Saturday, September 8, 2018

ജുമുഅത്ത് പള്ളിയാണ്

മത സൗഹാർധം എന്നും നില നിർത്തുക .. മനുഷ്യനെ സ്നേഹിക്കുക..സ്നേഹം അതല്ലേ എല്ലാം  
തൃശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ ഒരു പ്രശാന്ത സുന്ദരമായ 
ഏനമ്മാക്കൽ (കെട്ടുങ്ങൽ) എന്ന എന്റെ ഗ്രാമത്തിലെ ജുമുഅത്ത് പള്ളിയാണ് ഈ കാണുന്നത്.ഏകദേശം ഒരു നൂറ്റാണ്ടിലധികം പഴക്കം കണക്കാക്കപ്പെടുന്നു ഈ പള്ളി ..
എന്റെ ബന്ധുക്കളും,ഉസ്താത്മാരും,കൂട്ടുക്കാരും,സഹോദരിമാരും ആറടി മണ്ണിനടയിൽ ഉറങ്ങുന്ന ഇവിടത്തെ പള്ളി പറമ്പ് എന്നും എന്റെ മനസ്സിൽ മായാതെ നിലനിൽകുന്നു ....
പള്ളി സ്ഥപികുന്നതിനു മുൻപ് ഇവിടെത്തുക്കാർ ജുമഅയ്ക്ക് പോയിരിന്നതും,മയ്യിത്ത് കൊണ്ടുപോയിരിന്നതും തൊയക്കാവ് വടക്കേ ജുമുഅത്ത് പള്ളിയിലെക്കായിരിന്നു. പിൽകാലത്ത് ഒരു പള്ളിയും മയ്യിത്ത്‌ മറമാടാനുള്ള സ്ഥലവും ഇവിടെ തന്നെ നിർമിക്കാൻ നാട്ടിലെ പ്രധാന കാരണവന്മാർ ചർച്ച ചെയ്യുകയുകയും,അതിന്റെ അടിസ്ഥാനത്തിൽ കരിപ്പായിപറമ്പ് എന്നറിയപ്പെട്ടിരിന്ന ഈ സ്ഥലം കാരണവന്മാരുടെ പേരിൽ രജിസ്റ്റെർ ചെയ്തു..
മേൽകൂരയും ചുറ്റുഭാഗവും മൊത്തം ഓലവെച്ചു കെട്ടിയതായിരിന്നു പള്ളിയുടെ ആദ്യരൂപം. നാനാ മതസ്തരും ഈ പ്രവർത്തനത്തിൽ എർപെട്ടിരിന്നു !!
ശേഷം മേൽകൂര ഓടിട്ടു നവീകരിച്ചു.പള്ളിയുടെ കിഴക്ക് ഭാഗത്തെ ഗുബ്ബയും മിനാരങ്ങളും നിർമിച്ചു.അതിനു ശേഷം മുകളിലെ നില വലുതാക്കിയെടുക്കുകയും,വലിയമിനാരവും പണിതു .ശേഷം അകത്തെ പള്ളി മാർബിൾ വിരിച്ച് നവീകരിച്ചു. പള്ളിക്ക് വേണ്ട ധന ശേഖരണം ആദ്യം നടത്തിയിരുന്നത് ആദര്യ്രിശേരി മുഹമ്മദ്‌ മുസ്ലിയാരായിരിന്നു.വാർപ്പാക്കാൻ കുറ്റിയടിച്ചതു മണത്തല ഇബ്രാഹിംകുട്ടി ഹാജി ആയിരിന്നു.
ഈ പള്ളിയോടു അടുത്ത് നിൽകുന്ന ഓത്തുപള്ളിയിലായിരിന്നു ഞാൻ പഠിച്ചത്. ചുറ്റുഭാഗവും വയലായിരുന്നതിനാൽ വർഷകാലത്ത്‌ ഇവിടം മുഴുവൻ വെള്ളം മൂടി പള്ളിയിലെത്തുന്നത് ദുഷ്കരമായിരിന്നു. ഇന്നു മദ്രസ നിൽക്കുന്ന ഭാഗത്ത്‌ ഒരു നീണ്ട വരമ്പ്‌ മാത്രമാണ് അന്നുണ്ടായിരുന്നത്‌. ഏതു മഴയത്തും,ഇരുട്ടത്തും കയ്യിൽ ഒരു റാന്തൽ വിളക്കുമായി ആ വരമ്പിലൂടെ നടന്നുവേണം പള്ളിയിലെത്താൻ...
ഒരു വാടക കെട്ടിടം,ഏതാനും തെങ്ങുകൾ എന്നിവ മാത്രമാണ് ഒരു സ്ഥിരവരുമാനം ഉണ്ടായിരിന്നത്‌. 22 വർഷത്തോളമായി കെട്ടിടം സ്ഥാപിതമായിട്ട് .
മെച്ചപ്പെട്ട ഒരു സ്ഥിര വരുമാനത്തിനുള്ള പല വഴികളും,ചർച്ചകളും ഇപ്പോളും നടകുന്നുമുണ്ട്..നാടിന്റെ അടുത്തുള്ള അമ്പലത്തിന്റെയും,ക്രസ്തീയ ചർച്ചിന്റെയും ആഘോഷങ്ങളിൽ ഇവിടെത്തെ നാട്ടുക്കാർ സജീവ സാന്ധ്യമായിരിക്കും. ഇനിയും പല വലിയ സ്വപ്ന പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യറായിരികുകയാണ് ഇവിടെത്തുക്കാർ....
റമദാൻ കരീം ..

No comments:

Post a Comment

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...