് ഒരു അവസാനമില്ലാതെ .... വേറെയും കുറെ ഉറുപ്പിക കടം വേടിച്ചു ,വീട് ബാങ്കിൽ ലോണ്‍ വെച്ചാണ് മോളുടെ കാര്യം നോകിയത് ...വീണ്ടും എന്റെ നാട്ടിൽ പോകാനുള്ള ആശകൾ ഒരേ വിധിയിലൂടെ മരിക്കുകയാണ് ...ഒരു ചീവ ചലമായി ഞാൻ ഇവിടെ .......ഇപ്പോളും മോളുടെ മരുന്നിനു മാത്രം കുറെ ഉറുപ്പിക വേണം ..മൈമൂനാടെ കല്ല്യാണം ?വീടിന്റെ ലോണ്‍ അടക്കൽ ?വീട്ടിലെ മറ്റു ചിലവുകൾ?ഉമ്മാടെ മരുന്ന് ? വിസ മാറിയതിലുള്ള കടം? കാദർക്ക ഇപ്പോ മനസ്സിലായോ മ്മള് നാട്ടിൽ പോവാൻ വൈകിയ കാരണം...................മമ്മതെ ഇങ്ങളെ മ്മള് നമിച്ചിരിക്കുന്നു .. ആ കത്തി വെണ്ണീറാകുന്ന ഇങ്ങളെ മനസ്സിനു ഇത്രേ കടും കട്ടിയുണ്ടോ...അതൊന്നും മുഖത്ത് കാണിക്കാതെ,എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങടെ മുഖം കണ്ടാൽ ആരും പറയില്ല വലിയ പ്രശ്നങ്ങളുള്ള ആളാണെന്ന് ഇങ്ങളെ കഥ കേട്ട് മ്മടെ കണ്ണ് നിറഞ്ഞു ~~~~~~~ കാദർക്കാ നിങ്ങക്ക് അറിയുമോ ? ഒരേ പ്രവാസിയുടെയും വീട്ടുകാരുടെയും മറ്റും ആഗ്രഹങ്ങളും,അഭിലാഷങ്ങളും നിറവേറ്റാൻ കഷ്ടപെടുന്ന മനുഷ്യ യാത്രങ്ങൾ മാത്രമാണ് പ്രയാസമായ പ്രവാസികൾ.... ഒരേ പ്രവാസിയും അവസാനം മടങ്ങുമ്പോൾ കുറച്ച് പണവും,അതിലേറെ രോഗങ്ങളും സമ്പാദിച്ചു. പക്ഷെ... പണം കൊടുത്തു വാങ്ങാൻ കഴിയാത്ത,വിലമതിക്കാനാവാത്ത പലതും നഷ്ട്ടപെട്ടു .........എത്രെ വല്യ ബുദ്ധിമുട്ടുണ്ടായാലും ഇനിയും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും എന്നു ചിന്തികുന്നവരാന് എല്ലാ പ്രവാസികളും ....മമ്മതെ നിറുത്തിക്കോ എന്റെ കണ്ണ് നനഞു ,മ്മടെ നെഞ്ച് പൊട്ടുന്നത് പോലെ ന്റെ മമ്മതെ ,,,,, ഇതു കേട്ട മമ്മതിനും സങ്കടം ഉള്ളിൽ ഒതുക്കാൻ പറ്റിയില്ല ..വാ പൊത്തി പൊട്ടി കരഞ്ഞ മമ്മതിന്റെ ചുട് കണ്ണീർ ഭൂമിയെ ചുംബിച്ചു ~~~ പ്രയാസങ്ങൾ അവസാനിക്കാതെ ഒരു പച്ചയായ മമ്മതും ,ഇതു പോലെ ഒന്ന് പൊട്ടി കരയാൻ പോലും പറ്റാതെ ഉള്ളിലൊതുക്കി നടക്കുന്ന വേറെയും പല പ്രാവാസികളും ...പ്രയാസങ്ങൾ അവസാനിക്കാതെ ഇങ്ങനെ ഇങ്ങനെ കരിഞ്ഞു പോകുന്ന ജീവിതങ്ങൾ ഇനിയും ബാക്കി .............

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...