Tuesday, April 17, 2018

പ്രഷർ കുക്കറും , അശ്‌റഫ്‌ക്കയുടെ പ്രഷറും

അവൻ പുതപ്പിട്ടു മൂടി കിടക്കുകയാണ് , എ സി യുടെ അടുത്തുകിടക്കുന്ന കാരണം വിറങ്ങലിച്ചു കിടപ്പാണവൻ . അവർ അഞ്ചു പേരുണ്ടായിരുന്ന ആ റൂമിൽ . ശുക്കൂർ പ്രവാസത്തിൽ എത്തിയിട്ടു ഒരു മാസം ആകുന്നെയുള്ളു ,റൂമിൽ നാട്ടിലെ കളി കൂട്ടുക്കാർ ആയതുകൊണ്ടു ശുക്കൂറിനു വല്യ വിഷമങ്ങൾ ഉണ്ടായിരുന്നില്ല . അവരുടെ അടുത്തുള്ള റൂമിൽ താമസിച്ചിരുന്നവരാണ് അശ്‌റഫ്‌ക്കയും , ബാബു ചേട്ടനും , കുട്ടി ഇക്കയും .വിസ അടിച്ചതിനു ശേഷം പണി നോക്കാമെന്ന പ്ളാനിലായിരുന്നു ശുക്കൂർ . പണിയില്ലെങ്കിലും സുബ്ഹിക്കു തന്നെ എഴുന്നേറ്റിരിക്കും .ശുക്കൂർ ഗൾഫിലേക്കു വരുമ്പോൾ റൂമിൽ സമദ് മാത്രമെ ഭക്ഷണം വെച്ചു കഴിച്ചിരുന്നുള്ളു . മറ്റുള്ളവരായ അൻവർ,ശിഹാബ്  ,ഹക്കീം ഹോട്ടലിൽ നിന്നാണ് കഴിച്ചിരുന്നത് .അവൻ വന്ന രണ്ടു ദിവസങ്ങളിൽ ഷിഹാബുമായി ഹോട്ടലിൽ നിന്നും കഴിച്ചു . ഷിഹാബിൻറെ ജ്യമത്തിൽ  ഹോട്ടലിൽ ഒരു എക്കൗണ്ടും തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനനുസരിച്ചു എഴുതിയാൽ മതി .റൂമിൽ ശുക്കൂർ വളരെ സന്തോഷവാനായിരുന്നു . നേരെത്തെ എഴുന്നേറ്റാൽ ശുക്കൂർ പത്രം വായിക്കാൻ പുറത്തു വന്നിരിക്കും .രാവിലെ ബാബു ചേട്ടാനാണ് ആദ്യം ബാത്ത് റൂമിൽ കയറുക . രണ്ടു മിനിട്ടു നേരം വൈകിയാൽ  അശ്‌റഫ്‌ക്ക പ്രഷാറാവൽ തുടങ്ങും, എടാ ബാബു എടാ ബാബു  ഉറക്കെ വിളിക്കുന്നത് ശുക്കൂർ ഇടക്കിടക്ക് കാണാറുണ്ട് .അശ്‌റഫ്‌ക്ക ബാത്ത് റൂമിൽ കയറിയാൽ പിന്നെ ആരും തന്നെ വാതിൽ തട്ടുന്നതു ഇഷ്ട്ടമില്ലായിരുന്നു . അതു മാത്രമല്ല ഉച്ചത്തോടെ ദേശ്യത്തോടെ ചീത്ത വിളിക്കുകയും ചെയ്യും . അശ്‌റഫ്‌ക്ക ബാത്ത് റൂമിൽ ഉണ്ടെന്നറിഞ്ഞാൽ അവനും കൂട്ടുക്കാരും  ആ വഴിക്കു പോകാറില്ല .അഷ്റഫ്‌ക്ക നേരം പുലരുമ്പോൾ തന്നെ പ്രഷർ കുക്കറിൽ അരി വെക്കുന്നത് രാവിലെ അവൻ എന്നും കാണാറുണ്ട് .തലെദിവസം വെക്കുന്ന എന്തെങ്കിലും കൂട്ടാൻ വെക്കുന്നതാണ് പിറ്റെ ദിവസം ഉച്ചക്കു കഴിക്കുക . പ്രഷർ കുക്കറിൻറെ ഫിസിൽ അടിക്കുന്നത് കേൾക്കുമ്പോൾതന്നെ ചെവിട്ടിൽ മൂട്ട പോലെയാണ്  അവനു തോന്നിയിരുന്നത് .നാട്ടിൽ ഉള്ളപ്പോൾ കുക്കർ കണ്ടിട്ടുണ്ടെങ്കിലും അതിനെ പറ്റി കൂടുതൽ അവനു അറിയില്ലായിരുന്നു . അഷ്‌റഫാക്ക ആണെങ്കിൽ എന്തു വെക്കുന്നെണ്ടെങ്കിലും കുക്കറിലാണ് . അങ്ങനെയാണ് അഷ്‌റഫക്കാനെ കുക്കർ എന്നു വിളിക്കാൻ തുടങ്ങിയത് . സമദ് ഭക്ഷണം വെച്ചു കഴിക്കുന്നതു കണ്ടപ്പോൾ അവനും സമദിൻറെ കൂടെ വെച്ച് കഴിക്കാൻ തുടങ്ങി .അവർ രണ്ടുപേരും കൂടി കൂടുതലും രാത്രിയിലാണ് ഒരുമിച്ചു ഭക്ഷ്ണം വെച്ചു കഴിച്ചിരുന്നത് . രാത്രിയിൽ അഷ്‌റഫക്ക ഭക്ഷ്ണം വെക്കാൻ വരുമ്പോൾ അവർ  അടുക്കള ഒഴിവാക്കി കൊടുത്തില്ലെങ്കിൽ പിന്നെ അതു മതി , അഷ്‌റഫാക്കാക്കു പ്രഷർ ആകാൻ . സമദ്  തക്കാളി ചമ്മന്തിയും , അവൻ  പരിപ്പ് കാച്ചിയതുമായിരിന്നു കൂടുതലും ഉണ്ടാക്കാറ് . വെള്ളിയാഴ്ച്ച ഉച്ചക്കു  സമദ്  ഭക്ഷ്ണം കഴിക്കാൻ  ഉണ്ടാകും . ഒരു വെള്ളിയാഴ്ച്ച അവർ ഭക്ഷണം വെക്കാൻ തുടങ്ങാൻ നേരം വൈകി . സമദും അവനും പെട്ടന്നു ഭക്ഷണം വെക്കാൻ തുടങ്ങി . അന്നു അവർ പോത്തിറച്ചി പാത്രത്തിലിട്ടു കഴുകുമ്പോൾ അഷറഫ്‌ക്ക അടുക്കളയിലെത്തി തുടങ്ങി പ്രഷർ ആകാൻ തുടങ്ങി . ഒരെ കാര്യങ്ങൾ പറഞ്ഞു അഷ്‌റഫാക്ക അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി .പോത്തിറച്ചി പാത്രത്തിൽ വെച്ചാൽ നേരം വൈകും അതുകൊണ്ടു ഞാൻ  കുക്കർ തരാം അതിൽ വെച്ചോളാൻ അഷ്‌റഫാക്ക പറഞ്ഞപ്പോൾ അവർക്കു അത്ഭുതം തോന്നി . ഇത്രെയും സ്നേഹമുള്ളയാളാണോ അഷറഫക്ക എന്നവർ ചിന്തിച്ചു .ശുക്കൂർ കുക്കറിൽ പോത്തിറച്ചി വെച്ചു ഫിസിൽ അടുപ്പിച്ചു .അവനു വലിയ പിടിയിലായിരുന്നു കുക്കറിൻറെ ഉപയോഗം . ഏഴു ഫിസിലടിച്ചാൽ  നിർത്തിക്കോളാൻ  അഷ്‌റഫാക്ക അവരോടു പറഞ്ഞു .അവരുടെ ഭക്ഷണം കഴിയാറായപ്പോൾ അഷ്‌റഫാക്ക ഭക്ഷണം വെക്കാൻ തുടങ്ങി . ഏഴു ഫിസിലടിച്ചപ്പോൾ ശുക്കൂർ ഗ്യാസ് ഓഫ് ആക്കി. ആ സമയം അശ്‌റഫ്‌ക്ക ഉള്ളി കട്ട് ചെയ്യുകയായിരുന്നു . അവൻ സാധാരണ പാത്രം തുറക്കുന്ന പോലെ കുക്കറും തുറന്നന്നതും  ബോംബു പൊട്ടുന്ന ശബ്ദത്തോടെ കുക്കർ പൊട്ടി തെറിച്ചു .ശംബ്ദം കേട്ടു റൂമിലെ മറ്റുള്ളവർ ഓടി വന്നു . അവൻറെ മുഖം  ആകെ വിറളി .അവൻറെ കൈ പൊള്ളി . കുക്കറിൽ ഉണ്ടായിരിന്നു പോത്തിറച്ചി അവൻറെ തലയിലും , സമദിൻറെയും തലയിലും .പക്ഷെ ഓടി വന്നവർ  തലയിൽ  പോത്തിറച്ചിയോടെ അഷ്റഫാക്കയുടെ മുഖം കണ്ടപ്പോൾ  എല്ലാവരും ഒരുമിച്ചു ചിരിച്ചു , അഷ്‌റഫാക്ക ചമ്മലോടെ തല തുടച്ചു ...  

No comments:

Post a Comment

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...